ആർക്കൊക്കെ അപേക്ഷിക്കാം
- അവിവാഹിതരായ സ്ത്രീകൾ
- കുട്ടികളില്ലാത്ത വിധവകൾ
- വിവാഹമോചിതർ
- സർവീസിലിരിക്കെ മരണപ്പെട്ട സൈനികരുടെ വിധവകൾക്ക് കുട്ടികളുണ്ടെങ്കിലും അപേക്ഷിക്കാം. പക്ഷേ, ഇവർ പുനർവിവാഹം നടത്തിയിരിക്കത്.
- അപേക്ഷ അയച്ചതിനുശേഷമോ 33 ആഴ്ചത്തെ പരിശീലന കാലയളവിനിടയിലോ വിവാഹം കഴിക്കാൻ അനുവാദമില്ല.
തിരഞ്ഞെടുപ്പ്:
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്ന റിക്രൂട്ട്മെൻറ് റാലി മുഖേനയായിരിക്കും തിരഞ്ഞടുപ്പ്.
റിക്രൂട്ട്മെൻറ് റാലി നടക്കുന്ന സ്ഥലങ്ങൾ
- അംബാല
- ലഖ്നൗ
- ജബൽപുർ
- ബെംഗളൂരു
- ഷില്ലോങ്
- പുണെ
റാലിയുടെ തീയതിയും സമയവും പിന്നീട് അറിയിക്കും
പരീക്ഷാ ഘടന
- എഴുത്തുപരീക്ഷ
- ശാരീരികക്ഷമതാപരീക്ഷ
- വൈദ്യപരിശോധന
- എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക
യോഗ്യത:
- എസ്.എസ്.എൽ.സി തത്തുല്യം.
- യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 45 ശതമാനം മാർക്കും
- പരീക്ഷയിലെ എല്ലാ വിഷയങ്ങളിലുംചുരുങ്ങിയത് 33 ശതമാനം മാർക്കും നേടിയിരിക്കണം.
പ്രായം:
- പതിനേഴര മുതൽ ഇരുപത്തി ഒന്ന് വയസ്സ് വരെ
- അപേക്ഷകർ1999 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
- സർവീസിനിടെ മരണപ്പെട്ട സെ നികരുടെ വിധവകൾക്ക് 30 വയസ്സുവരെ അപേക്ഷിക്കാം.
ശാരീരിക യോഗ്യത:
- ഉയരം: ചുരുങ്ങിയത് 152 സെ.മീ.
- ഉയരത്തിന് ആനുപാതികമായ തൂക്കം
- നെഞ്ച് വികാസം - 05 CM
ശാരീരിക ക്ഷമതാ പരിശോധന :
- ഏഴര മിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം,
- 10 അടി ലോങ് ജമ്പ്,
- 3 അടി ഹൈജമ്പ് എന്നിവ അടങ്ങുന്നതാണ് ശാരീരിക ക്ഷമതാ പരിശോധന
അപേക്ഷിക്കേണ്ട വിധം:
www. joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
- റിക്രൂട്ട്മെൻറ് റാലിക്കുള്ള അഡ്മിറ്റ് കാർഡ് പിന്നീട് ലഭ്യമാകും.
റിക്രൂട്ട്മെന്റ് റാലിയിൽ ആവശ്യമായ രേഖകൾ :
- അഡ്മിറ്റ് കാർഡിൽ പറഞ്ഞിട്ടുള്ള സ്ഥലത്തും സമയത്തും റാലിയിൽ പങ്കെടുക്കണം
- താഴെ പറയുന്ന രേഖകളുടെ ഒറിജിനലും സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പുകളും കരുതണം
- അഡ്മി റ്റ് കാർഡിന്റെ പകർപ്പ്,
- 20 പാസ്പോർട്ട് സൈസ് ഫോട്ടോകൾ (മൂന്ന് മാസത്തിനകം എടുത്തത്),
- ജാതിസർട്ടിഫിക്കറ്റ്,
- വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റ്,
- നേറ്റിവി റ്റി/ഡൊമിസൈൽ സർട്ടിഫിക്കറ്റ് (ഫോട്ടോ പതിച്ചത്),
- സ്കൂളിൽ നിന്നുള്ള സ്വഭാവസർട്ടിഫിക്കറ്റ്,
- പഞ്ചായത്ത് മുനിസിപ്പൽ കോർപ്പറേഷനിൽനിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ്,
- അവിവാഹിതയെ ന്ന് തെളിയിക്കുന്ന പഞ്ചായത്ത് മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നുള്ള സർട്ടിഫിക്കറ്റ് (ഫോട്ടോ പതിച്ചത്)
- സർട്ടിഫിക്കറ്റുകളെല്ലാം ആറു മാസത്തിനുള്ളിൽ നേടിയതാവണം
- മാതാപിതാക്കളോ സഹോദരങ്ങളോ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗാർഥികൾവിജ്ഞാപനത്തിലെ Appendix A യിൽ നൽകിയിട്ടുള്ള സർട്ടിഫിക്കറ്റിൻറ മാതൃക 10 രൂപയുടെമുദ്രപ്പത്രത്തിൽ തയ്യാറാക്കിഅതിൽ നോട്ടറിയെക്കൊണ്ട് ഒപ്പിടുവിച്ച് റിക്രൂട്ട്മെൻറ് റാലിക്ക് വരുമ്പോൾ കൊണ്ടുവരണം.
- Appendix B യിൽ നൽകിയിട്ടുള്ളസർട്ടിഫിക്കറ്റിൻറ മാതൃക എല്ലാ ഉദ്യോഗാർഥികളും 10 രൂപയുടെമുദ്രപ്പത്രത്തിൽ തയ്യാറാക്കിഅതിൽ നോട്ടറിയെക്കൊണ്ട്ഒപ്പിടുവിച്ച് റിക്രൂട്ട്മെൻറ് റാലിക്ക് വരുമ്പോൾ കൊണ്ടുവരണം.
വിശദമായ നോട്ടിഫിക്കേഷനും Appendix A , B ഡൌൺലോഡ് ചെയ്യുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യുക
website for Online Application
അപേക്ഷ അയയ്ക്കുന്നത് സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കാൻ
011-26173840 എന്ന ഫോൺനമ്പറിൽ ബന്ധപ്പെടാം.