Total Pageviews

ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നുമുതൽ First Bell-Online Classes for School Students കോ​വി​ഡ് -19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ സ്കൂ​ൾ തു​റ​ക്ക​ൽ ജൂ​ണ്‍ ഒ​ന്നി​നു ന​ട​ത്താ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​ർ​ക്കു​ല​റി​ൽ അ​റി​യി​ച്ചു. എ​ന്നാ​ൽ ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ ജൂ​ൺ ഒ​ന്നി​നു തു​ട​ങ്ങും. ഒ​ന്നു മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ൾ​ക്കാ​ണി​ത്. 11-ാം ക്ലാ​സി​ന് ഓ​ൺ​ലൈ​ൻ ക്ലാ​സ് ഇ​ല്ല. വി​ക്‌​ടേ​ഴ്സ് ചാ​ന​ൽ വ​ഴി ക്ലാ​സ് സം​പ്രേ​ഷ​ണം ചെ​യ്യും. 

പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സ്‌​സി​ഇ​ആ​ർ​ടി, കൈ​റ്റ്, എ​സ്എ​സ്കെ, എ​സ്ഐ​ഇ​ടി എ​ന്നീ ഏ​ജ​ൻ​സി​ക​ൾ പാ​ഠ​ഭാ​ഗ​ങ്ങ​ൾ ത​യാ​റാ​ക്കി സം​പ്രേ​ഷ​ണം ന​ട​ത്തു​ന്ന​തി​ന് കേ​ര​ളാ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഫോ​ർ എ​ഡ്യൂ​ക്കേ​ഷ​നു(​കൈ​റ്റ്) ല​ഭ്യ​മാ​ക്കേ​ണ്ട​താ​ണ്. മു​ൻ​കൂ​ട്ടി പ്ര​ഖ്യാ​പി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ലാ​ണ് ഓ​രോ ക്ലാ​സി​ലേ​യ്ക്കു​മു​ള്ള പ്ര​ക്ഷേ​പ​ണം ന​ട​ത്തേ​ണ്ട​ത്.

സം​പ്രേ​ഷ​ണ ക്ര​മീ​ക​ര​ണ​ങ്ങ​ൾ കൈ​റ്റ് ഒ​രു​ക്ക​ണം. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റ്, കൈ​റ്റ് വി​ക്ടേ​ഴ്സ് ചാ​ന​ൽ, സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ലൂ​ടെ കൈ​റ്റ് പ്ര​സി​ദ്ധീ​ക​രി​ക്ക​ണം. ടി​വി, സ്മാ​ർ​ട്ട് ഫോ​ണ്‍, ഇ​ന്‍റ​ർ​നെ​റ്റ് തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്കും ക്ലാ​സു​ക​ൾ കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കേ​ണ്ട​താ​ണ്. 

അ​തി​നാ​യി ക്ലാ​സ് ടീ​ച്ച​ർ കു​ട്ടി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി പ്ര​ഥ​മാ​ധ്യാ​പ​ക​രു​മാ​യി ആ​ലോ​ചി​ച്ച് ക്ലാ​സു​ക​ൾ കാ​ണു​ന്ന​തി​ന് ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്ക​ണം. ഓ​രോ ക്ലാ​സി​ന്‍റെ​യും സം​പ്രേ​ഷ​ണ​ത്തി​നു മു​മ്പും ശേ​ഷ​വും ക്ലാ​സ് ടീ​ച്ച​ർ​മാ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യോ ഫോ​ണോ മ​റ്റു മാ​ർ​ഗ​ങ്ങ​ളോ അ​പ​യോ​ഗി​ച്ച് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തേ​ണ്ട​താ​ണെ​ന്നും സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. 

സ്കൂ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ മാ​ത്രം അ​ധ്യാ​പ​ക​ർ സ്കൂ​ളു​ക​ളി​ൽ എ​ത്തി​യാ​ൽ മ​തി​യെ​ന്നു ക്യു​ഐ​പി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. കു​ട്ടി​ക​ൾ​ക്ക് ക്ലാ​സു​ക​ൾ യ​ഥാ​സ​മ​യം കാ​ണാ​ന​വ​സ​രം ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ, സൗ​ക​ര്യ​പ്പെ​ടു​ന്ന സ​മ​യ​ത്ത് കാ​ണു​ന്ന​തി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​വ​സ​രം ഉ​ണ്ടാ​കും. ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ​യാ​ണ്. 

ജൂ​ണ്‍ ഒ​ന്നു​മു​ത​ൽ ആ​ദ്യ​ത്തെ ഒ​രാ​ഴ്ച ന​ട​ത്തു​ന്ന ക്ലാ​സു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളു​ടെ ല​ഭ്യ​ത സം​ബ​ന്ധി​ച്ച് സ്കൂ​ളു​ക​ൾ​ക്ക് വി​ല​യി​രു​ത്താം. 


ഒാരോ ക്ലാസിന്റെയും സംപ്രേഷണത്തിനുമുമ്പ് അധ്യാപകർ കുട്ടികളുമായി ഫോണിൽ ബന്ധപ്പെട്ട് നിർദേശങ്ങൾ നൽകും. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തിൽ ഒരു വിദ്യാർഥിക്കുപോലും ക്ലാസ് നഷ്ടമാകുന്നില്ലെന്ന് അധ്യാപകർ ഉറപ്പുവരുത്തണം.

കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷനം ചെയ്യുന്ന പാഠഭാഗങ്ങൾ തത്സമയം കൈറ്റ് വിക്ടേഴ്‌സ് വെബ്ബിലും മൊബൈൽ ആപ്പിലും സോഷ്യൽ മീഡിയ പേജുകളിലും ലഭ്യമാകും. ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകൾക്കാണ് ഓൺലൈൻ പഠനം ഒരുക്കുന്നത്. പ്ലസ് വണ്ണിനെ ഒഴിവാക്കിയിട്ടുണ്ട്. വിവരങ്ങൾക്ക്: www.kite.kerala.gov.in

ക്ലാസ് സംപ്രേഷണംചെയ്യുന്ന സമയം (തിങ്കൾമുതൽ വെള്ളിവരെ )

പ്ലസ് ടു -രാവിലെ 8.30 മുതൽ 10.30 വരെ, പുനഃസംപ്രേഷണം രാത്രി 7- 9

പത്താം ക്ലാസ് -രാവിലെ 11.00 മുതൽ 12.30 വരെ, പുനഃ സംപ്രേഷണം വൈകീട്ട് 5.30-7.30

ഒന്ന്- രാവിലെ 10.30 മുതൽ 11 വരെ

രണ്ട് -പകൽ 12.30 മുതൽ 1 വരെ

മൂന്ന്- പകൽ ഒന്നുമുതൽ 1.30 വരെ

നാല് - ഒന്നര മുതൽ രണ്ടുവരെ

അഞ്ച് - രണ്ട് മുതൽ രണ്ടരവരെ

ആറ്‌ - രണ്ടര മുതൽ മൂന്നുവരെ

ഏഴ് - മൂന്നു മുതൽ മൂന്നരവരെ

എട്ട് - മൂന്നര മുതൽ നാലരവരെ

ഒമ്പത് -നാലര മുതൽ അഞ്ചരവരെ

പുനഃസംപ്രേഷണം ശനി, ഞായർ ദിവസങ്ങളിൽ (ക്ലാസ്, ശനി, ഞായർ എന്ന ക്രമത്തിൽ)

ഒന്ന്, 8.00- 9.00, 8.00-900

രണ്ട്, 9.00 -10.30, 9.30-10.30

മൂന്ന്, 10.30-11.30, 10.30-12.00

നാല്, 11.30-12.30, 12.00-1.30

അഞ്ച്, 12.30-2.00, 1.30-2.30

ആറ്‌, 2.00-3.00, 2.30-.400

ഏഴ്, 3.00-4.30, 4.00-5.00

എട്ട്, 4.30-7.00, 5.00-7.30

ഒമ്പത്, 7.00-9.30, 7.30-10.00


First Bell Online Class-Web & TV Links

Kite Victers Web Channel (Live Telecast) 
Kite Victers YouTube Channel 
Kite Victers Facebook Page


TV Network Channels: 

Asianet Digital-411, 

DEN -639, 

Kerala Vision-42, 

Digimedia-149, 

City Channel-116, 

Sun Network-240, 

Videocon-642, 

Dish Tv-642, 

Tata Sky-1897, 

Airtel-867, 

KCL-467
Share it:

TRENDING NOW

Post A Comment:

*Please Don't Spam Here. All the Comments are Reviewed by Admin.

0 comments: