ഇനിയും അപേക്ഷിക്കാൻ കഴിയുന്ന കോഴ്സുകൾ



ഈ വിഷമഘട്ടത്തിലും ശ്രദ്ധ വിടാതെ പ്രയത്നിച്ച് +2/VHSE പരീക്ഷ അഭിമുഘീകരിച്ച പ്രിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ.

പരീക്ഷകൾ കഴിഞു, വിശ്രമത്തിനൊപ്പം അടുത്ത പഠനവഴിയിലേക്കു വേണ്ട തയ്യാറെടുപ്പ് കൂടി ചെയ്യുവാൻ മറക്കല്ലേ. സാധാരണ പോലെ ഒന്ന് വിശ്രമിക്കാം എന്ന് കരുതി അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. വിശ്രമവും എന്റെർറ്റൈന്മെന്റും വേണം അതിനൊപ്പം കുറച്ചു സമയം കോഴ്സുകളെ കുറിച്ച് മനസിലാക്കാനും അപേക്ഷ അയക്കേണ്ടവക്ക് നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷിക്കുവാനും പ്രവേശന പരീക്ഷകൾ ഉണ്ടെങ്കിൽ അതിനു തയ്യാറെടുക്കുവാനും മറക്കരുത്. ഓർക്കുക, +2 വിന് ശേഷം ഉള്ള തുടർപഠനം കണ്ണ് അടച്ചു യാതൊരു മുന്നൊരുക്കവും ഇല്ലാതെ ചെയ്യേണ്ട കാര്യം അല്ല, കൃത്യമായി ആലോചിച് പ്ലാൻ ചെയ്യേണ്ടതാണ്. എല്ലാവർക്കും പരീക്ഷയിൽ വിജയവും നല്ലൊരു കരിയറും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

ഇനിയും അപേക്ഷിക്കുവാൻ അവസാന തിയതി കഴിയാത്ത പ്രമുഖ സ്ഥാപനങ്ങളും കോഴ്സുകളും ഉണ്ട്,  താഴെ കൊടുത്തിരിക്കുന്നതിൽ നിങ്ങൾക്ക് യോജിച്ചത് ഉണ്ടെങ്കിൽ അപേക്ഷിക്കുക. മടിക്കാതെ കരിയർ വിവരങ്ങൾ മനസിലാക്കി പ്രവർത്തകുക.  (+2 വിന് ശേഷം ഉള്ള കോഴ്സുകൾ മാത്രം വിശദീകരിച്ചിരിക്കുന്നു👇)
 
⭕ University of Hyderabad

Last date: 30th June 2020

പ്രത്യേകതകൾ:

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമ്മിനെന്സ് പദവി ഉള്ള സ്ഥാപനം.

2019 ലെ NIRF (National Institutional Ranking Framework) പ്രകാരം 11 ആം സ്ഥാനം

NISSAT (National Information System for Science & Technology) പ്രകാരം ‘High Output High Impact’ വിഭാഗത്തിൽ പെടുന്ന സ്ഥാപനം.

National Assessment and Accreditation Council (NAAC) accredited with A grade (2019).

Special Courses:
Integrated course in Health Psychology and Optometry

List of Courses:

5 yr Integrated Science Courses (B.Sc + M.Sc) in Mathematical Sciences, Physics, Chemical Sciences, Systems Biology, Applied Geology, Health Psychology.

6 yr Integrated Master of Optometry (M.OPT)

5 yr Integrated MA (BA + MA) in Language Sciences, Telugu,  Economics, History, Political Science, Sociology, Anthropology.

ഇവ കൂടാതെ പ്രധാന വിഷയങ്ങളിൽ എല്ലാം ബിരുദാനന്തര/ഗവേഷണ ഡിഗ്രികളും ലഭ്യം ആണ്.

Website: 
www.uohyd.ac.in 

 ⭕ Jawaharlal Nehru University Entrance Examination (JNUEE)

Last date: 15th June 2020

പ്രത്യേകതകൾ:

1969 സ്ഥാപിതമായ പാരമ്പര്യമുള്ള കേന്ദ്ര സർവകലാശാല.

+2 വിന് ശേഷം ബിരുദ തലത്തിൽ ഭാഷ വിഷയങ്ങൾ പഠിക്കുവാൻ രാജ്യത്തെ പ്രമുഖ സ്ഥാപനം.

അംബേദ്ക്കറുടെ പേരിൽ നാമകരണം ചെയ്തിട്ടുള്ള 10 നിലയുള്ള അതി വിപുലമായ ലൈബ്രറി.

വിഷ്വലി  ചലൻജ്ഡ് ആയ വിദ്യാർത്ഥികൾക്ക് വേണ്ടി ഹെല്ലെൻ കെല്ലർ യൂണിറ്റ് ലൈബ്രറി.

ലാപ്ടോപ്പ് ഇല്ലാത്തവർക്ക് ഉപയോഗിക്കുവാൻ ലാപ്ടോപ്പ്/കമ്പ്യൂട്ടർ സൗകര്യം.

തുച്ഛമായ പഠന ചെലവ് കൂടാതെ 4 ലക്ഷത്തിൽ താഴെ വരുമാനം ഉള്ള അർഹതപെട്ട ഡിഗ്രി വിദ്യാർത്ഥികൾക്ക് 2000 രൂപ സ്കോളർഷിപ്. 

Courses:

B.A.(Hons.) in Arabic, French, German, Japanese, Korean, Persian, Pushto, Russian, Spanish.  

(JNU വിൽ ഭാഷ പഠിച്ചിട്ട്;  പ്രത്യേകിച്ച് വിദേശഭാഷകൾ ആയ ഫ്രഞ്ചും ജെർമനും കൊറിയൻ ഭാഷയും ഒക്കെ പഠിച്ചാൽ ജോലി കിട്ടുമോ എന്ന് സംശയിക്കുന്നവർ ഉണ്ടെങ്കിൽ JNU വിന്റെ മുൻകാല പ്ലേസ്മെന്റ് റെക്കോർഡ്‌സ്  ഒന്ന് പരിശോധിച്ചാൽ മതി. മൾട്ടി നാഷണൽ കമ്പനികൾ ആയ TCS, American Express, Oracle  എന്തിന് ഏറെ പറയുന്നു Google വരെ  Interpreter, Technical writer, Media-Visual communication (Print), Bilingual customer care representative എന്നി തസ്തികകളിൽ അവസരങ്ങൾ ഉണ്ട്. കൂടാതെ പരിചിതമായ കേന്ദ്ര -സംസഥാന ഗവണ്മെന്റ് അവസരങ്ങൾ, അദ്ധ്യാപനം, ഗവേഷണ മേഖല എല്ലാം നല്ല അവസരങ്ങൾ തരുന്നു)

Website: 
www.jnuexams.nta.nic.in 

⭕ Indian Council for Agricultural Research (ICAR Exam)

Last date: 15th June 2020

പ്രത്യേകതകൾ:

അഗ്രികൾച്ചർ & ഫാർമേഴ്‌സ് വെൽഫെയർ മിനിസ്ട്രിയുടെ കീഴിൽ കാർഷിക മേഖലയിലെ പഠനം ഗവേഷണം എന്നിവക്ക് വേണ്ടി ഉള്ള സ്ഥാപനം (Apex Body) ആണ് ഇന്ത്യൻ കൌൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR)

ദേശീയതലത്തിൽ കാർഷിക സർവകലാശാലകളിലെ കാർഷിക - കാർഷിക അനുബന്ധ കോഴ്സുകളുടെ 15 % സീറ്റുകളിലേക്കും, റാണി ലക്ഷ്മിബായി സെൻട്രൽ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ജാൻസി (UP), നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കർനാൽ, Dr. രാജേന്ദ്ര പ്രസാദ് സെൻട്രൽ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ബിഹാർ എനീ സ്ഥാപനങ്ങളിലേക്കുള്ള 100 % സീറ്റുകളിലേക്കും ICAR നടത്തുന്ന പ്രവേശന പരീക്ഷയിലൂടെ ആണ് പ്രവേശനം നൽകുന്നത്.

Courses:

B.Sc. (Hons.) in Agriculture, Horticulture, Forestry, Community Science. Sericulture

B.Sc in Food Nutrition, Dietetics, Home Science

B.F.Sc.

B. Tech. Agricultural Engineering, Dairy Technology , Food Technology, Bio- Technology.

Website:
www.icar.nit.nic.in

⭕ Jamia Millia Islamiya Central University

Last date: 15th June 2020

പ്രത്യേകതകൾ:

സെൻട്രൽ യൂണിവേഴ്സിറ്റി പദവിയും NAAC 'A ' ഗ്രേഡും ഉള്ള ഇന്ത്യയിലെ പ്രമുഖ   കലാലയം.

B.Sc  എയ്റോനോട്ടിക്സ്,  P.G. ഡിപ്ലോമ  എയർ സ്പേസ് ലോ (Air Space Law), B Voc.  Solar Energy, Medical Electrotherapy  പോലെ യുള്ള 270 ഓളം വൈവിധ്യമാർന്ന പഠന വഴികൾ.

സിവിൽ സർവീസ് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം പരിശീലനം നൽകുവാനായി Residential Coaching Academy (RCA) എന്ന കോച്ചിങ് സെന്റർ; ഇന്ത്യയിലെ പ്രമുഖ സിവിൽ സർവീസ് കോച്ചിങ് സംവിധാനങ്ങളിൽ മുൻനിരയിൽ ഉള്ള സെന്റർ.

യൂണിവേഴ്‌സിറ്റിയുടെ പോളിടെക്‌നിക്‌ വിഭാഗത്തിൽ  Diploma Engineering (Civil / Computer / Electrical/ Electronics / Mechanical) കോഴ്സുകൾ പഠിക്കുവാനുള്ള അവസരം.

Courses:

B.A.(Hons) in English, Sanskrit, Hindi, Mass Media in Hindi, Korean Language, Turkish Language & Literature, Arabic, Persian, Urdu, History, Islamic Studies, Economics, Sociology, Political Science, Psychology

Bachelor of Hotel Management, Bachelor of Tourism & Travel Management.

B.Com.(Hons)

B.Voc in Food Production, Solar Energy.

B.A./B.Sc.(Hons) in Geography

B.Sc.(Hons) in Chemistry, Mathematics, Applied Mathematics, Physics,

B.Sc in Natural Sciences, Biosciences, Biotechnology, Aeronautics (Mechanical/Avionics)

B.Tech in Civil/ Computer/ Electrical/ Electronics & Communication / Mechanical Engineering

Website:
www.jmi.ac.in 

⭕ National Law University Delhi
(All India Law Entrance Test)

Last date: 30th June 2020

പ്രത്യേകതകൾ:

നിയമ കലാലയങ്ങളിൽ 2 ആം സ്ഥാനം ഉള്ള സ്ഥാപനം (NIRF 2019 )

പഠന ശേഷം രാജ്യത്തെ പ്രമുഖ ലോ അസ്സോസിയേറ്റ്സ്ന്റെ  ഒപ്പം പ്ലേസ്മെന്റ് കിട്ടുവാനുള്ള സാധ്യത (Eg  DMD Advocates, K&S Partners, Luthra & Luthra Law Offices etc) കൂടാതെ International Cricket Council, UNICEF India, Reserve Bank of India എന്നി സ്ഥാപനങ്ങളുടെ നിയമോപദേശ മേഖലയിൽ ഇന്റേൺഷിപ്/പ്ലേസ്മെന്റ് കിട്ടാനുള്ള സാധ്യത. (Ref: Recruitment Co-ordination Committee (RCC) of the University)

Courses: 

Five-year undergraduate B.A LL.B. (Hons.) കൂടാതെ PG/Diploma കോഴ്സുകൾ.

Website:
www.nludelhi.ac.in 

⭕ Central University Common Entrance Test (CUCET)

Last date: 6th June 2020

(CUCET കോഴ്സുകളെ കുറിച്ച് വിശദമായി മുൻപ് അയച്ച മെസേജിൽ പ്രതിപാദിച്ചിരുന്നു. ലഭിക്കാത്തവർ/ശ്രദ്ധിക്കാതെ പോയവർ ഉണ്ടെങ്കിൽ ആവശ്യപ്പെട്ടാൽ വീണ്ടും അയച്ചു തരാം)

പ്രിയ വിദ്യാർത്ഥികൾക്ക് ഒരിക്കൽ കൂടി വിജയാശംസകൾ നേരുന്നു.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment