സ്റ്റോറേജിന്‍റെ കാര്യത്തിൽ പേടിക്കണ്ട; വാ‌ട്‌സാപ്പിൽ പുതിയ ഫീച്ചർ

 മൊബൈൽ സ്റ്റോറേജ് പ്രശ്‌നത്തിനു പരിഹാരവുമായി വാട്‌സാപ്പിൽ പുതിയ ഫീച്ചർ. നേരത്തെ സന്ദേശങ്ങൾ സ്വയം മാഞ്ഞു പോകുന്ന ഡിസപ്പിറയറിങ് ഫീച്ചറും വാട്‌സാപ്പിൽ ലഭ്യമായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ രണ്ട് മാറ്റങ്ങൾ കൂടി വാട്‌സാപ്പിലെത്തുന്നത്. ഉപയോക്താവിന് ഫോണില്‍ വാ‌ട്‌സാപ്പ് സ്റ്റോറേജ് ഉണ്ടാക്കുന്ന സ്ഥല പരിമിതി കൃത്യമായി മനസിലാക്കുവാന്‍ സാധിക്കുന്ന ഈ സംവിധാനത്തിലൂടെ അവ നീക്കം ചെയ്യാനും മറ്റും സൗകര്യം ഒരുക്കുന്നുണ്ട്. 

ഏറ്റവും പുതിയ അപ്ഡേഷനാണ് ഫോണില്‍ എങ്കില്‍ ഈ സംവിധാനം ലഭ്യമാണ്. അതിനായി വാട്‌സാപ്പ് സെറ്റിങില്‍, സ്റ്റോറേജ് ആൻഡ് ഡാറ്റ ഓപ്ഷനില്‍ പോയാല്‍ മതി. ഇവിടെ മാനേജ് സ്റ്റോറേജ് എന്ന ഓപ്ഷന്‍ ലഭ്യമാണ്. ഇവിടെ നിന്ന് തന്നെ ആവശ്യമല്ലാത്ത ഡാറ്റ നിങ്ങള്‍ക്ക് നീക്കം ചെയ്യാന്‍ സാധിക്കും.

സ്റ്റോറേജ് ബാര്‍, റിവ്യൂ ആൻഡ് ഡിലീറ്റ് ഐറ്റം, ചാറ്റ് എന്നിങ്ങനെ മൂന്ന് ഭാഗമായാണ് സ്റ്റോറേജ് മാനേജ്‌മെന്‍റ്  ടൂള്‍ ഉണ്ടാക്കിയിരിക്കുന്നത്. എത്രത്തോളം  ഫോണ്‍ സ്റ്റോറേജ് വാട്‌സാപ്പ് ഉപയോഗിക്കുന്നു എന്നത് സ്റ്റോറേജ് ബാറില്‍ നിന്നും മനസിലാക്കാം, റിവ്യൂവിന് രണ്ട് ഒന്ന് ഫോര്‍വേഡ് ചെയ്‌തവയും, രണ്ടാമത്തേത് 5 എംബിയില്‍ കൂടുതല്‍ ഉള്ള ഫയലുകളും, ഒരോ ഗ്രൂപ്പിലെയും ചാറ്റിലെയും മീഡിയ ഫയലുകളെ അവയുടെ വലിപ്പം അനുസരിച്ച് ക്രമീകരിച്ചതാണ് മൂന്നാമത്തെ ഭാഗമായ ചാറ്റില്‍.

അപ്രത്യക്ഷമാകുന്ന സന്ദേശങ്ങളിലേക്ക് വന്നാല്‍, ഒരു ചിത്രം അല്ലെങ്കില്‍ സന്ദേശം വീഡിയോ പങ്കുവയ്ക്കാന്‍ തീരുമാനിച്ചാല്‍ അതിനടുത്ത്, കാലാവധി നിശ്ചയിക്കാനുള്ള ഐക്കണ്‍  തെളിയും. തുടര്‍ന്ന് ആ ഓപ്ഷന്‍ സ്വീകരിച്ചാണ് ഫോട്ടോ അയയ്ക്കുന്നതെന്നു വരുകില്‍, അതു കിട്ടുന്നയാള്‍ ചാറ്റ് നിർത്തി പോകുമ്പോള്‍ ആ ചിത്രവും അപ്രത്യക്ഷമാകും. കിട്ടുന്നയാള്‍ക്കും, ഈ ഫയല്‍ അപ്രത്യക്ഷമാകും എന്ന നോട്ടിഫിക്കേഷന്‍ ലഭിക്കും. അങ്ങനെ അപ്രത്യക്ഷമായ ഫോട്ടോ കിടന്നിടത്ത്  എന്ന സന്ദേശം കിടക്കും. ഇപ്പോള്‍ മെസേജുകള്‍ ഡിലീറ്റു ചെയ്‌താൽ  കാണുന്ന മെസെജിനോട് ഇതിനു സാമ്യമുണ്ടെന്നു പറയാം.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment