Posts

നന്ദിപൂർവ്വം ഓർക്കുന്നു


വൊക്കേഷണൽ ഹയർ സെക്കൻ്ററി വിദ്യാഭ്യാസ വിഭാഗത്തിലെ  സേവനത്തിൽ നിന്നും വിരമിക്കുന്ന സഹപ്രവർത്തകരോടുള്ള  സ്നേഹവും കടപ്പാടും പ്രകടിപ്പിക്കാനും അവരെ സന്തോഷത്തോടെ യാത്രയാക്കുവാനും കഴിയാത്ത ഒരവസ്ഥയാണ് ഇപ്പോൾ നമ്മുക്കുള്ളത്. പക്ഷേ മറക്കരുത്..
നമ്മുടെ  ഹൃദയങ്ങളെ ഉദ്ദീപിപ്പിച്ച ഒരുപാട് മുഹൂർത്തങ്ങൾ നമുക്ക് സമ്മാനിച്ച ഓരോരുത്തരുടെയും ജീവിതത്തിന് ഭാസുരമായ ഭാവി സ്നേഹപൂർവ്വം ആശംസിക്കുന്നു.


ശ്രീമതി: വിമല എം.എം.(നോൺ വൊ : ടീച്ചർ, ഗവ: വി.എച്ച്.എസ് സ്ക്കൂൾ രാമവർമ്മപുരം) , ശ്രീമതി: പ്രേമ സി മേനോൻ (നോൺ വൊ : ടീച്ചർ, ഐ.വി. എച്ച്.എസ്. സ്കൂൾ , ഒരുമനയൂർ) , ശ്രീ: മധുസൂദനൻ എം (പ്രിൻസിപ്പൽ, വി.എച്ച്.എസ്. സ്ക്കൂൾ കാറളം ),  ശ്രീ: ഗുലാം മുഹമ്മദ് എൻ.എ (വൊ : ടീച്ചർ, ആർ.എം.വി.എച്ച്.എസ്. സ്ക്കൂൾ, പെരിഞ്ഞനം), ശ്രീ: ജോണി വർഗീസ്‌ (വൊക്കേഷണൽ ഇൻസ്ട്രക്ടർ, മാർ ബേസിൽ സേനാപതി ) എന്നിവരാണ് വി.എച്ച്.എസ്.ഇ തൃശൂർ മേഖലയുടെ കീഴിലുള്ള വിവിധ വി.എച്ച്.എസ് സ്ക്കൂളുകളിൽ നിന്നും വിരമിക്കുന്നത്. സംഘടനക്കും, നമുക്കും, vhse ക്കും  ഇവർ നൽകിയ  സംഭാവനകളെ നന്ദിപൂർവ്വം ഓർക്കുന്നു.



NVLA,
തൃശൂർ ജില്ലാ കമ്മറ്റി  

Post a Comment