സ്ഥാപനങ്ങൾ:
- സ്വാമി വിവേകാനന്ദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ട്രെയിനിംഗ് & റിസർച്ച് (കട്ടക്)
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടോർ ഡിസെബിലിറ്റീസ് (കൊൽക്കത്ത)
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ എംപവ്വർമെന്റ് ഓഫ് പഴ്സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് (ചെന്നൈ)
മൂന്നു സ്ഥാപനങ്ങളിലും
- ബാച്ചലർ ഓഫ് ഫിസിയോതെറാപ്പി (ബി.പി.ടി)
- ബാച്ചലർ ഓഫ് ഓക്യുപ്പേഷണൽ തെറാപ്പി (ബി.ഒ.ടി)
- ബാച്ചലർ ഓഫ് പ്രോസ്തറ്റിക്സ് & ഓർത്തോട്ടിക്സ് (ബി.പി.ഒ)
എന്നീ കോഴ്സുകളാണ് ഉള്ളത്.
- കോഴ്സ് ദൈർഘ്യം, 6 മാസത്തെ ഇന്റൺഷിപ്പ് ഉൾപ്പടെ നാലര വർഷമാണ്.
- അപേക്ഷാർത്ഥി 2000 ജനവരി 1 നും 2003 ഡിസംബർ 31 നും ഇടയ്ക്ക് (രണ്ടു ദിവസങ്ങളും ഉൾപ്പടെ) ജനിച്ചതായിരിക്കണം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 5 വർഷത്തെ ഇളവുണ്ട് (1995 ജനവരി 1 നും 2003 ഡിസംബർ 31 നും ഇടയ്ക്ക് ജനിച്ചതായിരിക്കണം)
- പ്ലസ് ടു ആണ് വേണ്ട വിദ്യാഭ്യാസയോഗ്യത.
- ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ പ്ലസ് ടു തലത്തിൽ പഠിച്ചവർക്ക് പൊതുവെ ബി.പി.ടി, ബി.ഒ.ടി.പ്രോഗ്രാമുകൾക്കും ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് പഠിച്ചവർക്ക് ബി.പി.ഒ പ്രോഗ്രാമിലേക്കും അപേക്ഷിക്കാം. മാർക്ക് വ്യവസ്ഥയുണ്ട്.
- ഓരോ സ്ഥാപനത്തിലെയും പ്രവേശനത്തിന് വേണ്ട വിശദമായ വിദ്യാഭ്യാസ യോഗ്യത, http://svnirtar.nic.in ൽ ഉളള ഇൻഫർമേഷൻ ബ്രോഷറിലുണ്ട്.
- യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർ, ഓപ്പൺ സ്കൂൾ വിദ്യാർത്ഥികൾ എന്നിവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം.
- ആഗസ്റ്റ് 2 ന് നടത്തുന്ന പൊതുപ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷൻ.
- രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക്, ജനറൽ എബിലിറ്റി & ജനറൽ നോളജ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് എന്നിവയിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാകും.
- കോഴിക്കോടും തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങളാണ്.
- അപേക്ഷ ജൂലായ് 10 വരെ
വഴി നൽകാം.