FOCUS POINTS KERALA PLUS TWO BUSINESS STUDIES NOTES CHAPTER 11 MARKETING MANAGEMENT

Focus Points 2022

Updated on 27.12.2021


Kerala Plus Two Business Studies Notes Chapter 11 Marketing Management focus points only 

Market
(മാർക്കറ്റ്)
The term market refers to the place where buyers and sellers gather to enter into transactions involving the exchange of goods and services.
സാധനങ്ങൾ വിൽക്കാനും വാങ്ങാനുമായി ആളുകൾ ഒത്തുകൂടുന്ന സ്ഥലത്തായാണ് സാധാരണയായി മാർക്കറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

Market in modern sense - the term market has a wider meaning; it refers to the aggregate potential demand for a product or service.
മാർക്കറ്റ് എന്ന പദത്തിന് വിശാലമായ അർത്ഥമുണ്ട്; ഇത് ഒരു ഉൽ‌പ്പന്നത്തിനോ സേവനത്തിനോ ഉള്ള മൊത്തം ഡിമാൻഡിനെ സൂചിപ്പിക്കുന്നു.


Marketing
(മാർക്കറ്റിംഗ്)
According to Philip Kotler “Marketing is a social process by which individuals and groups obtain what they need and want through creating, offering and freely exchanging products and services of value with others.
മൂല്യമുള്ള സാധനങ്ങളും സേവനങ്ങളും ഉണ്ടാക്കുകയും പ്രദാനം ചെയ്യുകയും മറ്റുള്ളവരുമായി അനിയന്ത്രിതമായി കൈമാറുകയും ചെയ്യുന്നതിലൂടെ വൃക്തികളും ഗ്രൂപ്പുകളും അവർക്കാവശ്യമുള്ളത് നേടുന്ന സാമൂഹ്യ പ്രകിയയാണ് വിപണനം എന്നാണ് ഫിലിപ്പ് കോട്ലർ  നിർവചിച്ചിരിക്കുന്നത്.

Marketing And Selling
(വിപണനവും വില്പനയും)
Many people confuses that ‘selling’ or ‘marketing’. They consider these two terms as one and the same. Marketing refers to a large set of activities of which selling is just one part.
വില്പനത്തിനെയാണ് വിപണനമെന്നും പല ആളുകളും സംശയിക്കുന്നു. അവ രണ്ടും ഒരു പോലെയാണെന്ന് അവർ കരുതുന്നു. മാർക്കറ്റിംഗിൽ ഒരുപാട് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതിലെ ഒരു ഭാഗമാത്രമാണ് വില്പന.

Difference between Marketing and Selling
(വിപണനവും വില്പനയും തമ്മിലുള്ള വ്യത്യാസം)

MarketingSelling
Marketing focuses on the need of the buyerSelling focuses on the need of the seller
Marketing aims at long-term goals such as growth and stabilitySelling aims at short-term profit maximisation
Marketing begins before production and con­tinues even after salesSelling is concerned with the distribution of goods already produced.
Marketing converts customer’s needs into productsSelling converts products into cash
The principle caveat vendor is followedThe principle caveat emptor is followed

മാർക്കറ്റിംഗ്വിൽപ്പന
മാർക്കറ്റിംഗ് വാങ്ങുന്നയാളുടെ ആവശ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവിൽപ്പന വിൽപ്പനക്കാരന്റെ ആവശ്യകതയെ കേന്ദ്രീകരിക്കുന്നു
വളർച്ചയും സ്ഥിരതയും പോലുള്ള ദീർഘകാല ലക്ഷ്യങ്ങളാണ് മാർക്കറ്റിംഗ് ലക്ഷ്യമിടുന്നത്.ഹ്രസ്വകാല ലാഭം വർദ്ധിപ്പിക്കുന്നതിനാണ് വിൽപ്പന ലക്ഷ്യമിടുന്നത്
മാർക്കറ്റിംഗ് ഉൽ‌പാദനത്തിന് മുമ്പായി ആരംഭിക്കുകയും വിൽ‌പനയ്ക്കുശേഷവും തുടരുകയും ചെയ്യുന്നുവിൽ‌പന ഇതിനകം തന്നെ ഉൽ‌പാദിപ്പിച്ച ചരക്കുകളുടെ വിതരണവുമായി ബന്ധപ്പെട്ടതാണ്.

മാർക്കറ്റിംഗ് ഉപഭോക്താവിന്റെ ആവശ്യങ്ങളെ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നു 

 വിൽപ്പന ഉൽപ്പന്നങ്ങളെ പണമായി പരിവർത്തനം ചെയ്യുന്നു
കാവിയറ്റ് വെണ്ടർ എന്ന തത്വം പിന്തുടരുന്നുകാവിയറ്റ് എംപ്റ്റർ  എന്ന തത്വം പിന്തുടരുന്നുFunctions Of Marketing
മാർക്കറ്റിംഗിന്റെ ധർമ്മങ്ങൾ

1. Gathering and anlaysing market information
(മാർക്കറ്റിലെ വിവിരങ്ങൾ അന്വേഷിക്കലും വിശകലനം നടത്തലും)
One of the important functions of a marketer is to gather and analyse market information. This is necessary to identify the needs of the customers and take various decisions for the successful marketing of the products and services.
മാർക്കറ്റിംഗിന്റെ പ്രധാനപ്പെട്ട ഒരു ധർമ്മമാണ് മാർക്കറ്റിലെ വിവരങ്ങൾ അന്വേഷിക്കലും വിശകലനം നടത്തലും. ഇത് വഴി ഉപഭോക്താവിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് ; തീരുമാനങ്ങളെടുക്കാനും ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും മാർക്കറ്റിംഗ് നടത്താനും സാധിക്കുന്നു.

2. Market planning
(വിപണന ആസൂത്രണം)
Another important activity or area of work of a marketer is to develop appropriate marketing plans so that the marketing objectives of the organisation can be achieved.
മാർക്കറ്റർ അടുത്തതായി ചെയ്യേണ്ട കാര്യമാണ് വിപണന ആസൂത്രണം, ശരിയായ രീതിയിലുള്ള വിപണന ആസൂത്രണം നടത്തിയാൽ മാത്രമേ സ്ഥാപനത്തിന് ലക്ഷ്യം കൈവരിക്കാൻ സാധിക്കുകയുള്ളൂ.

3. Product Designing and development
(ഉല്പന്നത്തിന്റെ രൂപകല്പനയും വികസനവും)
Another important marketing activity or decision area relates to product designing and development. The design of the product contributes to making the product attractive to the target customers. A good design can improve performance of a product and also give it a competitive advantage in the market.
മാർക്കറ്റിംഗ് ധർമ്മത്തിലെ അടുത്ത പ്രധാനപ്പെട്ട ഒന്നാണ് ഉല്പന്നത്തിന്റെ രൂപകല്പനയും വികസനവും, ഉപഭോക്താക്കളെ ലക്ഷ്യം വച്ചുകൊണ്ട് ഉല്പന്നത്തെ കൂടുതൽ ആകർഷകമാക്കുന്നു. ശരിയായ രൂപകല്പന ഉല്പന്നത്തിന്റെ ഗുണമേന്മയും ഉപയോഗവും വർദ്ധിപ്പിക്കുകയും എതിരാളികളുടെ ഉല്പന്നത്തേക്കാൾ ഡിമാന്റ് വർദ്ധി പ്പിക്കുകയും ചെയ്യുന്നു.

4. Standardisation and Grading
(നിലവാരപ്പെടുത്തലും തരംതിരിക്കലും)
Standardising refers to producing goods to predetermined specifications. Which help in achieving uniformity and consistency in the output. Grading is the process of classification of products into different groups, on the basis of some of its important characteristics such as quality, size, etc.
ഉല്പന്നങ്ങൾക്ക് നിർബന്ധമായും ഉണ്ടായിരിക്കേണ്ട നിലവാരം മുൻകൂട്ടി നിശ്ചയിക്കുന്ന പ്രകിയയെ നിലവാരപ്പെടുത്തൽ എന്നുപറയുന്നു. ഉല്പന്നത്തിന് ഒരു ഐക്യരൂപവും സംയോജനവും ഉറപ്പുവരുത്താൻ ഇത് വഴി സാധിക്കുന്നു. ഗുണമേന്മ, വലിപ്പം തുടങ്ങിയ സവിശേഷതകളുടെ അടിസ്ഥാനത്തിൽ ഉല്പന്നങ്ങളെ വിവിധ ഗ്രൂപ്പുകളാക്കി തിരിക്കുന്നതിനെ തരംതിരിക്കൽ എന്നുപറയുന്നു.

5. Packaging and labelling
(പാക്കേജിംഗും ലേബലിങ്ങും)
Packaging may be defined as the function of designing and producing the package for a product. A package is a container or a wrapper or a box in which a product is enclosed or sealed. It is absolutely necessary to provide protective packing to the goods so that they may not get damaged in transit.
ഒരു ഉല്പന്നത്തിന് വേണ്ട സംരക്ഷണം നൽകാൻ അതിനൊരു പാക്കേജ് രൂപകല്പന ചെയ്യുക എന്നതാണ് പാക്കേജിംഗ് കൊണ്ട് അർത്ഥമാക്കുന്നത്. ഒരു ഉല്പന്നം ഉള്ളടക്കം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന പാത്രം, പട്ടി, റാപ്പർ എന്നിവയ്ക്ക് പാക്കജ് എന്നുപറയുന്നു.
Labelling means putting identification mark on the package. A label contains details regarding the product and then manufacturer. It also give information about brand and grade of the product.
പാക്കേജിംഗിൽ തിരിച്ചറിയൽ മുദ രേഖപ്പെടുത്തുന്നതിനെ ലേബലിങ് എന്നുപറയുന്നു. ഉല്പന്നത്തെക്കുറിച്ചും ഉല്പാദകനെക്കുറിച്ചും ലേബലിൽ പ്രതിപാദിച്ചിരിക്കും. കൂടാതെ ലേബലിൽ ഉല്പന്നത്തിന്റെ ബ്രാൻഡ്, ഗ്രേഡ്  മറ്റു വിശദവിവരങ്ങളും ഉൾക്കൊള്ളുന്നു.

6. Branding
(ബാൻഡിംഗ്)
Brand names helps in creating product differentiation i.e., providing basis for distinguishing the product of a firm with that of the competitor.
ഉൽ‌പ്പന്ന വ്യത്യാസം സൃഷ്‌ടിക്കുന്നതിന് ബ്രാൻഡ് നാമങ്ങൾ സഹായിക്കുന്നു, അതായത്, ഒരു സ്ഥാപനത്തിന്റെ ഉൽ‌പ്പന്നത്തെ എതിരാളിയുമായി വേർതിരിച്ചറിയാനുള്ള അടിസ്ഥാനം നൽകുന്നു.

7. Customer support services
(ഉപഭോക്താക്കളെ സഹായിക്കുന്നതിനുള്ള സേവനം)
A very important function of the marketing management relates to developing customer support services such as after sales services, handling customer complaints and adjustments. All these services aims at providing maximum satisfaction to the customers, which is the key to marketing success in modern days.
മാർക്കറ്റിംഗ് ധർമ്മങ്ങളിലെ പ്രധാനപ്പെട്ട മറ്റൊന്നാണ് ഉപഭോക്താക്കളെ സഹായിക്കുന്നതിനുള്ള സേവനം വികസിപ്പിക്കുക എന്നുള്ളത്. വില്പനാനന്തര സേവനം, ഉപഭോക്താക്കളുടെ പരാതികൾ തു ടങ്ങിയ സേവനങ്ങൾ ചെയ്തുകൊടുക്കുക വഴി ഉപഭോക്താക്കളുടെ സംതൃപ്തി വർദ്ധിപ്പിക്കുകയും സ്ഥാപനത്തിന് ഉയർച്ചയുണ്ടാവുകയും ചെയ്യുന്നു.

8. Pricing of product
(ഉല്പന്നത്തിന്റെ വില നിശ്ചയിക്കൽ)
Price of product refers to the amount of money customers have to pay to obtain a product. Prices is an important factor affecting the success or failure of a product in the market.
ഒരു ഉല്പ്പന്നത്തിന് ഉപഭോക്താവ് നൽകേണ്ട തുകയാണ് അതിന്റെ വില. മാർക്കറ്റിന്റെ ഉയർച്ചയേയും താഴ്ച്ചയേയും ബാധിക്കുന്ന ഒരു ഘടകമാണ് ഇത്.

9. Promotion
(പ്രമോഷൻ)
Promotion of products and services involves informing the customers about the firm’s product, its features, etc, and persuading them to buy the products.
ഉല്പന്നങ്ങളെപ്പറ്റി ഉപഭോക്താക്കളെ അറിയിക്കുകയും അത് വാങ്ങാനായി അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളെ പ്രമോഷൻ എന്നുപറയുന്നു.

10. Physical distribution
(ഫിസിക്കൽ ഡിസ്ട്രിബ്യൂഷൻ)
In physical distribution include two decisions there are
ഫിസിക്കൽ ഡിസ്ട്രിബ്യൂഷനിൽ പ്രധാനമായും രണ്ട് തീരുമാനങ്ങളാണ് ഉൾപ്പെടുന്നത്.

 1. Decision regarding channels of distribution
  വിതരണ മാധ്യമത്തെക്കുറിച്ചുള്ള തീരുമാനം
 2. Physical movement of the product from where it is produced to a place where it is required by the customers for their consumption or use.
  ഉല്പന്നം നിർമ്മിച്ച സ്ഥലത്തുനിന്നും അത് ആവശ്യമുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള തീരുമാനം

11. Transportation
(ഗതാഗതം)
Transportation involves physical movement of goods from one place to the other.
ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥത്തേക്കുള്ള ഉല്പന്നത്തിന്റെ ചലനത്തെയാണ് ഗതാഗതം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

12. Storage and Warehousing
(സംഭരണവും വെയർഹൗസിങ്ങും)
It is the process of holding and preserving goods between the time of their production and the time of sale. Usually, there will be a time gap between the production and consumption of goods. Thus there is the need for storage so as to make them available to buyers on demand.
ഉല്പ്പാദനം നടക്കുന്നതു മുതൽ വിൽപ്പന നടക്കുന്നതുവരെ ഉല്പന്നം സൂക്ഷിക്കപ്പെടേണ്ടതുണ്ട്. ഉല്പാദനം മുതൽ വിൽപ്പനവരെയുള്ള സമയ ഇടവേളയിൽ അവ സൂക്ഷിച്ചുവയ്ക്കേണ്ടത് അത്യാവശ്യമാണ്. അതിന് വേണ്ട സംഭരണ സ്ഥലത്തെ വെയർഹൗസിങ് എന്നുപറയുന്നു. ഡിമാന്റ് മുൻകൂട്ടി കണ്ടുകൊണ്ടും ഇങ്ങനെ ചെയ്യാം,


Marketing Mix / Elements of Marketing Mix / 4 Ps of Marketing
(മാർക്കറ്റിംഗ് മിശ്രിതം)
Marketing mix is the term used to describe the combination of the four inputs which constitute the core of the company’s marketing system, the product, the price structure, the promotional activities and distribution system.
കമ്പനിയുടെ മാർക്കറ്റിംഗ് സംവിധാനത്തിന്റെ കാതലായി വർത്തിക്കുന്ന നാലു ചേരുവകളുടെ, അതായത് ഉൽപ്പന്നം, വില, പ്രമോഷൻ, വിതരണ സംവിധാനം എന്നിവയുടെ സംയോജനത്തെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ് മാർക്കറ്റിംഗ് മിശ്രിതം,Elements of Marketing Mix
(മാർക്കറ്റിംഗ് മിശ്രിത്തിന്റെ ഘടകങ്ങൾ)

 1. Product – ഉൽപ്പന്നം
 2. Price വില
 3. Place സ്ഥലം
 4. Promotion പ്രോത്സാഹനം

Product
(ഉൽപ്പന്നം)
Product means goods or services or ‘any. thing value’, which is offered to the market for sale.
ഉൽപ്പന്നം എന്നത് മാർക്കറ്റിൽ വില്പനയ്ക്ക് വച്ചിരിക്കുന്ന മൂല്യമുള്ള സാധനങ്ങളോ സേവനങ്ങളോ ആവാം .
A product is anything that can be offered to a market for attention, acquisition, use or consumption; it includes physical objects, services, personalities, place, organisation and ideas.
ശ്രദ്ധിക്കപ്പെടുത്തുന്നതിനോ കൈവശപ്പെടുത്തന്നതിനോ ഉപയോഗിക്കുന്നതിനോ ഉപഭോഗത്തിനോ ആയി വിപണിയിൽ പ്രദാനം ചെയ്യാവുന്ന എന്തും ഉല്പന്നമാണ്, അത് ഭൗതിക വസ്തുക്കളോ സേവനങ്ങളോ വ്യക്തിത്വമോ സ്ഥലമോ സംഘടനയോ ആശയമോ ആകാം.

In Marketing mix product refers to planning developing and producing right type of products and services. It involves decision on quality ,size, design, packaging , colour, brand, label, packages. Etc. The whole range of products offered by a firm is called product mix.
മാർക്കറ്റിംഗ് മിക്സ് ഉൽ‌പ്പന്നത്തിൽ ശരിയായ തരം ഉൽ‌പ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിനും ഉൽ‌പാദിപ്പിക്കുന്നതിനും ആസൂത്രണം ചെയ്യുന്നു. ഗുണനിലവാരം, വലുപ്പം, രൂപകൽപ്പന, പാക്കേജിംഗ്, നിറം, ബ്രാൻഡ്, ലേബൽ, പാക്കേജുകൾ എന്നിവ സംബന്ധിച്ച തീരുമാനം ഇതിൽ ഉൾപ്പെടുന്നു. മുതലായവ ഒരു സ്ഥാപനം വാഗ്ദാനം ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ മുഴുവൻ ശ്രേണികളെയും ഉൽപ്പന്ന മിക്സ് എന്ന് വിളിക്കുന്നു.

Pricing
(വില)
The term pricing denotes the money value of a product or service. It is the value which a buyer passes on the seller in return for a product or services provided.
ഒരു ഉല്പന്നത്തിന്റെ അഥവാ സേവനത്തിന്റെ, പണത്തിന്റെ ഭാഷയിലുള്ള മൂല്യത്തെയാണ് വില എന്നുപറയുന്നത്. വിൽപ്പനക്കാരൻ നൽകുന്ന സാധനത്തിന് അല്ലെങ്കിൽ സേവനത്തിനു പ്രതിഫലമായി വാങ്ങുന്നവൻ കൈമാറുന്ന മൂല്യമാണ് വില.

The variables usually involved in price mix are as follows. (a) Determination of the right price ( b) Pricing policies and strategies (c) Discounts, rebates and levels of margin (d) Terms of delivery ( d) Credit policy etc.
സാധാരണയായി വില മിശ്രിതത്തിൽ ഉൾപ്പെടുന്ന വേരിയബിളുകൾ ഇനിപ്പറയുന്ന രീതിയിൽ. (എ) ശരിയായ വില നിർണ്ണയിക്കുക (ബി) വിലനിർണ്ണയ നയങ്ങളും തന്ത്രങ്ങളും (സി) കിഴിവുകൾ,റിബേറ്റുകളും മാർജിന്റെ ലെവലും (ഡി) ഡെലിവറി നിബന്ധനകൾ (ഡി) ക്രെഡിറ്റ് പോളിസി മുതലായവ.

Place
(സ്ഥലം)
Place in the context of marketing mix means taking decision to make the products available to the consumers for purchase and consumption. Making the pro ducts available to the consumers is known as distribution. It involves two broad functions.
മാർക്കറ്റിംഗ് മിശ്രിതത്തിന്റെ സാഹചര്യത്തിൽ സ്ഥലം എന്നുപറഞ്ഞാൽ ഒരു സ്ഥലത്തുണ്ടാക്കിയ ഉല്പന്നം മറ്റൊരു സ്ഥലത്ത് കിട്ടാറാക്കുന്നതിനുള്ള തീരുമാനങ്ങളെടുക്കുക എന്നാണ്. ഉപഭോക്താക്കൾക്ക് സാധനം വാങ്ങാനും ഉപയോഗിക്കാനും സാധിക്കുന്ന വിധത്തിൽ സാധനം എത്തിക്കേണ്ടതുണ്ട്. ഉല്പന്നം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന നടപടിക്ക് വിതരണം എന്നുപറയുന്നു. അതിൽ പ്രധാനമായും രണ്ട് പ്രവർത്തനങ്ങളാണുള്ളത്.

 1. Physical distribution – ഭൗതികമായ വിതരണം
 2. Channels of distribution – വിതരണ മാർഗങ്ങൾ

Promotion
(പ്രമോഷൻ)
Once the product is manufactured, price fixed and distribution channel selected, the next task is informing the prospective customers. They are informed about availability of the product, and are persuaded – to buy.
ഒരു ഉല്പന്നം നിർമ്മിച്ചുകഴിയുകയും, അതിനു വില നിശ്ചയിക്കുകയും, വിതരണ സംവിധാനം തെരഞ്ഞെടുക്കുകയും ചെയ്തു കഴിഞ്ഞാൽ, അടുത്ത ജോലി അങ്ങനെ ഒരു ഉല്പന്നമുണ്ടെന്ന് ആളുകളെ അറിയിക്കുക എന്നതാണ്. ഇങ്ങനെയൊരു ഉല്പന്നം കിട്ടാനുണ്ടെന്ന് അവരെ അറിയിക്കുന്നതോടൊപ്പം തന്നെ അവരെ അത് വാങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.Factors Affecting Price Determination 
(വില നിശ്ചയിക്കലിനെ ബാധിക്കുന്ന ഘടകങ്ങൾ)

There are number of factors which affect the fixation of the price of a product.
ഒരു ഉല്പ്പന്നത്തിന്റെ വില നിശ്ചയിക്കുന്നതിനെ ബാധിക്കുന്ന ഒരുപാട് ഘടകങ്ങൾ ഉണ്ട്.

1. Production cost
(ഉല്പാദന ചെലവ്)
One of the most important factor affecting price of a product or service is its cost. This includes the cost of producing, distributing and selling the product.
വില നിർണ്ണിയിക്കുന്നതിനെ ബാധിക്കുന്ന ഒരു പ്ര ധാനപ്പെട്ട ഘടകമാണ് ഉല്പാദനചെലവ്, വിതര ണ് ചെലവ്, വിൽപ്പന ചെലവ് തുടങ്ങിയവ ഇ തിൽ ഉൾപ്പെടുന്നു.
There are three types of costs; Fixed costs, variable cost and semi costs.
മൂന്നു തരത്തിലുള്ള ചെലവുകളാണുള്ളത് സ്ഥി രമായ ചെലവ്, അസ്ഥിരമായ അല്ലെങ്കിൽ മാറ്റം വരുന്ന ചെലവ്, അർദ്ധ അസ്ഥിര ചെലവുകൾ.

2. The utility and demand 
(ഉപയോഗവും ഡിമാന്റും)
If the demand is elastic, price should be a set at a lower level and if the demand is less elastic or inelastic price can be set at a higher level.
ഡിമാന്റിന്റെ ഇലാസ്തികത കൂടുതലാണെങ്കിൽ ഉല്പ്പന്നത്തിന്റെ വില കുറവായിരിക്കും, ഡിമാന്റി ന്റെ ഇലാസ്തികത കുറവാണെങ്കിൽ വില കൂടുത ലുമായിരിക്കും നിശ്ചയിക്കുന്നത്.

3. Extent of competition in the market
(മാർക്കറ്റിലെ മത്സരത്തിന്റെ വ്യാപ്തി)
Competitors prices and their anticipated reactions must be considered before fixing the price of a product.
വില നിശ്ചയിക്കുന്നതിനു മുമ്പേ എതിരാളികളുടെ വിലയും അവരുടെ പ്രതികരണവും മുൻകൂട്ടി അറിയേണ്ടതുണ്ട്.

4. Government and legal regulations
(ഗവൺമെന്റിന്റെ നിയന്ത്രണങ്ങൾ)
In order to protect the interest of public against unfair practices in the field of price fixing, Government can intervene and regulate the price of commodities. Government can declare a product as essential product and regulate its price.
വില നിശ്ചയിക്കുന്നതിലെ അന്യായപ്രവർത്തിക ൾ തടയുന്നതിന് വേണ്ടിയും പൊതു താല്പര്യം സം രക്ഷിക്കുന്നതിനുവേണ്ടിയും ചില അവശ്യവസ് തുക്കളുടെ വില ഗവൺമെന്റ് നിശ്ചയിക്കുന്നു. ”

5. Pricing objectives
(വില നിശ്ചയിക്കുന്നതിന്റെ ലക്ഷ്യം)
If the firm decides to maximise profits in the short run, it would tend to charge maximum price for its products. But if it is to maximise its total profits in the long run. It would opt for a lower per unit price so that it can capture larger share of the market.
കുറഞ്ഞ കാലയളവിൽ കൂടുതൽ ലാഭം എന്ന – താണ് ലക്ഷ്യമെങ്കിൽ ഉൽപ്പന്നത്തിന് കൂടുതൽ വില നിശ്ചയിക്കേണ്ടിവരും. എന്നാൽ ദീർഘകാ ലം കൊണ്ട് ലാഭം വർദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യമെങ്കിൽ വില കുറഞ്ഞ അളവിൽ നിശ്ചയി ക്കാം. ഇതിലൂടെ കൂടുതൽ മാർക്കറ്റ് വിഹിതം നടുകയും ചെയ്യാം

6. Marketing methods used
(മാർക്കറ്റിംഗ് രീതികൾ)
Price fixation process is also affected by other elements of marketing such as distribution system, sales promotion, publicity advertising, etc.

വിതരണം, വിൽപ്പന പാത്സാഹനം, പബ്ലിസിറ്റി തുടങ്ങിയ മറ്റ് മാർക്കറ്റ് ഘടകങ്ങളും വില നിശ്ച യിക്കുന്നതിനെ ബാധിക്കുന്നതാണ്.Elements Of Promotion
(പ്രമോഷന്റെ ഘടകങ്ങൾ)

Elements of Promotion


1.Advertising
(പരസ്യം )

Any paid form of non-personal presentation or promotion of ideas, goods or services by an identified sponsor.
ഒരു സ്പോൺസർ വ്യക്തിപരമല്ലാതെ തന്റെ ആശയങ്ങൾ, സാധനങ്ങൾ, സേവനങ്ങൾ എന്നിവയെ പണം നൽകി അവതരിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന പരിപാടിയാണ് പരസ്യം.

Features of Advertising
(പരസ്യത്തിന്റെ സവിശേഷതകൾ)

 • 1. Paid form of communication
  (പ്രതിഫലം നൽകിയുള്ള ആശയവിനിമയം)
  The advertisement that appear in the newspapers, journals, cinema, and television are paid for by the advertiser.
  പ്രതങ്ങൾ, ജേർണൽസ്, സിനിമ, ടെലിവിഷൻ തുടങ്ങിയവയിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളാണ് പ്രതിഫലം നൽകിയുള്ള ആശയവിനിമയം. ഇത്തരത്തിൽ പരസ്യം നൽകാൻ പരസ്യം നൽകുന്നയാൾ പ്രതിഫലം കൊടുക്കേണ്ടതായി വരും.

 • 2. Non-personal communication
  (വ്യക്തിപരമല്ലാത്ത ആശയവിനിമയം)
  Here the advertiser does not contact the customers directly to pass over them the idea or message that he wants to convey.
  പരസ്യം നൽകുന്ന ആൾ ഇടപാടുകാർക്ക് നൽകാനാഗ്രഹിക്കുന്ന സന്ദേശം അല്ലെങ്കിൽ ആശയം അയാൾ ഇടപാടുകാർക്ക് നേരിട്ടു നൽകുന്നില്ല. അതുകൊണ്ട് അതിനെ വ്യക്തിപരമല്ലാത്ത ആ ശയവിനിമയം എന്നുപറയുന്നു.

 • 3. Aims at promoting sales or idea
  (വില്പന അല്ലെങ്കിൽ ആശയം പ്രചരിപ്പിക്കുക ലക്ഷ്യമാക്കുന്നു)
  The main objective of advertisement is into increase the sale of products or services or to popularism a particular idea.
  സാധനത്തിന്റെയോ സേവനത്തിന്റെയോ വില്പ്ന വർദ്ധിപ്പിക്കലാണ് പരസ്യത്തിന്റെ പ്രധാന ലക്ഷ്യം.

 • 4. Identified sponsor
  (നിശ്ചിത സ്പോൺസർ)
  It is done by a sponsor, usually a manufacturer, dealer or trader, who is identified in the advertisement.
  പരസ്യം നൽകുന്നത് സാധാരണയായി ഒരു നിർമ്മാതാവോ വ്യാപാരിയോ കച്ചവടക്കാരനോ ആണ്. പരസ്യത്തിൽ അയാൾ ആരാണെന്ന് വ്യക്തമാക്കിയിരിക്കും.

Advantages Of Advertising
(പരസ്യത്തിന്റെ ഗുണങ്ങൾ )

 1. It educate the masses about the various uses of goods and also the methods of use.
  ഉല്പന്നങ്ങളുടെ പലതരം ഉപയോഗങ്ങളെപ്പറ്റിയും അതെങ്ങനെ ഉപയോഗിക്കണമെന്നതിനെപ്പറ്റിയും ജനങ്ങളെ പഠിപ്പിക്കുന്നു.
 2. It provide the consumer full information about the products like use, quality, price, – source of supply, etc.
  ഉല്പന്നങ്ങളെപ്പറ്റിയുള്ള പൂർണ്ണ വിവരങ്ങൾ ഉപഭോക്താക്കൾക്ക് പരസ്യം വഴി ലഭിക്കുന്നു. അതായത് ഉല്പന്നത്തിന്റെ ഗുണമേന്മ, വില, ഉറവിടം, തുടങ്ങിയവ.
 3. It helps to appeal directly to the consumers and to eliminate middlemen.
  നിർമ്മാതാവിന് നേരിട്ട് ഉപഭോക്താക്കളെ ആകർഷിക്കാൻ കഴിയുന്നതിനാൽ ഇടനിലക്കാരെ ഒഴിവാക്കാൻ സാധിക്കുന്നു.
 4. It creates demand for new products
  പുതിയ ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ഉണ്ടാക്കുന്നു.
 5. It raises the standard of living of the people.
  ആളുകളുടെ ജീവിതനിലവാരം ഉയർത്താൻ സാധിക്കുന്നു.
 6. It increase employment opportunity.
  ജോലി സാധ്യത വർദ്ധിപ്പിക്കുന്നു.

Disadvantages Of Advertising
(പരസ്യത്തിന്റെ ദോഷങ്ങൾ)

 1. Less forceful
  കുറഞ്ഞ തോതിലുള്ള സ്വാധീനം
 2. Lack of feedback
  പ്രതികരണത്തിന്റെ അഭാവം
 3. Inflexibility
  വഴക്കമില്ലായ്മ
 4. Low effectiveness
  ഫലപ്രാപ്തി കുറവായിരിക്കും


2.Public Relations
(പൊതുജന സമ്പർക്കം)

Public relation is any attempt by the information, persuation and adjustment to engineer public support for an activity, – cause, movement or institution.
വിവരവിനിമയം, പ്രരണ, നീക്കുപോക്ക് എന്നിവ യിലൂടെ ഒരു പ്രവർത്തനത്തിനോ കർമ്മപാരിപാടി ക്കാ പ്രസ്ഥാനത്തിനോ സ്ഥാപനത്തിനോ പൊതു ജന പിന്തുണ സഷ്ടിച്ചെടുക്കാൻ നടത്തുന്ന ഗ്രാമമാ ണ് പൊതുജന സമ്പർക്കം.

Personal Selling
(വ്യക്തിഗത വില്പന)
It involves the direct face to face personal interaction between the sales person and the potential customer. Here the sales man tries to know the attention, stimulate the Interest and arouse the desires of potential buyers.
ഇടപാടുകാരനാകാനിടയുള്ള ആളും വില്പന ക്കാരനും തമ്മിൽ മുഖാമുഖമുള്ള ഇടപെടൽ അട ങ്ങിയതാണിത്. ഇവിടെ വില്പനക്കാരൻ വാങ്ങാ നീടയുള്ള ആളുകളുടെ ശ്രദ്ധയാകർഷിക്കുകയും അയാളിൽ താല്പര്യം ജനിപ്പിക്കുകയും ആഗ്രഹം ഉളവാക്കുകയും ചെയ്യുന്നു.


3.Sales Promotion
(വില്പന പാത്സാഹനം)

Sales promotion refers to those sales activities other than personal selling, advertising and publicity that stimulate short-term sales.
സെയിൽസ് പ്രൊമോഷൻ എന്നത് ഹ്രസ്വകാല വിൽപ്പനയെ ഉത്തേജിപ്പിക്കുന്ന വ്യക്തിഗത വിൽപ്പന, പരസ്യം ചെയ്യൽ, പബ്ലിസിറ്റി എന്നിവ ഒഴികെയുള്ള വിൽപ്പന പ്രവർത്തനങ്ങളെ സൂചിപ്പിക്കുന്നു.


Commonly Used Sales Promotion Activities
(സാധാരണയായി ഉപയോഗിക്കുന്ന വില്പന പ്രോത്സാഹന രീതികൾ)

1. Rebate
(റിബേറ്റ്)
Offering products at special prices, to clear off excess inventory.
കൂടുതൽ സ്റ്റോക്കുണ്ടെങ്കിൽ അത് കാലിയാക്കുന്നതിനുവേണ്ടി പ്രത്യേക വിലയ്ക്ക് ഉല്പ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു.

2. Discount
(ഡിസ്കൗണ്ട്)
Offering products at less than list price.
യഥാർത്ഥ വിലയേക്കാളും കുറഞ്ഞ വിലയ്ക്ക് ഉല്പന്നങ്ങൾ നൽകുന്നു.

3. Refunds
(പണം തിരിച്ചുനൽകൽ)
Refunding a part of price paid by customer on some proof of purchase.
ഉപഭോക്താവ് വാങ്ങിയ ഉല്പന്നത്തിൽ സംത്യപ് തനല്ലെങ്കിൽ വാങ്ങിയ പണം ഭാഗികമായി തിരിച്ചു കൊടുക്കുന്നു.

4. Product combination
(ഉല്പന്ന സംയുക്തം)
Offering another product as gift along with the purchase of product.
ഒരു ഉല്പന്ന വാങ്ങുമ്പോൾ മറ്റൊരു ഉല്പന്നം കൂടി വാഗ്ദാനം ചെയ്യുന്നു.

5. Quantity gift
(ക്വാണ്ടിറ്റി ഗിഫ്റ്റ്)
Offering extra quantity of the product commonly used by marketer of toiletry products.
ഉല്പന്നത്തിന്റെ അളവ് കൂട്ടി വാഗ്ദാനം ചെയ്യുന്നു. സാധാരണ ടോയ്ലറ്ററി ഉൽപ്പന്നങ്ങൾക്കാണ് ഇങ്ങനെ ചെയ്യുന്നത്,

4.Publicity
(പബ്ലിസിറ്റി)
It is a non-paid form of non-personal promotion tool. This is somewhat similar to advertising. The difference is that takes place when media covers an events and disseminates information free cost.
പണചെലവില്ലാത്ത വ്യക്തിഗതമല്ലാത്ത ഒരു പ്രചാരണോപാധിയാണ് പബ്ലിസിറ്റി. ഇത് ഏതാണ്ട് പരസ്യം നൽകുന്നതുപോലെ തന്നെയാണ്. മാധ്യമങ്ങൾ ഒരു സംഭവം റിപ്പോർട്ട് ചെയ്യുമ്പോൾ പണം വസൂലാക്കാതെ തന്നെ വിവരങ്ങൾ പ്രചരിപ്പിക്കുന്നു.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment