We are making major changes to this site. Reach us if you are facing any issue by clicking on Report

Table of Content

ഇനി പഠനം ഡൽഹിയിൽ ആയാലോപ്ലസ് ടു വിന്‌ ശേഷം ഉള്ള തുടർപഠനത്തിന്‌ ഒരുപാട് യൂണിവേഴ്സിറ്റികളും കോളേജുകളും ഉണ്ട്, എന്നാൽ കരിയർ ഗൈഡൻസ് ക്ലാസ്സുകളിൽ സ്ഥിരം കേൾക്കുന്ന സ്ഥാപനങ്ങൾ ആണ് ഡൽഹി യൂണിവേഴ്‌സിറ്റിയും ജെ എൻ യു (JNU) അടക്കം ഉള്ള ദേശീയ പ്രാധാന്യം ഉള്ള കോളേജുകൾ.... അതിൽ തന്നെ ഡൽഹി യൂണിവേഴ്സിറ്റി യെ കുറിച്ച്  പറയുമ്പോൾ കരിയർ കൗൺസിലെർസിന് ആവേശം കുറച്ചു കൂടാറും ഉണ്ട്, വെറുതെ അല്ല .... അതിനു കാരണം ഉണ്ട് .... അത് എന്താണെന്ന് ഒന്ന് നോക്കിയാലോ ....

⭕ 91കോളേജുകൾ, 86 ഡിപ്പാർട്മെന്റുകൾ, 20 സ്റ്റഡി സെന്ററുകൾ, 03 ഇൻസ്റ്റിറ്യൂട്ടുകൾ  ആയി വളരെ വിശാലമായ ക്യാമ്പസ് സൗകര്യങ്ങൾ.

⭕ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രലയത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനൻസ് പദവി ഉള്ള കലാലയം.

⭕ബിരുദബിരുദാനന്തരഗവേഷണ കോഴ്സുകൾക്ക് രാജ്യാന്തര തലത്തിൽ മുന്നിട്ട് നിൽക്കുന്ന യൂണിവേഴ്സിറ്റി.

⭕ പരമ്പരാഗത ഡിഗ്രി കോഴ്സുകൾക്ക് പുറമെ ഗവേഷണത്തിലും ആഴത്തിലുള്ള പഠനത്തിലും അധിഷ്ഠിതമായ ഹോണേഴ്‌സ് ഡിഗ്രി കോഴ്സുകൾ.

⭕ മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ്, നോബേൽ ജേതാവ് അമര്‍ത്യസെന്‍ തുടങ്ങിയ പ്രമുഖരുടെ അദ്ധ്യാപനപാരമ്പര്യം ഉള്ള പ്രമുഖ കോളേജുകൾ.

⭕ പഠനത്തോടൊപ്പം കലാകായിക മേഖലക്ക് നൽകുന്ന മുൻതൂക്കം. നോർത്ത് ക്യാമ്പസ്സിൽ ഉള്ള 2500 ഇരിപ്പിടമുള്ള റഗ്ബി സെവൻസ് സ്റ്റേഡിയം മികച്ച ഉദാഹരണം.

⭕ ശാസ്ത്ര വിഷയങ്ങൾക്കൊപ്പം നിൽക്കുന്ന മാനവിക- സാമ്പത്തിക മേഖലയിലെ  കോഴ്സുകളും സ്ഥാപനങ്ങളും. ഡൽഹി സ്കൂൾ ഓഫ് കോമേഴ്‌സ്, ശ്രീറാം കോളേജ് ഓഫ് കോമേഴ്‌സ്, St സ്റ്റീഫൻസ് കോളേജ്, ഡൽഹി കോളേജ് ഓഫ് ആർട്സ് &  കോമേഴ്‌സ് എന്നിവ ഉദാഹരണം.

⭕ ആർട്സ്  വിഷയങ്ങൾ പഠിക്കുവാൻ രാജ്യത്തെ പ്രമുഖ കോളേജുകൾ; ആർട്സ് വിഷയങ്ങൾ പഠിച്ചിട്ട് കാര്യം ഉണ്ടോ എന്ന് സംശയിക്കുന്നവർക്ക് ഉള്ള മറുപടി ആണ് ഡൽഹി കോളേജ് ഓഫ് ആർട്സ് &  കോമേഴ്‌സ് ലെ അഡ്വെർടൈസിംഗിന് പ്രാധാന്യം നൽകുന്ന  Advertising, Sales Promotion & Sales Management എന്ന കോഴ്സ്.

⭕ പൊതുവെ കുറഞ്ഞ നിരക്കിലുള്ള പഠനം, അറിവിന്റെ ഭണ്ഡാരം ആയ വിശാലമായ ലൈബ്രറി സൗകര്യങ്ങൾ, ഹോസ്റ്റൽ അനുബന്ധ സൗകര്യങ്ങൾ.

⭕ സിവിൽ സർവീസ് സ്വപ്നമായി കൊണ്ടുനടക്കുന്നവർക്ക് ചിട്ടയായ പരിശീലനത്തിനുള്ള അവസരങ്ങൾ, മികച്ച കോച്ചിങ്ങ് സെന്ററുകളുടെ ലഭ്യത.

⭕ ദേശീയ - അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന സെമിനാറുകൾ കോൺഫെറെൻസുകൾ വർക്ഷോപ്പുകൾ സിംമ്പോസിയംസ് എല്ലാം പങ്കെടുക്കുന്നതിലൂടെ വിദ്യാർത്ഥികളുടെ അക്കാഡമിക് മികവ് വർധിപ്പിക്കാനും ഉള്ള അവസരം. 2020 ഫെബ്രുവരി 28 ന് ഡൽഹി യൂണിവേഴ്സിറ്റി ഡിപ്പാർട്മെൻറ് ഓഫ് പൊളിറ്റിക്കൽ സയൻസ് നടത്തിയ India's Neighbourhood Policy: Issues and Challenges എന്ന അന്താരാഷ്ട്ര സെമിനാർ കാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ ഡൽഹി യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് സംവദിക്കാൻ ലഭിക്കുന്ന അവസരങ്ങളിൽ ഒന്ന് മാത്രം.

ഇവക്കെല്ലാം പുറമെ

⭕ രാജ്യ തലസ്ഥാനം ആയതുകൊണ്ടും വ്യത്യസ്ത വിദ്യാർത്ഥി - ജന സമൂഹവുമായി ഇടപഴകുന്നതിലൂടെ 
ലഭിക്കുന്ന സാമൂഹിക ബോധവും വ്യക്തിവികാസത്തിനും ഉള്ള അവസരങ്ങൾ.


ഏതൊക്കെ കോഴ്സുകൾ, സയൻസ് പോലെ തന്നെ ഹ്യൂമാനിറ്റീസ് കോമേഴ്‌സ് വിദ്യാർത്ഥികൾക്ക് പഠിക്കാൻ പറ്റുമോ....


എല്ലാ ഗ്രൂപ്പ് വിദ്യാർത്ഥികൾക്കും യോജിച്ച കോഴ്സുകൾ ലഭ്യമാണ്. ശ്രദ്ധിക്കേണ്ട ഘടകം ചില കോഴ്സുകൾക്ക് പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് നോക്കിയും ചില കോഴ്സുകൾക്ക് എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലും ആണ് പ്രവേശനം നൽകുന്നത്. ഇനി കോഴ്സുകൾ ഏതൊക്കെ എന്ന് നോക്കാം.

പ്ലസ് ടു മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുന്ന കോഴ്സുകൾ


B.A.(Hons.) in History, Political Science, Social Work, Sociology, Philosophy, Psychology, Applied Psychology, Geography, Economics, Journalism, Arabic, Bengali, English, French, German, Italian, Hindi, Hindi Patrakarita, Persian, Punjabi, Sanskrit, Spanish and Urdu.

BA (Hons)  vocational subjects in Human Resources Management, Management & Marketing of Insurance, Marketing Management & Retail Business,
Material Management, Office Management & Secretarial Practice, Small & Medium Enterprises, Tourism Management.

B.Voc in Printing Technology, Web Designing, Health Care Management, Retail Management & IT, Banking Operations, Software Development.

B.Com. (Hons) and B.Com.

B.Sc. (Hons) in Mathematics, Statistics, Computer Science, Anthropology, Biological Sciences,  Botany,  Microbiology, Zoology, Chemistry, Physics, Polymer Science, Electronics, Instrumentation, Geology, Food Technology,  Bio-Chemistry, Bio-Medical Science, Home Science
 
B.Sc in Mathematical Sciences, Applied Physical Sciences,  Physical Science,(Computer Science), Physical Science (Chemistry), Applied Physical Sciences (Industrial Chemistry), Physical Science with Electronics, Applied
Life Sciences/ Life Sciences, Bachelor of Science (Pass), Home Science.

(ബികോം ഹോണേഴ്സ്, ബിഎ എക്കണോമിക്സ് ഹോണേഴ്സ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷിക്കാന്‍ +2വില്‍ ഗണിതം ഒരു വിഷയമായി പഠിച്ചിരിക്കല്‍ നിര്‍ബന്ധമാണ്)


പ്രവേശന രീതി for plus two mark based courses


സയൻസ് വിഷയങ്ങൾക്ക് പ്ലസ് ടു വിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 3 വിഷയങ്ങളാണ്  റാങ്ക്ലിസ്റ്റിന് പരിഗണിക്കുക. സയൻസ് ഇതര വിഷയങ്ങൾക്ക് ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 4 വിഷയങ്ങളാണ് റാങ്ക്ലിസ്റ്റിന് പരിഗണിക്കുക. അതുകൊണ്ട് തന്നെ ഓൺലൈൻ അപേക്ഷയിൽ വിഷയവും മാർക്കും രേഖപ്പെടുത്തുമ്പോൾ പ്രത്ത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുന്ന കോഴ്സുകൾ


B.A. (Honours) Humanities and Social Sciences , Business Economics, Bachelor of Management Studies, Bachelor of Business Administration (Financial Investment Analysis), Multimedia and Mass Communication,  Bachelors in Elementary Education

BA (Honours) in Hindustani Music- Vocal/ Instrumental (Sitar/ Sarod/ Guitar/ Violin/ Santoor), Karnatak Music- Vocal/ Instrumental (Veena/ Violin), Hindustani Music – Percussion (Tabla/ Pakhawaj)

B.Sc in Physical Education, Health Education & Sports

Five Year Integrated Prog in Journalism  (in English and Hindi)

B.Tech. in Information Technology and Mathematical Innovations

പ്രവേശന രീതി For entrance based courses 


നാഷണൽ ടെസ്റ്റിംഗ് അജൻസിക്കാണ് (NTA) ഡൽഹി യൂണിയവേഴ്സിറ്റി എൻട്രൻസ് പരീക്ഷയുടെ നടത്തിപ്പ് ചുമതല. അപേക്ഷാർത്ഥിയുടെ അപേക്ഷിച്ച വിഷയത്തിൽ ഉള്ള അഭിരുചി അളക്കുന്ന 100 ചോദ്യങ്ങൾ അടങ്ങിയ 2 മണിക്കൂർ നീണ്ടു നിൽക്കുന്ന പരീക്ഷ ആണ് ഉണ്ടാവുക.
പ്രവേശന പരീക്ഷയുടെ അപ്ഡേറ്റുകൾ  NTA യുടെ


എന്ന വെബ്സൈറ്റ് വഴി പരിശോധിക്കേണ്ടതാണ്.

അപേക്ഷ സമർപ്പിക്കുവാൻ ഉള്ള അവസാന തിയതി: ജൂലൈ 4 വരെ.

അപേക്ഷ ഫീസ്
ഡിഗ്രി കോഴ്സുകൾ: General/OBC- ₹250, SC/ST -₹100

അപേക്ഷ സമർപ്പിക്കുന്നതിനും മറ്റു അപ്ഡേറ്റുകൾക്കും ഡൽഹി യൂണിവേഴ്സിറ്റി വെബ്സൈറ്റ് സന്ദർശിക്കുക.   

www.du.ac.in

എല്ലാവർക്കും നല്ലൊരു കരിയർ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
PSMVHSS Kattoor, Thrissur
To avoid SPAM comments, all comments will be moderated before being displayed.

Post a Comment