Chapter Wise Questions and Answers Chapter 2 Principles of ManagementBusiness Studies Chapter Wise Questions and Answers Chapter 2 Principles of Management


Question 1.

Who is father of general management 
ആരാണ് ജനറൽ മാനേജുമെന്റിന്റെ പിതാവ്


a. F W Taylor എഫ് ഡബ്ല്യു ടെയ്‌ലർ 
 b.Henri Fayol  ഹെൻറി ഫയോൾ
 c.Harold koontz ഹരോൾഡ് കൂണ്ട്സ് 
 d.Philip Kotler  ഫിലിപ്പ് കോട്‌ലർ 

✓ Answer: 

 b. Henri Fayol  ഹെൻറി ഫയോൾ

Question 2.

The principle of division of work 
ജോലിയുടെ വിഭജനത്തിന്റെ തത്വം


a.Divides work into small tasks
ജോലിയെ ചെറിയ ജോലികളായി വിഭജിക്കുന്നു

b.Leads to specialisation
സ്പെഷ്യലൈസേഷനിലേക്ക് നയിക്കുന്നു

c.Divides work equally
വിഭജനം തുല്യമായി പ്രവർത്തിക്കുന്നു

 d.None of the above
 മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല

 

✓ Answer:

b. Leads to specialisation

സ്പെഷ്യലൈസേഷനിലേക്ക് നയിക്കുന്നു


Question 3.
Principles of management are NOT
മാനേജ്മെന്റ് തത്വങ്ങൾ ഇങ്ങനെയുള്ളവയല്ല)

a. Universal – സാർവ്വത്രികം

b. Flexible – അയവുള്ളത്

c. Absolute – സമ്പൂർണ്ണമായ

d. Behavioural – പെരുമാറ്റസംബന്ധമായ

 

Answer:

c. Absolute

സമ്പൂർണ്ണമായ


Question 4

 I am tired doing work....I need rest....But what will be the duration and frequency of my rest interval.
ജോലി ചെയ്യുന്നതിൽ ഞാൻ മടുത്തു .... എനിക്ക് വിശ്രമം ആവശ്യമാണ് .... പക്ഷെ എന്റെ വിശ്രമ ഇടവേളയുടെ ദൈർഘ്യവും ആവൃത്തിയും എന്തായിരിക്കും.

a.Motion Study ചലന പഠനം

b.Time Study സമയ പഠനം

c.Method study രീതി പഠനം

d.Fatigue Study ക്ഷീണം പഠനം


d.Fatigue Study ക്ഷീണ പഠനം


Question 5.

Which principle of management states One head One plan
മാനേജ്മെന്റിന്റെ ഏത് തത്വമാണ് ഒരു ഹെഡ് ഒരു പ്ലാൻ പറയുന്നത്

a.Unity of command ആജ്ഞയുടെ ഐക്യം

b.Unity of direction  ഡയറക്ഷൻ ഐക്യം

c.Centralisation കേന്ദ്രീകരണം

d.Order  ഓർഡർ


b. Unity of direction

ഡയറക്ഷൻ  ഐക്യം


Question 6

Which one below is not Fayol's principle. 

ചുവടെയുള്ളത് ഫയോളിന്റെ തത്വമല്ല.

 a.Division of work  ജോലിയുടെ വിഭജനം 

 b. Stability of prsonnel ഉദ്യോഗസ്ഥ സ്ഥിരത

c. Espirit de corps എസ്പിരിറ്റ് ഡി കോർപ്സ് 

d. Differential piece wage 

ഡിഫറൻഷ്യൽ പീസ് വേതനം 


Answer:

d.Differential piece wage 

ഡിഫറൻഷ്യൽ പീസ് വേതനം 


Question 7.

How are principles of management formed?

(മാനേജുമെന്റെ തത്വങ്ങൾ ഉണ്ടായതെങ്ങനെ)

a. In a laboratory – ലബോറട്ടറിയിൽ

b. By experience of managers – മാനേജേഴ്സിന്റെ അനുഭവജ്ഞാനത്തിലൂടെ

c. By experiences of customers – ഉപജാക്താക്കളുടെ അനുഭവജ്ഞാനത്തിലൂടെ

d. By propagation of social scientists – സാമൂഹിക ശാസ്ത്രജ്ഞന്മാരുടെ പ്രചാരണത്തിലൂടെ

 

Answer:

b. By experience of managers

മാനേജേഴ്സിന്റെ അനുഭവജ്ഞാനത്തിലൂടെ

 

Question 8.
The principles of management are significant because of

(മാനേജ്മെന്റ് തത്വങ്ങൾക്ക് വളരെ പ്രാധാന്യം ഉണ്ട്. കാരണം)

a. Increase efficiency – കാര്യക്ഷമത വർദ്ധിപ്പിക്കുന്നത്

b. Initiative – മുൻകയ്യെടുക്കുന്നത്

c. Optimum utilisation of resources – വിഭവങ്ങളുടെ പരമാവധി ഉപയോഗം

d. Adaptation of changing technology – നൂതന ടെക്നോളജികൾ സ്വീകരിക്കൽ

 

Answer:

d. Adaptation of changing technology

നൂതന ടെക്നോളജികൾ സ്വീകരിക്കൽ


Question 9.
She/he keeps machines, materials, tools etc., ready for operation by concerned workers’. Whose work is described by this sentence under functional foreman ship.

ഉപകരണങ്ങൾ, മെഷിനുകൾ, സാധനസാമഗ്രികൾ, ഇവ പ്രവർത്തന സജ്ജമാക്കുകയാണ് അയാളുടെ ചുമതല, ഫങ്ഷണൽ ഫോർമാൻഷിപ്പിൽ ആരുടെ ജോലിയാണ് ഇവിടെ പ്രതിപാദിക്കുന്നത്.

a. Instruction Card Clerk – ഇൻസ്ട്രക്ഷൻ ക്ലാർക്ക്

b. Repair Boss – റിപ്പയർ ബോസ്

c. Gang Boss – ഗ്യാങ് ബോസ്

d. Route clerk – റൂട്ട് ക്ലാർക്ക്

 

Answer:

✓ c. Gang Boss

ഗ്യാങ് ബോസ്

 

Question 10.
Which of the following is NOT a principle of management given by Taylor?

താഴെ പറയുന്നവയിൽ ശാസ്ത്രീയ മാനജ്മെന്റ് തത്വങ്ങളിൽപ്പെടാത്തത് ഏത്?

a. Science, not rule of the Thumb – സ്വച്ഛാരീതി മാറ്റുക

b. Functional foreman ship – ഫങ്ഷണൽ ഫോർമാൻഷിപ്പ്

c. Maximum not restricted output – പരമാവധി ഔട്ട്പുട്ട്

d. Harmony not discard – തൊഴിലാളികളും മാനേജ്മെന്റും തമ്മിലുള്ള സൗഹാർദ്ദം

 

Answer:

✓ b. Functional foreman ship

ഫങ്ഷണൽ ഫോർമാൻഷിപ്പ്

 

Question 11.
Management should find ‘One best way’ to perform a task. Which technique of Scientific management is defined in this sentence?

ഒരു ജോലി പൂർത്തിയാക്കുന്നതിനുള്ള ഏറ്റവും നല്ല വഴി മാനേജ്മെന്റ് തെരഞ്ഞെടു ക്കണം, ശാസ്ത്രീയമാനേജ്മെന്റിന്റെ ഏത് ടെക്നിക്കാണ് ഇവിടെ പ്രതിപാദിക്കുന്നത്.

a. Time study – സമയ പഠനം

b. Motion study – ചലന പഠനം

c. Fatigue study – ക്ഷീണ പഠനം

d. Method study – രീതി പഠനം

 

Answer:

✓ d. Method study

രീതി പഠനം


Question 12.
Mental revolution is a concept of which principle.
ഏത് തത്വത്തിന്റെ ആശയമാണ് മാനസിക വിപ്ലവം.

a.Harmony not discord

യോജിപ്പിൽ വിയോജിപ്പില്ല

b.Cooperation not individualism 

സഹകരണം വ്യക്തിവാദമല്ല

c.Coordination ഏകോപനം

d.None of the above

മുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല


a.Harmony not discord

യോജിപ്പിൽ വിയോജിപ്പില്ല

 

Question 13.
Which of the following statements best describes ‘Mental revolution’?
താഴെപ്പറയുന്നവയിൽ “മാനസികവിപ്ലവം’ സൂചിപ്പിക്കുന്നതെന്തിനെയാണ്?

a. It implies change of attitude.

മനോഭാവത്തിൽ മാറ്റം വരുത്തുന്നു

b. The management and workers should not play the game of one umanship.

മാനേജ്മെന്റും തൊഴിലാളികളും വൺ അപ്പ്മാൻഷിപ്പ് എന്ന പ്രവർത്തി ചെയ്യു ന്നില്ല.

c. Both management and workers requires each other.

മാനേജ്മെന്റിന് തൊഴിലാളികളെയും, തൊഴിലാളികൾക്ക് മാനേജ്മെന്റിയും ആവശ്യമാണ്

d. Workers should be paid more wages

തൊഴിലാളികൾക്ക് കൂടുതൽ വേതനം നൽകുക

Answer:

✓ a. It implies change of attitude.

മനോഭാവത്തിൽ മാറ്റം വരുത്തുന്നു

 

Question 14.
Obedience, respect for authority and observation of established rules is known as ——
അനുസരണ, അധികാരികളോടുള്ള ബഹുമാനം വ്യവസ്ഥാപിത നിയമങ്ങളുടെ നിരീക്ഷണം മുതലായവ അറിയപ്പെടുന്നത്

a. Order – ഉത്തരവ്

b. Discipline അച്ചടക്കം

c. Equity നീതി

d. Initiative (1066)

 

Answer:

b. Discipline അച്ചടക്കം


Question15.
Identify the management principle which principle promotes specialisation.
വൈദഗ്ധ്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന തത്വം ഏതെന്ന് തിരിച്ചറിയുക

Answer:

Division of Work

തൊഴിൽ വിഭജനം


Question 16.
It is a chain of command from the highest level to the lowest level. It is called ——-
ഉന്നതതലത്തിൽ നിന്നും കീഴ്ത്തലങ്ങളിലേക്കുള്ള ചെയിൻ ഓഫ് കമാന്റിനെ ……… എന്നുപറയുന്നു.

Answer:

Scalar chain

കേലാർ ചെയിൻ


Question 17.
The father of Scientific management is
ശാസ്ത്രീയ മാനേജ്മെന്റിന്റെ പിതാവ് എന്നറിയപ്പെടുന്നത്

Answer:

Fw. Taylor

എഫ്, ഡബ്നു. ടെയ്ലർ


Question 18.
Identify the management principle which states that ‘Union is strength’
കൂട്ടായ്മയാണ് ശക്തി എന്നുപറയുന്ന മാനേജ്മെന്റ് തത്വം ഏതാണ്?

Answer:

Espirit decors

എസ്പിറ്റ് ദി കോർപസ്

 


Question 19.
Which of the following statement is FALSE about Taylor and Fayol?
താഴെപ്പറയുന്നവയിൽ ടെയ്ലറുടെയും ഫയോളിന്റെയും കാര്യത്തിൽ തെറ്റായ വസ്തുത ഏത്?

a. Fayol was a mining engineer whereas Taylor was a mechanical engineer
ഫയോൾ ഒരു മൈനിങ്ങ് എൻജിനീയറാണ് എന്നാൽ ടെയ്ലർ ഒരു മെക്കാനിക്കൽ എജിനീയറാണ്
b. Fayol’s principles are applicable in specialised situations where as Taylor’s principles have universal application
ഫയോളിന്റെ തത്വങ്ങൾ പ്രത്യേക അവസരങ്ങളിൽ മാത്രം പ്രയോഗിക്കുന്നവയാണ് എന്നാൽ ടെയ്ലറുടെ തത്വങ്ങൾ എല്ലായിടത്തും പ്രയോഗിക്കുന്നവയാണ്.
c. Fayol’s principles were formed through personal experience whereas Taylor’s principles were formed through experimentation
വ്യക്തിപരമായ അനുഭവങ്ങളിലൂടെ ഉണ്ടായതാണ് ഫയോളിന്റെ തത്വങ്ങൾ എന്നാൽ പരീക്ഷണങ്ങളിലൂടെ ഉണ്ടായതാണ് ടെയ്ലറുടെ തത്വങ്ങൾ.
d. Fayol’s principles are applicable at the top level of management whereas Taylor’s principles are applicable at the shop floor.
ഉന്നതതല മാനേജ്മെന്റിലാണ് ഫയോളിന്റെ തത്വങ്ങൾ പ്രയോഗിക്കുന്നത്. എന്നാൽ ഷോപ്പ് ഫ്ളോറിലാണ് ടെയ്ലറുടെ തത്വങ്ങൾ പ്രയോഗിക്കുന്നത്.


Question 20.
How is the Principles of ‘Unity of command’ useful to management? Explain briefly.
യുണിറ്റി ഓഫ് കമാന്റ് എന്ന തത്വം മാനേജ്മെന്റിന് എങ്ങനെ പ്രയോജനപ്പെടുന്നു ? ചുരുക്കി വിശദീകരിക്കുക.

Answer:
Unity of Command
(യൂണിറ്റി ഓഫ് കമാൻഡ്
The principle unity of command states that each participant in a formal organisation should receive orders and is answerable to only one superior.
ഈ തത്വമനുസരിച്ച് ഒരു സമയത്ത് ഒരൊറ്റ മേലുദ്യോഗസ്ഥനിൽ നിന്നു മാത്രമേ ഒരു ജീവനക്കാരൻ ഉത്തരവുകൾ സ്വീകരിക്കാനും മറുപടി നൽകാനും പാടുള്ളു

Question 21.
Define Scientific management.’state any three of its principles.
ശാസ്ത്രീയ മാനേജ്മെന്റിനെ നിർവചിക്കുക. ഇതിന്റെ ഏതെങ്കിലും മൂന്ന് തത്വങ്ങൾ പ്രതിപാദിക്കുക?

Answer:
In the words of E.W. Taylor, “Scientific management means knowing exactly what you want men to do and seeing that they do it in the best and the cheapest way”
എഫ്, ഡബ്ല്. ടെയ്ലർ നിർവചിച്ചിരിക്കുന്നത് തൊഴിലാളികൾ എന്തു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അത് കൃത്യമായി മനസ്സിലാക്കുകയും അത് ഏറ്റവും നന്നായി ചെലവുകുറഞ്ഞ രീതിയിൽ അ വർ ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് ശാസ്ത്രീയ മാനേജ്‌മന്റ് 

  1. Science not Rule of Thumb – (സിച്ഛാപരമായ രീതി മാറ്റുക)
  2. Harmony, Not discard – (തൊഴിലാളികളും മാനേജ്മെന്റും തമ്മിലുള്ള സൗഹാർദം)
  3. Co-operation not individuaism – ( തൊഴിലാളികളും മാനേജ്മെന്റും തമ്മിലുള്ള സഹകരണം)

Question 22.
If an organisation does not provide the right place for physical and human resources in an organisation, which principle is violated? What are the consequences of it?
ഒരു സ്ഥാപനത്തിലെ എല്ലാറ്റിനും എല്ലാവർക്കും ശരിയായ സ്ഥാനം ഇല്ലെങ്കിൽ ഏത് തത്വമാണ് ഇവിടെ ലംഘിക്കപ്പെടുക? അതിന്റെ പ്രത്യാഘാതങ്ങൾ എന്തൊക്കെ?

Answer:
In this situation Order principle is violated. The main consequences are
ഇവിടെ ക്രമം എന്ന തത്വമാണ് ലംഘിക്കപ്പെടുന്നത്. ഈ തത്വം പാലിക്കപ്പെട്ടില്ലെങ്കിൽ താഴെപ്പറയുന്ന ന്യൂനതകൾ ഉണ്ടാകും

 1. Wastage of time and efforts unnecessarily
  സമയനഷ്ടമുണ്ടാവുകയും പരിശ്രമങ്ങൾ പ്രയോജനരഹിതമാവുകയും ചെയ്യുന്നു.
 2. Obstacles in smooth working
  സ്ഥാപനത്തിലെ നല്ല രീതിയിലുള്ള പ്രവർത്തനത്തിന് തടസ്സം നേരിടും


Question 23.
Explain the principle of Scalar chain and gang plank.
സ്ക്കാലർ ചെയിൻ ഗ്യാങ്ങും പ്ലാങ്ക് എന്നിവ വിശദീകരിക്കുക,


Answer:
Scalar chain
(സ്ക്കാലർ ചെയിൻ)
According to Fayol, scalar chain refers to the chain of authority and communication that runs from top to bottom and should be followed by managers and their subordinates
അധികാരവും ആശയവിനിമയവും പരമാധികാരി മുതൽ ഏറ്റവും താഴെ തലം വരെയുള്ള മേധാവിമാരിലേയ്ക്ക് കൈമാറുന്ന ശ്യംഖലയണ് കേലാർ ചെയിൻ,

Gang plank

(ഗ്യാങ് പ്ലാങ്ക്)

Gang plank refers to an arrangement in which two managers working the same level can communicate with each other directly for quick communication.

ഒരേ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥർ തമ്മിൽ ആശയവിനിമയം അനുവദിക്കുന്നതിനെയാണ് ഗ്യാങ് പ്ലാങ്ക് എന്നുപറയുന്നത്. പെട്ടന്നുള്ള ആശയവിനിമയത്തിന് ഇത് സഹായിക്കും,Question 24.
If we follow the principles of scalar chain strictly, there is a possibility of unnecessary delay in the communication and execution of task. Business problems need immediate solution,so we cannot always depend on the established scalar chain. What is the alternative proposed by Henry Fayol to overcome this issue?explain.

സ്ക്കാലർ ചെയിൻ എന്ന തത്വം പിന്തുടർന്നാൽ കാര്യനിർവ്വഹണത്തിലും ആശയ വിനിമയത്തിലും കാലതാമസം ഉണ്ടാകാൻ സാധ്യതയുണ്ട്. ബിസിനസ്സിലുണ്ടാകുന്ന പഠനങ്ങൾക്ക് ഉടനടിയുള്ള പരിഹാരം ആവശ്യമാണ്, അതുകൊണ്ട് പലപ്പോഴും കോലാർ ചെയിൻ പിന്തുടരാൻ കഴിയില്ല. ഇതു മറികടക്കാൻ ഫയാൾ നിർദ്ദേശിക്കുന്ന പരിഹാരം എന്താണ്? ഈ തത്വം വിശദീകരിക്കുക

Answer:

The main drawback of the scalar chain is that a good portion of time is required for the communication to reach the destination. There is a possibility of distribution of message in the course of transmission. In order to overcome this difficulty. Fayol proposed an alternative i.e., creation of “gang plank”. It means the short circuit in the chain for quick communication. Under the system of gang plank the person of same rank may communicate to each other.

കോലാർ ചെയിനിന്റെ പ്രധാന ന്യൂനത ഒരാശയം ലക്ഷ്യത്തിലെത്തിക്കാൻ കൂടുതൽ സമയം വേണ്ടിവരും എന്നുള്ളതാണ്. ഈ ന്യൂനത പരിഹരിക്കാൻ ഹെൻടീ ഫയോൾ ഒരാശയം മുന്നോട്ട് വച്ചിരിക്കുന്നു. അതാണ് ഗ്യാങ് പ്ലാങ്ക്. ഒരേ തലത്തിലള്ള രണ്ടു കീഴ്ജീവനക്കാർക്ക് ആശയവിനിമയം നടത്താൻ സാധിക്കുന്ന ഒരു സംവിധാനമാണിത്.


Question 25
Explain the technique of ‘Functional Foremanship’ and the concept of Mental Revolution’ as enunciated by Taylor.
ടെയ്ലറുടെ ഫങ്ഷണൽ ഫോർമാൻഷിപ്പ്, മെന്റൽ റവല്യൂഷൻ എന്നീ ടെക്നിക്കുകൾ വിശദീകരിക്കുക

Answer:

Functional Foremanship

(ഫങ്ഷണൽ ഫോർമാൻഷിപ്പ്)

Taylor argued and advocated for the introduction of specialisation in a factory. The scheme of scientific management remains incomplete devoid of specialisation at all levels. Under the traditional system of management, one foreman was in charge of a number of workers and the workers were directly under his supervision and control.

എല്ലാ സ്ഥാപനങ്ങളിലും വൈദഗ്ധ്യവൽക്കരണം നടപ്പാക്കണമെന്ന് ടെയ്ലർ ആവ ശ്യപ്പെടുന്നു. ഇതിനദ്ദേഹം നിർദേശിക്കുന്നതാണ് ഫങ്ഷണൽ ഫോർമാൻഷിപ്പ് ഈ ടെക്നിക്ക് പ്രകാരം ഒരു ഫാക്ടറിയെ പ്ലാനിംഗ് ഡിപ്പാർട്ട്മെന്റെന്നും പാഡക്ഷൻ ഡിപ്പാർട്ടുമെന്റെന്നും രണ്ടായി തരംതിരിക്കുന്നു. ഉല്പാദനവുമായി ബന്ധപ്പെട്ട് ഒരു മേൽനോട്ടക്കാരനിൽ നിന്നും തൊഴിലാളികൾക്ക് കല്പന ലഭിച്ചുകൊണ്ടിരിക്കും.

Mental Revolution

(മാനസിക വിപ്ലവം)

It involves the change in the attitude of workers and management. Both should realise the importance of the other and should co-operate with each other. Both should aim to increase the size of surplus.

മാനേജ്മെന്റിന്റെയും തൊഴിലാളികളുടെ യും മനോഭാവത്തിൽ മാറ്റം വരുത്തുക എന്നതാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. മാനേജേഴ്സ് തൊഴിലാളികളുടെ പ്രാധാന്യത്തക്കുറിച്ചും തൊഴിലാളികൾ മാനേജേഴ്സിന്റെ പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കുകയും സഹകരണമനോഭാവം ഉണ്ടായിരിക്കുകയും വേണം അതുവഴി ലാഭം വർദ്ധിക്കുകയും ചെയ്യുന്നു.

Question 26.
Discuss the following techniques of Scientific Work study
ശാസ്ത്രീയ മാനേജ്മെന്റുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന ടെക്നിക്കുകൾ വിശദീകരിക്കുക

(a) Time study സമയ പഠനം

(b) Motion study ചലന പഠനം

(c) Fatigue study ക്ഷീണ പാനം

(d) Method study രീതി പഠനം

(e) Simplification and Standardisation of work (ലളിതവൽക്കരണവും നിലവാരവൽക്ക രണവും )

Standardisation is the process of setting standards for every business activity, process, raw materials, time, machinery and methods, to achieve efficiency.

ജോലിയുടെ കാര്യക്ഷമത പരമാവധി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഉല്പ്പന്നങ്ങൾ ക്കും, യന്ത്രസാമഗ്രികൾക്കും, തൊഴിലാളികൾക്കും, ഉല്പ്പാദനരീതികൾക്കും, പ്രവർത്തന രീതികൾക്കും എല്ലാം മുൻകൂട്ടി ഒരു നിലവാരം നിശ്ചയിക്കുന്ന പ്രക്രിയയാണിത്.

Answer:

(a) Time study

(സമയ പഠനം)

Time study is the technique of observing and recording time required to perform each element of an industrial operation.

ഒരു വ്യവസായ പ്രവർത്തനത്തിന്റെ ഓരോ ഭാഗവും നിർവ്വഹിക്കുന്നതിന് ആവശ്യമായി വരുന്ന സമയം നിരീക്ഷിച്ച് രേഖപ്പെടുത്തുന്ന സംവിധാനമാണിത്.

(b) Motion study

(ചലന പാനം)

It involves the study of the movement of operations of a worker. It aims at eliminating unecessary, ill directed and inefficient movement so as to perform the work in the best possible manner.

ഒരു തൊഴിലാളിയുടെ ജോലി നിർവ്വഹണത്തിന് വേണ്ടി വരുന്ന പഠനമാണിത്. അനാവശ്യവും അലക്ഷ്യവും കാര്യക്ഷമതയില്ലാത്തതുമായ നീക്കങ്ങൾ ഒഴിവാക്കലാണിതിന്റെ ലക്ഷ്യം

(c) Fatigue study

(ക്ഷീണ പഠനം)

Fatigue study seeks to find out the amount and frequency of rest intervals to be given to workers in completing a task.

ഈ പഠനത്തിൽ പ്രതിപാദിക്കുന്നത് തൊഴിലാളികളുടെ വിശ്രമ സമയത്തെക്കുറിച്ചാണ്. നിശ്ചിത ജോലി ചെയ്തുതീർക്കുന്നതിനിടയിൽ എത്ര തവണ വിശ്രമ സമയം കൊടുക്കേണ്ടിവരും എന്നതൊക്കെ ഉൾക്കൊളളുന്നതാണ് ഈ പഠനത്തിലാണ്

(d) Method study

(രീതി പഠനം)

The object of this study is to know the best method of doing a particular job.

ഒരു നിശ്ചിത ജോലി ചെയ്യുന്നതിനുള്ള ഏറ്റവും നല്ല രീതി മനസ്സിലാക്കുക എന്നതാണ് ഈ പഠനത്തിന്റെ ഉദ്ദേശ്യം രീതി പഠനം  മൂലം പ്രവർത്തനങ്ങൾ ലളിതമായി തീരുന്നു.

(e) Simplification and Standardisation of work

(ലളിതവൽക്കരണവും നിലവാരവൽക്ക രണവും )

Standardisation is the process of set ting standards for every business activity, process, raw materials, time, machinery and methods, to achieve efficiency.

ജോലിയുടെ കാര്യക്ഷമത പരമാവധി ഉയർ ത്തുക എന്ന ലക്ഷ്യത്തോടെ ഉല്പന്നങ്ങൾക്കും, യന്ത്രസാമഗ്രികൾക്കും, തൊഴിലാളികൾക്കും, ഉല്പാദനരീതികൾക്കും, പ്രവർത്തന രീതികൾക്കും എല്ലാം മുൻകൂട്ടി ഒരു നിലവാരം നിശ്ചയിക്കുന്ന പ്രക്രിയയാണിത്.

Question 27.
Discuss the differences between the contributions of Taylor and Fayol.
ടെയ്ലറുടെയും ഫയോളിന്റെയും സംഭാവനകളുടെ വ്യത്യാസം വിശദമാക്കുക

Answer:

Henry Fayol F.W. Taylor
He is known as father of functional management He is known as the father of scientific management.
Universally applicable Applicable to specialised situation
Based on Personal experience Observations and experimentation
Focused on top level management Focused on shop floor level of a factory
He gives due regard to human element He disregard human element
He worked from top to bottom He worked from bottom to top


Henry Fayol F.W. Taylor
ഫംഗ്ഷണൽ മാനേജ്മെന്റിന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് ശാസ്ത്ര മാനേജ്മെന്റിന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
സാർവത്രികമായി ബാധകമാണ് പ്രത്യേക സാഹചര്യത്തിന് ബാധകമാണ്
വ്യക്തിഗത അനുഭവത്തെ അടിസ്ഥാനമാക്കി നിരീക്ഷണങ്ങളും പരീക്ഷണങ്ങളും അടിസ്ഥാനമാക്കി
ഉയർന്ന തലത്തിലുള്ള മാനേജുമെന്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചു ഒരു ഫാക്ടറിയുടെ ഷോപ്പ് ഫ്ലോർ ലെവലിൽ ശ്രദ്ധ കേന്ദ്രീകരിച്ചു
മനുഷ്യവശത്തെ അദ്ദേഹം ഉചിതമായി പരിഗണിക്കുന്നു  ടൈലർ മാനുഷിക വശത്തെ  അവഗണിക്കുന്നു
മുകളിൽ നിന്ന് ആരംഭിച്ചു താഴേക്കാണ് അതിന്റെ ഗതി  താഴെ നിന്ന് മുകളിലേക്കാണ് അതിന്റെ ഗതി 

Question 28.
Discuss the relevance of Taylor and Fayol’s contribution in the contemporary business environment
ടെയ്ലറുടെയും ഫയോളിന്റെയും സംഭാവനകളുടെ പ്രാധാന്യം സമകാലീന ബിസിനസ്സ് സാഹചര്യവുമായി ബന്ധപ്പെടുത്തി വിശദീകരിക്കുക

Answer:
The contribution of Fayol theory is more comprehensive and widely apseine managerial problem science inapplicable than that of Taylor. Taylor emphasis on the use of science in solving managerial problems.
ടെയ്ലറിന്റെ തത്വങ്ങളെ അപേക്ഷിച്ച് ഫയാളിന്റെ സംഭാവനകൾ വളരെ വിസ്തരിച്ചു ള്ളതും വ്യാപകമായതുമാണ്, ടെയ്ലറാകട്ടെ ശാസ്ത്രത്തിന്റെ ഉപയോഗത്തോടെ മാനേജീരിയൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ശമിച്ചു.

Henry Fayol F.W. Taylor
He is known as father of functional management He is known as the father of scientific management.
Universally applicable Applicable to specialised situation
Based on Personal experience Observations and experimentation
Focused on top level management Focused on shop floor level of a factory
He gives due regard to human element He disregard human element
He worked from top to bottom He worked from bottom to top


Henry Fayol F.W. Taylor
ഫംഗ്ഷണൽ മാനേജ്മെന്റിന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് ശാസ്ത്ര മാനേജ്മെന്റിന്റെ പിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
സാർവത്രികമായി ബാധകമാണ് പ്രത്യേക സാഹചര്യത്തിന് ബാധകമാണ്
വ്യക്തിഗത അനുഭവത്തെ അടിസ്ഥാനമാക്കി നിരീക്ഷണങ്ങളും പരീക്ഷണങ്ങളും അടിസ്ഥാനമാക്കി
ഉയർന്ന തലത്തിലുള്ള മാനേജുമെന്റിൽ ശ്രദ്ധ കേന്ദ്രീകരിച്ചു ഒരു ഫാക്ടറിയുടെ ഷോപ്പ് ഫ്ലോർ ലെവലിൽ ശ്രദ്ധ കേന്ദ്രീകരിച്ചു
മനുഷ്യവശത്തെ അദ്ദേഹം ഉചിതമായി പരിഗണിക്കുന്നു  ടൈലർ മാനുഷിക വശത്തെ  അവഗണിക്കുന്നു
മുകളിൽ നിന്ന് ആരംഭിച്ചു താഴേക്കാണ് അതിന്റെ ഗതി  താഴെ നിന്ന് മുകളിലേക്കാണ് അതിന്റെ ഗതി 


Question 29.
Henry Fayol suggested that there should be one head and one plan for a group of activities having the same objective.

ഒരേ ലക്ഷ്യത്തിന് വേണ്ടിയുള്ള ഒരു കൂട്ടം പ്രവർത്തനങ്ങൾക്ക് ഒരു തലവനും ഒരു പ്ലാനും വേണമെന്ന് ഹെൻട്രി ഫയോൾ നി ർദ്ദേശിച്ചു
(a) Identify the management principles referred to here.
ഇവിടെ പ്രസ്താവിച്ച മാനേജ്മെന്റ് തത്വം എന്താണെന്ന് കണ്ടെത്തുക
(b) Compare the same with the principle of unity of command.
ഈ തത്വത്തെ യൂണിറ്റി ഓഫ് കമാന്റുമായി താരതമ്യം ചെയ്യുക.
Answer:
(a) Unity of direction
യുണിറ്റി ഓഫ് ഡയറക്ഷൻ
(b) Unity of direction and unity of command have differences. unity of direction represents the entire activities of the firm. But under the unity of command the subordinates should receive orders from one superior only. Dual command is not applicable in unity of direction there should be one plan for group of activities having the same objective.
യൂണിറ്റി ഓഫ് കമാന്റിൽ നിന്നും യൂണിറ്റി ഓഫ് ഡയറക്ഷൻ വ്യത്യസ്തമാണ്. ബി സിനസ്സ് സ്ഥാപനത്തിന്റെ മൊത്തം പ്രവർ ത്തനത്തെയും പ്രതിനിധീകരിക്കുന്നതാണ് യൂണിറ്റി ഓഫ് ഡയറക്ഷൻ എന്നാൽ യൂണി റ്റി ഓഫ് കമാന്റ് ജീവനക്കാരുടെ കൃത്യനിർ വ്വഹണവുമായി ബന്ധപ്പെട്ടതാണ്. യൂണിറ്റി ഓഫ് ഡയറക്ഷൻ ഉണ്ടെങ്കിൽ മാത്രമേ ഒരു നല്ല സംഘടന രൂപം കൊള്ളുകയുള്ളു, കീഴ് ജീവനക്കാരുടെ ഉത്തരവാദിത്വം നിർണയിക്കാനും ആശയക്കുഴപ്പം ഒഴിവാക്കാനും യണിറ്റി ഓഫ് കമാന് സഹായിക്കുന്നു. യൂണിറ്റി ഓഫ് ഡയറക്ഷൻ ഇല്ലെങ്കിൽ യുണിറ്റി ഓഫ് കമാന്റ് ഇല്ല.

Question 30.
“Management principles are flexible and dynamic in nature” comment.
മാനേജ്മെന്റ് തത്വങ്ങൾ പ്രക്യത്യാ അയവുള്ളതാണ്; അഥവാ ഊർജ്ജസ്വലമാണ് ചർച്ച ചെയ്യുക?

Answer:

Management principles are dynamic and flexible in nature. They are continually changing. These principles change with the change in the environment in which the organisations works. The behaviour of people also changes with the change in the situation. The principle should not therefore be treated as rigid and inflexible rules. Management principles are not rules and if they become rules they lose their utility.

മാനേജ്മെന്റ് തത്വങ്ങൾ പ്രകൃത്യാ അയവു ള്ളതും ഉൗർജസ്വലവുമാണ്. അവ അനുസത മാറിക്കൊണ്ടിരിക്കുന്നു. സ്ഥാപനം പ്രവർത്തിക്കുന്ന അന്തരീക്ഷത്തിലുണ്ടാ കുന്ന മാറ്റമനുസരിച്ച് ഈ തത്വങ്ങളിലും മാറ്റം വരും, സ്ഥിതിഗതികൾ മാറുന്നതിനനുസരിച്ച് വ്യക്തികളുടെ പെരുമാറ്റത്തിലും മാറ്റം വരുന്നുണ്ട്. അതുകൊണ്ട് അതത്വങ്ങളെ കർക്കശവും അയ്യാവിലാത്തതമായ നിയമങ്ങളായി കണക്കാക്കരുത് മാനേജ്മെന്റ് തത്വങ്ങൾ നിയമങ്ങളല്ല. അത് നിയമങ്ങളായാൽ അവയുടെ പ്രയോജനക്ഷമത നഷ്ടപ്പെടും.

Question 31.
How does ‘Functional Foremanship’ contradict the principle of unity of ‘command’?
ഫങ്ഷണൽ ഫോർമാൻഷിപ്പ് എങ്ങനെയാണ് യൂണിറ്റി ഓഫ് കമാന്റ് എന്നതത്വത്തിന് വിരുദ്ധമാകുന്നത്?

Answer:

Functional foremanship contradicts the principle of unity of command. According to the principle of unity of command every subordinate must receive instructions from one boss and he is responsible and accountable to him only. Whereas, in functional foremanship the subordinate /employee receives orders and instructions from eight bosses and he is responsible to all them.

ഫങ്ഷണൽ ഫാർമാൻഷിപ്പ്, യൂണിറ്റി ഓഫ് കമാന്റിനു വിരുദ്ധമാണ്, യുണിറ്റി ഓഫ് കമാൻഡ് എന്ന തത്വ(പകാരം ഒാരോ ജോലിക്കാരനും ഒരൊറ്റ മേധാവിയിൽ നിന്നു മാതം കല്പ്പന ലഭിക്കേണ്ടതും അയാളോടുമാത്രം ഉത്തരവാദിത്തപ്പെട്ടിരിക്കേണ്ടതുമാണ്. എന്നാൽ ഫങ്ഷണൽ ഫോർമാൻ ഷിപ്പിൽ ഒരു തൊഴിലാളിക്ക് എട്ടു മേധാവിമാരിൽ നിന്നും കല്പനകിട്ടും എട്ടു പോരാടും അയാൾ ഉത്തരവാദിത്തപ്പെട്ടിരിക്കും


Question 32.
Explain any four points regarding significance of Principles of management.
മാനേജ്മെന്റ് തത്വങ്ങളുടെ പ്രാധാന്യം വി ശദമാക്കുന്ന ഏതെങ്കിലും നാല് തത്വങ്ങൾ പ്രതിപാദിക്കുക

Answer:
Significance of management
(മാനേജ്മെന്റ് തത്ത്വങ്ങളുടെ പ്രാധാന്യം)

1. Providing managers with useful in sights into reality

(മാനേജേഴ്സിന് ഉൾക്കാഴ്ച നൽകു ന്നു)

Principles help managers to improve their knowledge and understanding of managerial situations.

മാനേജ്മെന്റ് തത്ത്വങ്ങൾ മാനേജർമാരുടെ അറിവ് വർദ്ധിപ്പിക്കുകയും തന്മൂലം കാര്യക്ഷമത ആർജിക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു.


2. Optimum Utilisation of resources and effective administration.

വിഭവങ്ങളുടെ പരമാവധി ഉപയോഗവും ഫലപ്രദമായ ഭരണനിർവഹണവും

Optimum utilization of resources emphasis that resources should give maximum benefit with minimum cost, it also increase the efficiency of management.

വിഭവങ്ങളുടെ പരമാവധി ഉപയോഗത്തിലുടെ ചെലവ് കുറയ്ക്കാനും തന്മൂലം കാര്യക്ഷമത വർദ്ധിപ്പിക്കാനും മാനേജ്മെന്റിന് സാധിക്കുന്നു.


3. Scientific decisions

(ശാസ്ത്രീയമായ തീരുമാനം)

Management principles helps in thoughtful decision making because they are based on logic rather than blind faith. Such decisions are free from bias and prejudice.

ഒരു ബിസിനസ്സിൽ ചിന്താപരമായ തീരുമാനങ്ങൾ എടുക്കാൻ മാനേജ്മെന്റ് തത്ത്വങ്ങൾ സഹായിക്കുന്നു. കാരണം അവ യുക്തിപൂർവ്വമുള്ളവയായിരിക്കും


4. Meeting changing environment requirements

(മാറുന്ന പരിസ്ഥിതിയ്ക്ക് വിധേയമാക്കുക)

Modern business environment is complex and ever changing. In order to be successful, organisations have to adapt these changes. Principles are dynamic in nature.

ബിസിനസ്സ് പരിസ്ഥിതി എപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ബിസിനസ്സിലും മാറ്റങ്ങൾ വരുത്തേണ്ടതായിട്ടുണ്ട്. മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനങ്ങളെടുക്കാനും മാറ്റങ്ങൾ വരുത്താനും മാനേജ്മെന്റ് തത്ത്വങ്ങൾ മാനേജർമാർ സഹായിക്കുന്നു.

 

Question 33.
Explain the principles of Scientific management given by Taylor.
ടെയ്മറുടെ ശാസ്ത്രീയ മാനേജ്മെന്റ് തത്വ ങ്ങൾ വിശദീകരിക്കുക.

Answer:
Principles of Scientific Management
(ശാസ്ത്രീയ മാനേജ്മെന്റ് തത്ത്വങ്ങൾ)
As a guide to the practice of management, F.W.Taylor developed four fundamental principles of scientific management which are discussed below.
മാനേജ്മെന്റ് പ്രായോഗികമാക്കാൻ മാർഗ്ഗ ദർശകമെന്ന നിലയിൽ എഫ്.ഡബ്നു. ടെയൂർ ശാസ്ത്രീയ മാനേജ്മെന്റിന്റെ നാല് മൗലിക തത്ത്വങ്ങൾ വികസിപ്പിച്ചെടുത്തു,

1. Science not Rule of Thumb

(സോച്ഛാപരമായ രീതി മാറ്റുക)

Scientific investigation should be used for taking managerial decisions rather than basing decisions on opinion or rule of thum. The basic principles of scientific management is the application of scientific methods in solving business problems.

മാനേജ്മെന്റ് സംബന്ധമായ തീരുമാനങ്ങളെ ടുക്കുന്നത് സേച്ഛാപരമാകരുത്. ശാസ്ത്രീയ ഗവേഷണരീതി അതിനവലബിക്കണം, ബി സിനസ്സിന് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശാസ്ത്രീയ രീതികൾ പ്രയോഗിക്കുക എ ന്നതാണ് ശാസ്ത്രീയ മാനേജ്മെന്റിന്റെ അ ടിസ്ഥാന തത്വം.

2. Harmony, Not discord

(തൊഴിലാളികളും മാനേജ്മെന്റും തമ്മിലു ള്ള സൗഹാർദം)

According to this principle, Taylor emphasised that there should be complete harmony between the management and workers and there should be transformation in thinking of both parties, called mental revolution.

ഈ തത്ത്വ പ്രകാരം തൊഴിലാളികളും മാനേജ്മെന്റും തമ്മിൽ നല്ല സഹകരണം ഉണ്ടായിരിക്കണം. മാനേജ്മെന്റും തൊഴിലാളിക ളും തമ്മിൽ പരസ്പരം ചിന്തകൾ കൈമാറുന്നതിനെ മെന്റൽ റിവല്യൂഷൻ എന്നു പറയുന്നു.

3.Co-operation not individuaism

(തൊഴിലാളികളും മാനേജ്മെന്റും തമ്മിലു ള്ള സഹകരണം)

According to this principle, ‘Competition should be replaced by co-operation. Management and workers both should realise that they need each other’

ഈ തത്ത്വ പ്രകാരം വ്യക്തമാക്കുന്നത് തൊഴിലാളികളും മാനേജ്മെന്റും തമ്മിൽ നല്ലൊരു സഹകരണം ഉണ്ടായിരിക്കണം ഒരു ബിസിനസ്സിൽ തൊഴിലാളികളും മാനേജ്മെന്റും തമ്മിൽ മത്സരം എന്നത് മാറി സഹകരണം കൊണ്ടുവരണം. മാനേജ്മെന്റിന് തൊഴിലാളികളെ കൊണ്ടും തൊഴിലാളികൾക്ക് മാനേജ്മെന്റിനെ കൊണ്ടും ആവശ്യമുണ്ടെന്ന തോന്നൽ ഉണ്ടാകണം

4. Development of each and every person to his or her greatest efficiency and prosperity

(തൊഴിലാളികളുടെ വികസനവും കാര്യ ക്ഷമതയും ഉറപ്പുവരുത്തുക)

According to this principles, “Each person should be scientifically selected and then assigned the work as per their specialisation and in any case, if training is required, then impart training to them as efficient employees would produce more and earn more. This would ensure greatest efficiency for both, workers and the organisation.

കാര്യക്ഷമതയുള്ള തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിന് ശാസ്ത്രീയമായ രീതി അവലംബിക്കണമെന്നാണ് ടെയ്ലർ പറയുന്നത്. കൂടാതെ അവരുടെ വളർച്ചയ്ക്കാവശ്യ മായ പരിശീലനവും നൽകപ്പെടണം. മെച്ചപ്പെട്ട പരിശീലനം കൊടുത്താൽ അത് തൊഴി ലാളികളുടെയും സ്ഥാപനത്തിന്റെയും കാര്യക്ഷമത വർദ്ധിപ്പിക്കും.

Question 34.
Explain the following principles of management given by Fayol with examples
താഴെപ്പറയുന്ന ഫയോളിന്റെ തത്വങ്ങൾ ഉദാഹരണ സഹിതം വിശദമാക്കുക

(a) Unity of direction – (യൂണിറ്റി ഓഫ് ഡയറക്ഷൻ)
(b) Equity (ന്യായദീക്ഷ )
(c) Espirit decorps – (എസ്പിറ്റ് ദി കോർപ്സ്)
(d) Order – (കമം)
(e) Centralisation and decentralistion – (കേന്ദ്രീകരണവും വികേന്ദ്രീകരണവും)
(f) Initiative – (മുൻകയ്യ്)
Answer:
(a) Unity of Direction
(യൂണിറ്റി ഓഫ് ഡയറക്ഷൻ)
It implies that there should be one head and one plan for a group of activities having the same objective.
ഒരേ ലക്ഷ്യമുള്ള ഒരു കൂട്ടം പ്രവർത്തനങ്ങൾക്ക് ഒരു തലവനും  ഒരു പദ്ധതിയും ഉണ്ടായിരിക്കണമെന്ന് ഇത് സൂചിപ്പിക്കുന്നു. 

(b) Equity
(ന്യായദീക്ഷ)
Equity means justice and kindliness. The principle suggest that affair and just treatment is assured to people in similar positions.
സമത്വം എന്നാൽ നീതി, ദയ എന്നിവയാണ്. സമാന സ്ഥാനങ്ങളിലുള്ളവർക്ക് കാര്യവും ന്യായമായ ചികിത്സയും ഉറപ്പുനൽകുന്നുവെന്ന് തത്വം സൂചിപ്പിക്കുന്നു.

(c) Espirit decorps

എസ്പിറ്റ് ദി കോർപ്സ് ഐകമത്യം മഹാ ബലം)

The term espirit decrops means of loyality and devotion to the group which one belongs. The principle implies that there should be co-operation and team spirit താനുൾപ്പെട്ട സംഘത്തോടുള്ള കൂറും വിധേയത്വവും എന്നാണ് എസ്പിറ്റ് ദി കോർപസ് എന്ന ഫ്രഞ്ച് പദത്തിന്റെ അർത്ഥം സ്ഥാപനത്തിലെ അംഗങ്ങൾക്കിടയിൽ സഹകരണവും സംഘബോധവും ഉണ്ടാകണമെന്നാണ് ഈ തത്വം വിവക്ഷിക്കുന്നത്.

(d) Order

(കമം)

As per this principles, should be an orderly arrangement of men and material which implies that there is a fixed place for everything and everyone in the organisation.

ശരിയായ ജോലിയ്ക്ക് ശരിയായ ആൾ, ശരിയായ വസ്ത, ശരിയായ സ്ഥാനത്ത് ഇതാണ് ക്രമം എന്ന തത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു സ്ഥാപനത്തിലെ ജോലിക്കാർക്കും വസ്തുക്കൾക്കും ശരിയായ സ്ഥാനവും ക്രമവും ഉണ്ടായിരിക്കണം

(e) Centralisation and decentralisation

(കേന്ദ്രീകരണവും വികേന്ദ്രീകരണവും)

The concentration of decision making authority is called centralisation where as its dispersal among more than one person is known as decentralisation. According to Fayol, an organisation should strive to achieve a proper balance between centralisation and decentralisation according to size of organisation, ability of superiors, ability of subordinate, etc.

തീരുമാനമെടുക്കാനുള്ള ചുമതല ഉന്നത തല മാനേജ്മെന്റിൽ മാത്രം കേന്ദ്രീകരിക്കുന്നതിനെയാണ് കേന്ദ്രീകരണം എന്നു പറയുന്നു. അധികാരം വിവിധ തലങ്ങളിൽ വീതിച്ചു നൽകുന്നതിനെയാണ് വികേന്ദ്രീകരണം എന്നു പറയുന്നത്. സ്ഥാപനത്തിന്റെ വലുപ്പം, തൊഴിലുടമകളുടെ കഴിവ്, ജീവനക്കാരുടെ കഴിവ് എന്നതിനെ അടിസ്ഥാനപ്പെടുത്തി കേന്ദ്രീകരണത്തിനും വികേന്ദ്രീകരണത്തിനും ഇടയിൽ ഒരു തുലനം നിലനിർത്തണ്ടത് ആവശ്യമാണ്. ”

(f) Initiative

(മുൻകയ്യ്

Initiative implies the power of thinking out and executing a plan. Employees at all levels should be given opportunities to take initiative in work related matters.

ഒരു പ്ലാൻ ആലോചിച്ച് ഉറപ്പിച്ച് നടപ്പാക്കുന്നതിനെയാണ് മുൻകയ്യെടുക്കൽ എന്നുപറയുന്നത്. തൊഴിൽപരമായ കാര്യങ്ങളിൽ മുൻകയെടുത്ത് പ്രവർത്തിക്കാൻ എല്ലാ തലങ്ങളിലെ   ജീവനക്കാർക്കും അവസരമുണ്ടാകണം

Question 35.
Proper understanding of management principle makes the managers more realistic in their profession. Explain the concept.

Answer:

Importance of management principles

1. Universal applicability

(സാർവ്വതിക പ്രായോഗികത)

Management principles are practicable in different economic system, in different types of organisations and in different places Hence they are said to posses worldwide application.

മാനേജ്മെന്റ് തത്വങ്ങൾ സാർവ്വത്രികമാണ്, വ്യത്യസ്തമായ സ്ഥലങ്ങളിലും, സംഘടനകളിലും, സാമ്പത്തിക വ്യവസ്ഥകളിലും മാനേജ്മെന്റ് തത്വങ്ങൾ ഒരുപോലെ പ്രായോഗികമാണ്.

2. General guidelines

(പൊതു പ്രസ്താവനകൾ

Management principles are general guidelines, as they cannot be applied blindly in all the situations. They do not provide ready made straight jacket solutions to all managerial problems, but only give the solution of a given problems.

മാനേജ്മെന്റ് തത്വങ്ങൾ പൊതുപ്രസ്താവനകളാണ്. ഇവ നൂറു ശതമാനവും പരീക്ഷണ വിധേയമാക്കാവുന്നവയല്ല. കാരണം മാനേജ്മെന്റ് ശുദ്ധശാസ്തമല്ല എന്നതു തന്നെ.

3.Formed by practice and experimentation

(പരീക്ഷണങ്ങളിലൂടെ രൂപപ്പെട്ടവ

The principles of management are formed by experience and collective wisdom of managers as well as experimentation.

മാനേജ്മെന്റ് തത്വങ്ങൾ നിരന്തരമായ നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും രൂപപ്പെട്ടവയാണ്.

4. Flexible

(വഴക്കമുള്ളത്

The principles of management are not rigid prescription, which have to be followed absolutely. They are flexible and can be modified by the manager when the situation so demands.

മാനേജ്മെന്റ് തത്വങ്ങൾ കർക്കശങ്ങളല്ല. ഇവ എല്ലായിടത്തും ഉപയോഗിക്കാവുന്നവയാണെങ്കിലും സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റം വരുത്താവുന്നവയാണ്.

5. Mainly behavioural

(പെരുമാറ്റ പ്രാധാന്യം)

Management principles aim at influencing behaviour of human beings. Therefore, principles of management are mainly behavioural in nature.

മാനേജ്മെന്റ് തത്ത്വങ്ങൾ ഏറിയ പങ്കും മനുഷ്യന്റെ പ്രവർത്തനത്തെ സ്വാധീനിക്കുന്നവയാണ്, കാരണം മനുഷ്യരിലുടെയാണ് മാനേജ്മെന്റിന്റെ എല്ലാ ജോലികളും


PSMVHSS Kattoor, Thrissur
To avoid SPAM comments, all comments will be moderated before being displayed.

Post a Comment