Total Pageviews

Focus Points Notes Kerala Plus Two Business Studies Chapter 7 Directing

Chapter 7 Focus Points Notes only 

Chapter Full Note


Directing
(മാർഗനിർദേശം)

According to Koontz and O’Donnell Directing is a complex function that includes all those activities which are designed to encourage subordinates to work effectively and efficiently”
കീഴ്ജീവനക്കാരെ അവരുടെ ഫലപ്രദമായും കാര്യക്ഷമമായും പ്രവർത്തിക്കാൻ (കഴിവിന്റെ പരമാവധി പ്രവർത്തിക്കാൻ) പ്രേരിപ്പിക്കുന്ന സങ്കീർണ്ണമായ ഒരു ചുമതലയാണ് മാർഗനിർദേശം എന്നാണ് കൂൺസും ഓഡണലും നിർവ്വചിച്ചിരിക്കുന്നത്.


Elements of Direction
(മാർഗനിർദേശത്തിന്റെ ഘടകങ്ങൾ)

Direction includes the following elements

  1. Supervision
  2. Motivation
  3. Leadership
  4. Communication

1.Supervision
(മേൽനോട്ടം)
According to Viteles “Supervision refers to the direct and immediate guidance and control of subordinates in performance of their task”.
കീഴ്ജീവനക്കാർ അവരുടെ ജോലി നിർവ്വഹിക്കുന്നതിന് നേരിട്ട് നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതാണ് മേൽനോട്ടം എന്നാണ് വൈറ്റലൈസ് നിർവചിച്ചിരിക്കുന്നത്.

Supervision is the process of intelligent overseeing of subordinates at work to ensure desired results.
ഫലപ്രാപ്തിയുളവാക്കുന്ന വിധം തന്നെയാണ് കീഴ്ജീവനക്കാർ പണിയെടുക്കുന്നതെന്ന് ഉറപ്പു വരുത്താൻ വേണ്ട ബുദ്ധിപൂർവ്വമായ മേലന്വേഷണ പ്രക്രിയയാണ് മേൽനോട്ടം,

Importance / Role / Functions of Supervision / Supervisor 
(മേൽനോട്ടത്തിന്റെ പ്രാധാന്യം)
  1. Maintains contact
    സമ്പർക്കം നിലനിർത്തുന്നു
  2. Act as a link
    ചങ്ങലക്കണ്ണിയായി പ്രവർത്തിക്കുന്നു
  3. Maintains group activity
    കൂട്ടായ പ്രവർത്തി നിലനിർത്തുന്നു
  4. Ensure performance
    നിർവ്വഹണം ഉറപ്പുവരുത്തുന്നു
  5. Provide on-the-job training
    ജോലിസ്ഥലത്തുള്ള പരിശീലനം ഉറപ്പുവരുത്തുന്നു.
  6. builds morale
    ധാർമ്മികത വളർത്താൻ സഹായിക്കുന്നു
  7. Provides feedback
    വിവരശേഖരണം സാധ്യമാക്കുന്നു

2.Motivation
(പ്രചോദനം)
According to William G Scout “Motivation means a process of stimulating people to action to accomplish desired goals”.
നിശ്ചിത ലക്ഷ്യങ്ങൾ നേടിയെടുക്കാൻ വേണ്ടി തൊഴിലാളികളെ ഉത്തേജിപ്പിക്കുന്ന പ്രക്രിയയാണ് പ്രചോദനം എന്നാണ് വില്ല്യം ജി കോട്ട് പറയുന്നത്.

Importance of Motivation 
(പ്രചോദനത്തിന്റെ പ്രാധാന്യങ്ങൾ)

  1. Improves performance
    (നിർവ്വഹണം മെച്ചപ്പെടുത്തുന്നു)
    Motivation helps to improve the performance level of employees.
    തൊഴിലാളികളുടെ നിർവ്വഹണം മെച്ചപ്പെടുത്താൻ പ്രചോദനം സഹായിക്കുന്നു.

  2. Builds positive attitude
    (പോസറ്റീവ് നിലപാട് വളർത്തിയെടുക്കാൻ സഹായിക്കുന്നു)
    Motivation helps to change negative attitude of employees to positive attitude.
    തൊഴിലാളികളെ നെഗറ്റീവ് ചിന്താഗതികളിൽ നിന്നും പോസറ്റീവായ ചിന്താഗതികളിലേക്ക് മാറ്റിയെടുക്കാൻ പ്രചോദനത്തിലൂടെ സാധിക്കുന്നു.

  3. Reduce employees turnover
    (തൊഴിലാളികളുടെ പിരിഞ്ഞുപോകൽ കുറയ്ക്കുന്നു)
    Motivation helps to reduce employee turnover and thereby saves the cost of new recruitment and training.
    പ്രചോദനം തൊഴിലാളികളുടെ പിരിഞ്ഞുപോകൽ കുറയ്ക്കുകയും അതുവഴി പുതിയ പരിശീലനത്തിനും റിക്രൂട്ട്മെന്റിനും വേണ്ട ചെലവ് കുറയ്ക്കുകയും ചെയ്യുന്നു.

  4. Introduce changes
    (മാറ്റങ്ങൾ കൊണ്ടുവരുന്നു)
    Motivation helps the managers to introduce changes and motivated employees.
    മാനേജേഴ്സിന് പുതിയ മാറ്റങ്ങൾ സ്ഥാപനത്തിൽ കൊണ്ടുവരാനും അതുവഴി തൊഴിലാളികളെ പ്രചോദിപ്പിക്കാനും സാധിക്കുന്നു.

  5. Reduces absenteeism
    (ലീവ്കുറയ്ക്കുന്നു)
    Motivation helps to reduce absenteeism by providing proper working conditions, adequate rewards and good relation with supervisor.
    മേലധികാരികളും കീഴ്ജീവനക്കാരും തമ്മിൽ നല്ലൊരു ബന്ധം വളർത്തിയെടുക്കുക, നല്ല ജോലി സാഹചര്യം വളർത്തിയെടുക്കുക, പാരിതോഷികം നൽകുക തുടങ്ങിയ കാര്യങ്ങൾ വഴി സ്ഥാപനത്തിലെ ജോലിക്കാരുടെ ആപസെന്റിസം കുറയ്ക്കാൻ സാധിക്കുന്നു.


3. Leadership
(നേത്യത്വം)

According to Koontz and O’Donnell “Leadership is the ability of a manager to induce subordinates to work with confidence and zeal”.
ആത്മവിശ്വാസത്തോടെയും ആവശ്യത്തോടെയും ജോലിച്ചെയ്യാൻ കീഴ്ജീവനക്കാരെ പ്രേരിപ്പിക്കാനുള്ള ഒരു മാനേജരുടെ ശേഷിയാണ് നേത്യത്വം എന്നാണ് കൂൺസും ഓഡോണലും നിർവചിച്ചിരിക്കുന്നത്.

Importance Of Leadership
(നേത്യത്വത്തിന്റെ പ്രധാന്യം)
  • 1. Influence the behaviour of people
    (തൊഴിലാളികളുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്നു)

    A good leader influence the behaviour of people and contributes their energies for the benefits of the organisation.
    ഒരു നേതാവ് തന്റെ അണികളുടെ പെരുമാറ്റത്ത പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നതിലൂടെ സ്ഥാപന ലക്ഷ്യങ്ങൾ കൈവരിക്കുകയാണ് ചെയ്യുന്നത്.

  • 2. Provide confidence
    (ആത്മവിശ്വാസം നൽകുന്നു)

    A leader maintains personal relations and helps his followers in fulfilling their needs. He provides confidence, support and encouragement to his followers.
    ഒരു നേതാവ് അണികളുമായി നല്ലൊരു ബന്ധം വളർത്തിയെടുക്കുന്നതിനാൽ തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്നു. നേതാവ് അവർക്ക് വേണ്ടി ആത്മവിശ്വാസവും, പിന്തുണയും, പോത്സാഹനവും നൽകുന്നു.

  • 3. Introduces changes
    (മാറ്റങ്ങൾ കൊണ്ടുവരുന്നു)

    Leaders plays a key role in introducing required changes in the organisation.
    സ്ഥാപനത്തിന് ആവശ്യമായി വരുന്ന മാറ്റങ്ങൾ കൊണ്ടുവരാൻ ഒരു നേതാവിന് സാധിക്കും.

  • 4. Handles conflicts
    (തർക്കങ്ങൾ കൈകാര്യം ചെയ്യുന്നു)

    A good leader helps in solving the conflicts among the employees.
    തൊഴിലാളിക്കിടയിലുള്ള പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കാൻ ഒരു നല്ല നേതാവിന് സാധിക്കും.

  • 5. Provide training
    (പരിശീലനം നൽകുന്നു)

    Leaders make training to their subordinate, in order to make them efficient and to facilitate a smooth succession process.
    സ്ഥാപനത്തിലെ പ്രവർത്തനങ്ങൾ നന്നായി നടക്കുന്നതിന് വേണ്ടിയും തൊഴിലാളികളെ പ്രാപ്തരാക്കുന്നതിന് വേണ്ടിയും നേതാവ് അണികൾക്ക് പരിശീലനം നൽകുന്നു.


4 . Communication
(ആശയവിനിമയം)

According to Newman & Summer "Communication is an exchange of facts, ideas, opinions or emotions by two or more persons”.
രണ്ടോ അതിലധികമോ ആൾക്കാർ തമ്മിൽ വസ്തുതകൾ, ആശയങ്ങൾ, അഭിപ്രായങ്ങൾ, വികാരങ്ങൾ എന്നിവ കൈമാറുന്നതാണ് ആശയവിനിമയം എന്നാണ് ന്യൂമാനും സമ്മറും നിർവചിച്ചിരിക്കുന്നത്.

Importance Of Communication 
(ആശയവിനിമയത്തിന്റെ പ്രാധാന്യം)
  1. Act as a basis of co-ordination
    വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സഹായിക്കുന്നു.

  2. Helps in smooth working of an enterprise
    സ്ഥാപനത്തിലെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നു.

  3. Act as a basis of decision making 
    തീരുമാനങ്ങൾ എടുക്കാൻ സഹായിക്കുന്നു

  4. Increased managerial efficiency
    സ്ഥാപനത്തിലെ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നു.

  5. Promotes co-operation and industrial peace
    സഹകരണവും സ്ഥാപനത്തിൽ സമാധാനവും വളർത്തിയെടുക്കുന്നു.

  6. Establishes effective leadership
    കാര്യക്ഷമമായ നേതൃത്വം സാധ്യമാക്കുന്നു

  7. Boost morale and provides motivation
    ധാർമ്മികതയും പ്രചോദനവും വളർത്തിയെടുക്കാൻ സഹായിക്കുന്നു.




Maslow’s Need Hierarchy Theory of Motivation




1. Physiological needs 
(ശാരീരികാവശ്യങ്ങൾ)
These are the basic needs of an individual and corresponds to primary needs. Need for food, clothing, shelter, sleep etc. are some examples of these needs.
ഭക്ഷണം, വസ്ത്രം, പാർപ്പിടം, തുടങ്ങിയ മനുഷ്യന്റെ അടിസ്ഥാനവാശ്യങ്ങൾ ഉൾപ്പെട്ടതാണ് ശാരീരികാവശ്യങ്ങൾ ഇത്തരം ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത ഒരാൾക്ക് അതിലുപരിയുള്ള ആവശ്യങ്ങൾ ഉത്ഭവിക്കുകയേയില്ല.

2. Safety or security needs 
(സുരക്ഷിതരാധാവശ്യങ്ങൾ)
These needs stand for security and protection from physical and emotional harm. Satisfaction of these needs provide freedom from fear or threat.
ശാരീരികവും മാനസികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നതാണ് സുരക്ഷിതത്വവശ്യങ്ങൾ,

3. Social needs
(സാമൂഹ്യാവശ്യങ്ങൾ)
Man is a social in nature. This necessitates meaningful relationship with others. Thus various needs arise in this direction. He needs love and affection, friendship, a sense of belonging, acceptance by others etc. An organisation satisfies these needs by giving encouragement to employees to interact with various social groups.
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാകയാൽ അയാൾക്ക് സമൂഹത്തിന്റെ ഭാഗമായി വർത്തിക്കേണ്ടതുണ്ട്. സാമൂഹ്യാവശ്യങ്ങൾ വളരുമ്പോൾ മറ്റുളളവരുമായി അർത്ഥവത്തായ ബന്ധത്തിലേർപ്പെടാൻ അയാൾ തിടുക്കം കൂട്ടും. അയാൾ സ്നേഹിക്കണം, സ്നേഹിക്കപ്പെടണം; മറ്റുളളവരുമായി സൗഹൃദബന്ധം സ്ഥാപിക്കണം ഒരു സ്ഥാപനത്തിലെ വിവിധ ഗ്രൂപ്പുകളായി ഇടപെടാൻ പ്രോത്സാഹനം നൽകുന്നതിലൂടെ സാമൂഹ്യമായ ആവശ്യങ്ങൾ നിറവേറ്റാൻ ശ്രമിക്കുന്നു.

4. Esteem needs 
(അഭിമാനാവശ്യങ്ങൾ)
Esteem needs include desire for status, prestige, dignity, self respect, respect from others etc. The organization can satisfy these needs by recognizing and appreciating good performance, assigning challenging jobs etc.
പദവിയിലേക്കുള്ള ആഗ്രഹം, അന്തസ്സ്, കുലീനത, ആത്മാഭിമാനം, മറ്റുള്ളവരിൽ നിന്നുള്ള ബഹുമാനം തുടങ്ങിയവയാണ് ബഹുമാന ആവശ്യങ്ങൾ. മികച്ച പ്രകടനം തിരിച്ചറിഞ്ഞ് അഭിനന്ദിക്കുക, വെല്ലുവിളി നിറഞ്ഞ ജോലികൾ നൽകുക എന്നിവയിലൂടെ സംഘടനയ്ക്ക് ഈ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും.

5. Self actualisation needs
(സ്വന്തം സാക്ഷാത്ക്കാരത്തിനുള്ള ആവശ്യങ്ങൾ)
This is the highest level of need in the hierarchy. It arises after satisfaction of all previously discussed needs. These needs includes growth, self-fulfillment etc. 
ഈ ശേണിയിലെ എറ്റവും ഉയർന്ന തലമാണിത്. ബാക്കിയുള്ള എല്ലാ ആവശ്യങ്ങളും നിറവേറ്റിക്കഴിഞ്ഞതിനുശേഷമാണ് ഈ ആവശ്യം വരുന്നത്. ഒരു വ്യക്തിയുടെ വളർച്ച, സ്വയം പര്യാപ്തത  എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.


Maslow’s theory gives emphasis on three important points:
മാസ്‌ലോവിന്റെ സിദ്ധാന്തം മൂന്ന് പ്രധാന കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നു:

  1. Human wants are unlimited and varied.
    മനുഷ്യന്റെ ആഗ്രഹങ്ങൾ പരിധിയില്ലാത്തതും വൈവിധ്യപൂർണ്ണവുമാണ്.
  2. These needs are arranged in a series of preferences. After the lower level needs are satisfied, needs at the higher level emerge and demand satisfaction.
    ഈ ആവശ്യങ്ങൾ മുൻ‌ഗണനകളുടെ ഒരു ശ്രേണിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. താഴത്തെ നിലയിലുള്ള ആവശ്യങ്ങൾ തൃപ്തിപ്പെടുത്തിയ ശേഷം, ഉയർന്ന തലത്തിലുള്ള ആവശ്യങ്ങൾ ഉയർന്നുവരുകയും അതു നേടാൻ ശ്രമിക്കുകയും ചെയ്യും 
  3. A satisfied need can never work as a motivator. Needs which are not satisfied act as motivator for influencing human behavior.
    തൃപ്തികരമായ ഒരു ആവശ്യത്തിന് ഒരിക്കലും ഒരു പ്രേരകനായി പ്രവർത്തിക്കാൻ കഴിയില്ല. തൃപ്തികരമല്ലാത്ത ആവശ്യങ്ങൾ മനുഷ്യ സ്വഭാവത്തെ സ്വാധീനിക്കുന്നതിനുള്ള പ്രേരകമായി പ്രവർത്തിക്കുന്നു.


Incentives
പ്രോത്സാഹനങ്ങൾ

In order to satisfy the needs and to motivate the employees, managers offer various incentives. Incentive means all measures which are taken to motivate employees to improve their performance.

ആവശ്യങ്ങൾ നിറവേറ്റുന്നതിനും ജീവനക്കാരെ പ്രചോദിപ്പിക്കുന്നതിനും മാനേജർമാർ വിവിധ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.  ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്താൻ പ്രേരിപ്പിക്കുന്ന എല്ലാ നടപടികളും ഇതിൽപെടും.

Financial And Non-Financial Incentives 
(സാമ്പത്തിക, സാമ്പത്തികേതര പ്രോത്സാഹനങ്ങൾ)

Financial Incentives 
(ധനപരമായ പ്രേരകങ്ങൾ)
It refers to those incentives, which are indirect monetary from or measurable in monetary terms and used to motivate employees for better performance.
ഇത് പണത്തിൽ നിന്ന് അല്ലെങ്കിൽ പണത്തിൽ നിന്ന് അളക്കാവുന്നതും മികച്ച പ്രകടനത്തിനായി ജീവനക്കാരെ പരോക്ഷമായി പ്രേരിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പ്രോത്സാഹനങ്ങളെ സൂചിപ്പിക്കുന്നു.

1. Pay and allowance 
(പ്രതിഫലവും വേതനവും)
For every employee, salary is the basic monetary incentive. It includes basic pay, dearness allowance, house rent allowance etc.
എല്ലാ തൊഴിലാളികളുടെയും ശബളമാണ് ധനരമായ അടിസ്ഥാന പ്രേരകം. ഇതിൽ അടിസ്ഥാന ശബളം, ക്ഷാമബത്ത. വീട്ടുവാടക തുടങ്ങിയവ ഉൾപ്പെടുന്നു.

2. Productivity linked wage incentives
(ഉല്പാദനക്ഷമതാ പ്രതിഫലം)
In this incentive, rewards are given to employees as a percentage of sales achieved.
വിൽപ്പനയുടെ അടിസ്ഥാനത്തിൽ തൊഴിലാളികൾക്ക് നൽകുന്ന പാരിതോഷികമാണിത്.

3. Bonus 
( ബോണസ്)
It is a one time reward for high performance Bonus may be paid in cash or kind over and above salary.
നല്ല രീതിയിലുള്ള പ്രവർത്തനം കാഴ്ചവയ്ക്കന്നവർക്ക് ലഭിക്കുന്ന പാരിതോഷികമാണ് ബോണാസ്. ഇത് പണമായാ അല്ലാതെയോ ശബളത്തിന് പുറമേ നൽകുന്നതാണ്.

4. Profit sharing
(ലാഭവിഹിതം)
It means to provide employees, a share in the profits of the enterprise.
തൊഴിലാളികളുടെ അധ്വാനഫലമായി സ്ഥാപനത്തിനുണ്ടാകുന്ന ലാഭത്തിന്റെ ഒരു വിഹിതം അവർക്കായി നൽകുന്നതാണ് ലാഭവിഹിതം.

5. Co-partnership/ Stock option
(പങ്കാളിത്തം)
In this system, employees are offered shares of the company at a price lower than the market price.
തൊഴിലാളികൾക്ക് ഓഹരികൾ മാർക്കറ്റ് വിലയേക്കാളും കുറച്ച് കൊടുക്കുന്നതാണിത്.

Non-Financial Incentives
(ധനപരമല്ലാത്ത പ്രേരകങ്ങൾ)
All the needs of individuals are not satisfied by money alone. Psycological, social and emotional factors are also play an important role in motivating employees. The incentives which are provided to satisfy these needs are termed as non-financial incentives.
പണം കൊണ്ട് മാത്രം ആളുകളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ സാധിക്കുകയില്ല. തൊഴിലാളികളെ പ്രചോദിപ്പിക്കുന്നതിൽ മനശാസ്ത്രപരമായതും സാമൂഹികമായതും വികാരപരമായ കാര്യങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇത്തരം ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ പ്രേരകങ്ങളെ ധനപരമല്ലാത്ത പ്രേരകങ്ങൾ എന്നുപറയുന്നു.

  1. Status
    പദവി
  2. Organisational climate
    സ്ഥാപനത്തിലെ സ്ഥിതിഗതികൾ
  3. Career advancement opportunity
    തൊഴിൽ പുരോഗതിക്കുള്ള അവസരങ്ങൾ
  4. Job enrichment
    ജോലി വർദ്ധനവ്
  5. Employee recognition programmes
    തൊഴിലാളികൾക്കുള്ള അംഗീകാര പരിപാടികൾ

Qualities of a Good Leader
(നല്ല നേതാവിന്റെ ഗുണങ്ങൾ)

1. Physical qualities
(ശാരീരിക ഗുണങ്ങൾ)
A good leader must possess a good height, weight, health and appearance.
ഒരു നല്ല നേതാവിന് നല്ല പൊക്കം, തക്കം, ആരോഗ്യം എന്നിവയുണ്ടായിരിക്കണം.

2. Knowledge 
(അറിവ്)
A good leader should have required knowledge and competence.
ഒരു നല്ല നേതാവിന് അറിവും പ്രാപ്തിയുമുണ്ടായിരിക്കണം.

3. Integrity
(സത്യസന്ധത)
A good leader should possess high level of integrity and honesty, so that he can be a role model to others.
ഒരു നല്ല നേതാവിന് അത്യധികം സത്യസന്ധതയും ആത്മാർതയും ഉണ്ടായിരിക്കണം, അദ്ദേഹം മറ്റുള്ളവർക്കൊരു മാതൃകയായിരിക്കണം

4. Initiative
(മുൻകയ്യ്)
A leader should have courage and initiative to do things on his own, rather than waiting for others to do it first.
മറ്റുള്ളവരെ കാത്തുനിൽക്കാതെ ഏതൊരു പ്രവർത്തിയും ധൈര്യസമേതം മുൻകയ്യെടുത്ത് നടത്താൻ ഒരു നല്ല നേതാവിന് കഴിയണം.

5. Communication skill 
(ആശയവിനിമയ ഗുണങ്ങൾ)
A leader should be a good communicator. He should be able to clearly explain his views to others.
ഒരു നല്ല നേതാവ് നല്ലൊരു ആശയവിനിമയം നടത്തുന്ന ആളുമായിരിക്കണം, അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മറ്റുള്ളവരിലേക്കും എത്തിക്കാൻ സാധിക്കണം.

6. Motivation skill 
(പ്രചോദിപ്പിക്കാനുള്ള കഴിവ്)
A leader should understand the needs of his employees and motivate them to satisfy their needs.
തൊഴിലാളികളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്ന ഒരാളായിരിക്കണം നല്ലൊരു നേതാവ്. തൊഴിലാളികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ അവരെ പ്രചോദിപ്പിക്കുകയും വേണം

7. Self-confidence 
(ആത്മവിശ്വാസം)
A leader should have a high level of confidence. He should not lose confidence even in the most difficult times.
ഒരു നല്ല നേതാവിന് എപ്പോഴും ആത്മവിശ്വാസമുണ്ടായിരിക്കണം, ഏത് ബുദ്ധിമുട്ടുള്ള അവസരങ്ങളിലും അയാൾ ആത്മവിശ്വാസം കൈവിടാതെ നോക്കണം.


Leadership Styles
(നേത്യത്വത്തിന്റെ രീതികൾ)


1. Authoritarian or autocratic leadership 
(ഏകാധിപത്യ രീതി)
An autocratic leader exercise complete control over the subordinates. He gives orders and expects his subordinates to follow them.
ഈ രീതിയിൽ നേതാവ് ഏകാധിപതിയെപ്പോലെ പെരുമാറുന്നു. എല്ലാ അധികാരങ്ങളും ഇവിടെ നേതാവിൽ നിക്ഷിപ്തമാണ്. തീരുമാനങ്ങൾ എടുക്കുന്നതിനുമുമ്പായി കീഴ്ജീവനക്കാരുടെ അഭിപ്രായങ്ങൾക്ക് ചെവികൊടുക്കുന്നില്ല.

2. Democratic or participative leadership 
(ജനാധിപത്യ രീതി)
A democratic leader provides freedom of thinking and listens to suggestions and opinions of the subordinates.
ഈ രീതിയിൽ നേതാവ് കീഴ്ജീവനക്കാരുമായി ആലോചിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നത്. കീഴ്ജീവനക്കാരുടെ അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ജനാധിപത്യരീതിയിലുള്ള നേതാവ് വലിയ പ്രധാന്യം നൽകുന്നു.

3. Free-rein laissez faire leadership 
(ലെസേഫെയർ രീതി)
It involves complete delegation of authority, so that subordinates themselves take decisions. In this method leader avoids holding power and surrenders the authority to subordinates.
ഈ രീതി പ്രകാരം നേതാവ് തന്റെ കീഴ്ജീവനക്കാർക്ക് തീരുമാനങ്ങൾ എടുക്കുന്നതിനുള്ള എല്ലാ അധികാരങ്ങളും നൽകി, കാഴ്ചക്കാരനായി മാറി നിൽക്കുന്നു.


Elements of Communication Process
(ആശയവിനിമയത്തിലെ ഘടകങ്ങൾ)





1. Sender 
(സന്ദേശം അയയ്ക്കുന്നയാൾ)
The process of communication begins when one person called the sender or communicator conveys a message or an idea to another person is called the receiver.
ഒരാൾ ഒരു ആശയമോ അഭിപ്രായമോ മറ്റേതങ്കിലും വിവരമോ മറ്റൊരാൾക്ക് കൈമാറാൻ ആഗ്രഹിക്കുന്നതോടെ കമ്യൂണിക്കേഷൻ എന്ന പ്രക്രിയ ആരംഭിക്കുന്നു. സന്ദേശം അയയ്ക്കുന്ന ആളാണ് സന്ദശകൻ അഥവാ കമ്യൂണിക്കേറ്റർ ആർക്കാണോ സന്ദേശം കൈമാറുന്നത് അയാ ളാണ് സ്വീകർത്താവ്.

2. Message
(സന്ദേശം)
It is the subject matter of communication. It may consist of facts, information, ideas, opinion etc.
ആശയവിനിമയത്തിലെ വിഷയമാണ് സന്ദേശം. സന്ദേശ കർത്താവ് അയയ്ക്കുന്നതെന്താണോ അതാണ് സന്ദേശം. അതു വാക്കുകൾ അടങ്ങിയതാകാം, വസ്തുതകളാകാം, അഭിപ്രായങ്ങളാവാം, ആശയങ്ങളാവാം,

3. Encoding
(എൻകോഡിംഗ്
In order to make the receiver understand the message, the sender translates the message into words, symbols, or some other form. It is known as encoding the message.
സന്ദേശം അയയ്ക്കുന്നയാൾ, കിട്ടുന്നയാൾക്ക് മനസ്സിലാകുന്നവിധത്തിൽ സന്ദേശത്തെ വാക്കുകളോ, ചിഹ്നങ്ങളോ, മറ്റേതെങ്കിലും രൂപത്തിലോ ആക്കിമാറ്റുന്നതിനെ എൻകോഡിംഗ് എന്നുപറയുന്നു .

4. Channel
(മാധ്യമം)
It is the medium or path through which the encoded message is transmitted to the receiver. The channel may be a written form, face to face, phone call, internet etc. 
സന്ദേശകർത്താവിൽ നിന്ന് സ്വീകർത്താവിലേക്ക് സന്ദേശം എത്താനുപയോഗിക്കുന്ന മാർഗത്തിന് മാധ്യമം എന്നുപറയുന്നു. അത് മുഖാമുഖ സംഭാഷണം, ടെലിഫോൺ, കത്ത്, റേഡിയോ, ഇന്റർനെറ്റ് എന്നിവയിൽ ഏതെങ്കിലുമാകാം.

5. Receiver 
(സ്വീകർത്താവ്)
The person who receives the message is called the receiver or communicatee. The receiver may be a listener, a reader or observer.
അയച്ച സന്ദേശം സ്വീകരിക്കുന്ന ആളാണ് സ്വീകർത്താവ്. സ്വീകർത്താവ് കേൾവിക്കാരനോ, വായനക്കാരനാ, നിരീക്ഷകനോ ആവാം.

6. Decoding 
(ഡീകോഡിംഗ്)
It is the process of converting encoded symbols of the sender.
എൻകോഡിംഗ് ചെയ്ത് സന്ദശത്തെ വായനക്കാരന് ഗ്രഹിക്കാൻ പറ്റുന്ന രീതിയിലേക്ക് മാറ്റുന്നതിനെയാണ് ഡീകോഡിംഗ് എന്നുപറയുന്നത്.

7. Feedback 
(പ്രതികരണം)
The receiver sends his response to the sender of the message. This response is known as feedback.
സ്വീകർത്താവിന് സന്ദേശം ലഭിക്കുമ്പോഴുണ്ടാകുന്ന മറുപടിയാണ് പ്രതികരണം.

8. Noise 
(ശബ്ദം)
It means an obstruction or hindrance in the communication process.
ആശയവിനിമയത്തിലെ തടസ്സങ്ങളെയാണ് ശബ്ദം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.



Barriers Of Communication 
(ആശയവിനിമയത്തിലെ തടസ്സങ്ങൾ)

Managers usually face several problems due to certain barriers, causing failure of communication or miscommunication. These barriers are:

1. Semantic barrier 
(അർത്ഥവ്യാപ്തി സംബന്ധിച്ച തടസ്സം)
They are concerned with the meaning of words and symbols. Semantic barriers arise in the process of encoding and decoding of message.
ഈ രീതിയിലുള്ള തടസ്സമുണ്ടാകുന്നത് വാക്കുകളുടെ അർത്ഥം, ചിഹ്നം എന്നിവയിലൂടെയാണ് സന്ദേശം എൻകോഡിംഗും ഡികോഡിംഗും ചെയ്യുമ്പോൾ ആണ് ഇത്തരത്തിലുള്ള തടസ്സമുണ്ടാകുന്നത്.

  • a. Badly expressed message – due to wrong words or inappropriate words.
    മോശമായി പ്രകടിപ്പിച്ച സന്ദേശം - തെറ്റായ വാക്കുകൾ അല്ലെങ്കിൽ അനുചിതമായ വാക്കുകൾ കാരണം.

  • b. Symbols with different meaning – a word or a symbol are having different meaning.
    വ്യത്യസ്ത അർത്ഥമുള്ള ചിഹ്നങ്ങൾ - ഒരു പദത്തിനോ ചിഹ്നത്തിനോ വ്യത്യസ്ത അർത്ഥമുണ്ട്.

  • c. Faulty translation – from one language to another.
    തെറ്റായ വിവർത്തനം - ഒരു ഭാഷയിൽ നിന്ന് മറ്റൊന്നിലേക്ക്.

  • d. Un-clarified assumptions –because of unclarified assumptions.
    വ്യക്തമാക്കാത്ത അനുമാനങ്ങൾ - വ്യക്തമാക്കാത്ത അനുമാനങ്ങളുടെ കാരണം.

  • e. Body language and gesture decoding – body movements and gestures differ, communication may be wrongly perceived.
    ശരീരഭാഷയും ജെസ്റ്റർ ഡീകോഡിംഗും - ശരീര ചലനങ്ങളും ആംഗ്യങ്ങളും വ്യത്യാസപ്പെട്ടാൽ  ആശയം  തെറ്റായി മനസ്സിലാക്കാം.


2. Psychological barriers
(മാനസിക തടസ്സങ്ങൾ)
The state of mind of both sender and receiver affect the process of communication.
സന്ദേശ ദാതാവിന്റെയും സ്വീകർത്താവിന്റെയും മനസ്സിന്റെ വ്യത്യസ്തതയാണ് മാനസിക തടസ്സങ്ങളുടെ കാരണം.

  • a. Premature evaluation –comes to conclusion without fully going through the message.
    അകാല മൂല്യനിർണ്ണയം - സന്ദേശത്തിലൂടെ പൂർണ്ണമായും കടന്നുപോകാതെ നിഗമനത്തിലെത്തുന്നു.

  • b. Lack of attention – less attentive and does not grasp the message.
    ശ്രദ്ധക്കുറവ്, സന്ദേശം ഗ്രഹിക്കുന്നില്ല.

  • c. Loss by transmission and poor retention –  loss in communication passed through various levels,  cannot retain all 
    . പ്രക്ഷേപണത്തിലൂടെയുള്ള നഷ്ടവും നിലനിർത്തലും മോശമാണ് - വിവിധ തലങ്ങളിലൂടെയുള്ള ആശയവിനിമയത്തിലെ നഷ്ടം, എല്ലാം നിലനിർത്താൻ കഴിയില്ല

  • d. Distrust –  don’t believe each other, they cannot understand each other’s message in true sense. അവിശ്വാസം - പരസ്പരം വിശ്വസിക്കാത്തവർക്കു പരസ്പരം സന്ദേശം യഥാർത്ഥ അർത്ഥത്തിൽ മനസ്സിലാക്കാൻ കഴിയില്ല.


3. Organisational barriers 
(സംഘടനാ തടസ്സങ്ങൾ)
Some times factors related to organisation structure, authority, rules and regulations, etc act as barriers of communication.
സംഘടന ഘടനയെ സ്വാധീനിക്കുന്ന ചില ഘടകങ്ങൾ, അധികാരം, നിയമം, വ്യവസ്ഥ തുടങ്ങിയ കാര്യങ്ങൾ ആശയവിനിമയത്തിന് തടസ്സമാകാം 

  • a. Organizational policy – highly centralized policy, it is not supportive to free flow of communication.
    ഓർഗനൈസേഷണൽ നയം - വളരെ കേന്ദ്രീകൃതമായ നയം ആശയവിനിമയത്തിന്റെ സ്വതന്ത്രമായ ഒഴുക്കിനെ പിന്തുണയ്ക്കുന്നില്ല.

  • b. Rules and regulations –strictly through the chain of command may cause delays.
    നിയമങ്ങളും നിയന്ത്രണങ്ങളും - കമാൻഡിന്റെ ശൃംഖലയിലൂടെ കർശനമായ പോക്ക് കാലതാമസത്തിന് കാരണമായേക്കാം.

  • c. Status - superiors may not be ready to talk freely with the subordinates, they not feel confident to talk freely with superiors.
    സ്റ്റാറ്റസ് - മേലുദ്യോഗസ്ഥർ സബോർഡിനേറ്റുകളുമായി സ്വതന്ത്രമായി സംസാരിക്കാൻ തയ്യാറാകണമെന്നില്ല, അത്  മേലുദ്യോഗസ്ഥരുമായി സ്വതന്ത്രമായി സംസാരിക്കാൻ ആത്മവിശ്വാസം തോന്നുന്നില്ല.
     
  • d. Complexity in organizational structure – Too many levels in the management may cause delay and distortion.
    ഓർ‌ഗനൈസേഷണൽ‌ ഘടനയിലെ സങ്കീർ‌ണ്ണത - മാനേജുമെന്റിന്റെ വളരെയധികം ലെവലുകൾ‌ കാലതാമസത്തിനും വികലത്തിനും കാരണമായേക്കാം.

  • e. Organizational facilities – if proper facilities are not provided the communication may not flow freely.
     ഓർഗനൈസേഷണൽ സൗകര്യങ്ങൾ - ശരിയായ സൗകര്യങ്ങൾ നൽകിയില്ലെങ്കിൽ ആശയവിനിമയം സ്വതന്ത്രമായി പ്രവഹിക്കാനിടയില്ല.

4. Personal barriers 
(വ്യക്തിപരമായ തടസ്സം)
Personal characteristics of both sender and receiver may affect effective communication.
സന്ദേശ ദാതാവിന്റെയും സ്വീകർത്താവിന്റെയും വ്യക്തിപരമായ കാര്യങ്ങൾ ആശയവിനിമയത്തിന് തടസ്സം വരുത്താം

  • a. Fear of challenge to authority – If a superior feels that a particular communication may adversely affect his authority, he will hold it or suppress it.
    അധികാരത്തോടുള്ള വെല്ലുവിളിയെക്കുറിച്ചുള്ള ഭയം - ഒരു പ്രത്യേക ആശയവിനിമയം തന്റെ അധികാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഒരു മേലുദ്യോഗസ്ഥന് തോന്നിയാൽ, അവൻ അത് കൈവശം വയ്ക്കുകയോ അടിച്ചമർത്തുകയോ ചെയ്യും.

  • b. Lack of confidence – Some superior will never take into confidence the subordinates.
    ആത്മവിശ്വാസക്കുറവ് - ചില മേലുദ്യോഗസ്ഥർ ഒരിക്കലും കീഴ്വഴക്കക്കാരെ ആത്മവിശ്വാസത്തിലാക്കില്ല.
  • c. Unwillingness to communicate – Subordinates may also be unwilling to communicate with their superiors on the fear that it will adversely affect their interest.
    ആശയവിനിമയം നടത്താനുള്ള മനസ്സില്ലായ്മ - അവരുടെ താൽപ്പര്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന ഭയത്താൽ സബോർഡിനേറ്റുകൾ അവരുടെ മേലുദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താൻ തയ്യാറാകണമെന്നില്ല,

  • d. Lack of proper incentives – If there is no reward or appreciation for the suggestions of subordinates; they will not ready to communicate.
     ശരിയായ പ്രോത്സാഹനങ്ങളുടെ അഭാവം - കീഴുദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾക്ക് പ്രതിഫലമോ വിലമതിപ്പോ ഇല്ലെങ്കിൽ അവർ ആശയവിനിമയം നടത്താൻ തയ്യാറാകില്ല
Share it:

Plus Two Business Studies Notes

Post A Comment:

*Please Don't Spam Here. All the Comments are Reviewed by Admin.

0 comments: