FOCUS POINTS NOTES KERALA PLUS TWO BUSINESS STUDIES CHAPTER 9 Financial Management

Focus Points 2022

Updated on 27.12.2021



Focus points Notes Kerala Plus Two Business Studies Notes Chapter 9 Financial Management

Business Finance
(ബിസിനസ്സ് ഫിനാൻസ്)
Money required for carrying out business activities is called business finance.
ഒരു ബിസിനസ്സിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമുള്ള പണത്തിനെ ബിസിനസ്സ് ഫിനാൻസ് എന്നുപറയുന്നു.


Financial Decisions
(ധനകാര്യ തീരുമാനങ്ങൾ)

The important financial decisions are as follows.
താഴെപ്പറയുന്നവയാണ് പ്രധാനപ്പെട്ട ധനകാര്യ തീരുമാനങ്ങൾ

  1. Investment decision
    നിക്ഷേപ തീരുമാനം
  2. Financing decision
    ധനശേഖരണ തീരുമാനം
  3. Dividend decision
    ഡിവിഡന്റ് തീരുമാനം

Investment Decision / Capital Budgeting 
(നിക്ഷേപ തീരുമാനം)
The first and most important decision which a business must take is investment decision. It means allocating resources or capital among various investment alternatives. The benefits out of these investments are not likely to be realised immediately. Investment decision can be short-term or long-term. A long term investment decision is also called a capital budgeting decision.
ഒരു ബിസിനസ്സ് സ്ഥാപനം എടുക്കേണ്ട പ്രഥമവും ഏറ്റവും പ്രധാനവുമായ തീരുമാനം നിക്ഷപ തീരുമാനമാണ്. നിക്ഷേപത്തിനുള്ള വിവിധ സ്രോതസ്സുകൾക്കിടയിൽ ഓരോന്നിനും എത്രത്താളം ധനവിഭവം അഥവാ മൂലധനം നീക്കി വയ്ക്കണമെന്നതു സംബന്ധിച്ചുള്ളതാണ് ഈ തീരുമാനം. ഈ നിക്ഷേപങ്ങളുടെ സദ്ഫലം ഉടനെ ഉപയോഗപ്രദമായെന്നുവരില്ല. ഭാവിയിലുണ്ടാകുന്ന നേട്ടവും അനിശ്ചിതമാണ്. നിക്ഷേപതീരുമാനം രണ്ടുതരത്തിലുണ്ട് ദീർഘകാല തീരുമാനങ്ങളും ഹസ്വകാല തീരുമാനങ്ങളും. ദീർഘകാല തീരുമാനങ്ങളെ ക്യാപിറ്റൽ ബഡ്ജറ്ററി തീരുമാനമെന്നും അറിയപ്പെടുന്നു.


Financing Decision
(ധനശേഖരണ തീരുമാനം)
The second decision is how to finance the activities of an organisation. There are different sources of finance like shares, debentures, loans etc. The financing decisions are helpful in planning for balanced capital structure. Risk, return and control are the factors relevant to the formulation of financing decisions.
ധനശേഖരണ തീരുമാനം സമതുലിതമായൊരു മൂലധന ഘടന ആസൂത്രണം ചെയ്യാൻ സഹായകമാകും. ധനശേഖരണ തീരുമാനമെടുക്കുന്നതിൽ പ്രസക്തമായ ഘടകങ്ങൾ നഷ്ട സാധ്യത, ലാഭ സാധ്യത, നിയന്താണാധികാരം എന്നിവയാണ്.


Dividend Decision
(ഡിവിഡന്റ് തീരുമാനം)
The third decision is with regard to the disposal of profits. Profits are required for different purpose. A portion of profit has to be retained in business for growth and expansion. This part of the profit is called retained earnings. Rest of the profits has to be distributed into the shareholders in the form of dividends.
ലാഭം എങ്ങനെ പങ്കിടണമെന്നതു സംബന്ധിച്ചുള്ളതാണ് ഈ തീരുമാനം. സംഘടനയുടെ ലാഭം വിവിധ ആവശ്യങ്ങൾക്കായി വിനിയോഗിക്കേണ്ടിവരും. ലാഭത്തിന്റെ ഒരു ഭാഗം ബിസിനസ്സിന്റെ വളർച്ചയ്ക്കും വികസനത്തിനുമായി നീക്കി വയ്ക്കണം. ഇതിന് കൈവശലാഭം അഥവാ റീട്ടെയിൻഡ് എണീങ്ങ്സ് എന്നുപറയു ന്നു. ലാഭത്തിൽ ബാക്കിയുള്ളത് ഓഹരിയുടമകൾക്ക് ഡിവിഡന്റായി വിതരണം ചെയ്യുന്നു.



Capital Structure
(മൂലധനഘടന)

Capital structure refers to the composition or make up of the long term sources of funds such as equity shares, preference shares, debentures and long term loans. There should be correct proportion of the finances to have an optimum capital structure. Basically there are two types of long term funds.
കമ്പനിയുടെ ദീർഘകാല ധനവിഭവങ്ങൾ ഏതെല്ലാമെന്നും എത്രയെല്ലാമെന്നും വ്യക്തമാക്കുന്നതിനെയാണ് മൂലധനഘടന എന്നുപറയുന്നത്, ഇക്വറ്റി ഓഹരികൾ, പ്രിഫറൻസ് ഓഹരികൾ, കടപ്പത്രങ്ങൾ, ദീർഘകാല വായ്പകൾ എന്നിവയെല്ലാം ഇതിൽപ്പെടും. വിവിധങ്ങളായ ഈ ധനാഗമമാർഗങ്ങൾ ശരിയായൊരു അനുപാതത്തിലാണെങ്കിൽ അതിന് പരമാവധി മെച്ചപ്പെട്ട മൂലധനഘടനാ എന്നുപറയുന്നു. അടിസ്ഥാനപരമായി പറഞ്ഞാൽ രണ്ടുതരം ദീർഘകാല ധനാഗമമാർഗങ്ങളാണുള്ളത്.

  1. Ownership funds
    ഉടമസ്ഥരുടെ സ്വന്തം പണം
  2. Borrowed fund
    വായ്പാധനം 
    Capital structures refers to the mix between owners and borrowed funds.

Factors Affecting The Choice Of Capital Structure
(മൂലധനഘടനയെ ബാധിക്കുന്ന ഘടകങ്ങൾ)

1. Cashflow position 
(പണലഭ്യതയുടെ അളവ്)
Cashflow position is the one of the important factor which affect the capital structure of an organisation.
കമ്പനിയിലെ പണലഭ്യതയുടെ അളവ് മൂലധന ഘടനയെ ബാധിക്കുന്ന ഏറ്റവും പ്രധാന ഘടകമാണ്.

2. Interest Coverage Ratio
(പലിശ ലഭ്യത ശതമാനം)
Interest coverage ratio refers to the number of times earnings before interest and taxes of a company covers the interest obligation.
ഒരു കമ്പനിയുടെ പലിശയും നികുതിയും നൽകാതെയുള്ള ആകെ വരുമാനവും വായ്ക്കാമൂലധനത്തിന്റെ പലിശയും തമ്മിലുള്ള ശതമാനമാണ് പലിശ ലഭ്യത ശതമാനം

3. Debt service Coverage Ratio
(വായ്പാ തിരിച്ചടവ് ശതമാനം)
The Debt coverage ratio takes care of the deficiencies referred to in the Interest Coverage Ratio.
പലിശ ലഭ്യത ശതമാനത്തിലുള്ള പാരായ്മകൾക്ക് വേണ്ടവിധത്തിൽ ശ്രദ്ധകൊടുക്കുന്നതാണ് വായ്പാതിരിച്ചടവ് ശതമാനം.

4. Return On Investment
(വരുമാന നിരക്ക്)
This is the another factor which consider while the choice of capital structure in an organisation.
ഒരു സ്ഥാപനത്തിലെ മൂലധനഘടന തെരെഞ്ഞടുക്കുന്നതിൽ പരിഗണിക്കുന്ന മറ്റൊരു ഘടകമാണ് വരുമാന നിരക്ക് .

5. Tax rate
(നികുതി നിരക്ക്)
Tax rate is also affect the capital structure of an organisation.
മുലധനഘടനയെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ് നികുതി നിരക്ക്.

6. Cost of capital

മൂലധന ചെലവ്

7. Flotation cost
ധനശേഖരണ ചെലവ്.

8. Risk consideration
നഷ്ടസാധ്യതാ പരിഗണന

9. Flexibility
അയവുള്ളതാകണം

10.Control
നിയന്ത്രണം


Fixed And Working Capital
(സ്ഥിര മൂലധനവും പ്രവർത്തന മൂലധനവും)


Fixed Capital (സ്ഥിര മൂലധനം)

Fixed assets are those which remains in the business for more than one year, usually for much longer, e.g., plant and machinery, furniture and fixture land and building etc.
ബിസിനസ്സിൽ ഒരു വർഷത്തിലധികം നിലനിൽക്കുന്ന ആസ്തികളെ സ്ഥിര മൂലധനം അഥവാ സ്ഥിരആസ്തികൾ എന്നുപറയുന്നു. ഉദാഹരണം ഭൂമി, യന്ത്രസാമഗ്രികൾ, കെട്ടിടം, ഫർണ്ണിച്ചർ. തുടങ്ങിയവ.
Current assets are those assets which in the normal routine of the business, get converted into cash or cash equivalents within one year, e.g., inventories, debtors, bills receivables, etc.
ബിസിനസ്സിന്റെ ദൈനംദിന പ്രവർത്തന ചെലവിന് ആവശ്യമായി വരുന്ന പണമാണ് പ്രവർത്തന മൂലധനം.


Working Capital
(പ്രവർത്തനമൂലധനം)

Apart from the investment in fixed assets every business organisation needs to invest in current assets. Working capital is required to meet the day-to-day activities of business.
ഒരു ബിസിനസ്സിന് സ്ഥിരമൂലധനം കൂടാതെ പ്രവർത്തന മൂലധനവും ആവശ്യമാണ്. ഒരു ബിസിനസ്സിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് വേണ്ടിവരുന്ന മൂലധനമാണ് പ്രവർത്തനമൂലധനം. 



PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment