Income Tax 2020-21 - Softwares and Tools


2020-21 സാമ്പത്തിക വര്ഷത്തിലെ ആദായ നികുതി സോഫ്റ്റ് വെയറായ EASY TAX പുറത്തിറക്കുന്നും. സാധാരണത്തേതില് നിന്നും വ്യത്സ്തമായി ഇപ്രാവശ്യം 2 സ്കീമുകളില് നികുതി കണക്കാക്കി ഏറ്റവും അനുയോജ്യമായത് തെരഞ്ഞെടുക്കാം. പരമാവധി ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തിട്ടുള്ളതെങ്കിലും കാല്ക്കുലേഷനുകളിലെ കൃത്യത പരിശോധിക്കുക. തെറ്റുകള് ശ്രദ്ധൽ  പെട്ടാൽ  വിവരം അറിയിക്കുക.

ഫെബ്രുവരി 1ന് സാമ്പത്തിക മന്ത്രി ശ്രീമതി നിര്‍മ്മല സീതാറാം അവതരിപ്പിച്ച സാമ്പത്തിക ബജറ്റില്‍ ആദായ നികുതിയുമായി ബന്ധപ്പെട്ട് ചില സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

നികുതി നിരക്കില്‍ കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും യാതൊരു മാറ്റവും വന്നിട്ടില്ല. എന്നാല്‍ NEW REGIME എന്ന പേരില്‍ ഓപ്ഷണലായി ഒരു പുതിയ നികുതി സ്കീമും കൂടി അവതരിപ്പിച്ചു. ഇതിലേക്ക് മാറണമെന്നുള്ളവര്‍ക്ക് മാറാം അതല്ലാത്തവര്‍ക്ക് കഴിഞ്ഞവര്‍ഷത്തെ രീതി തുടരുകയും ചെയ്യാം.

പഴയ രീതി

പഴയ രീതിയില്‍ സാധാരണ വ്യക്തി, സീനിയര്‍ സിറ്റിസണ്‍, സൂപ്പര്‍ സീനിയര്‍ സീറ്റിസണ്‍ എന്നിങ്ങനെ മൂന്ന് കാറ്റഗറി ആക്കി തിരിച്ച് മൂന്ന് വിഭാഗത്തിനും വ്യത്യസ്ത നികുതി സ്ലാബുകളായിരുന്നു. ഈ നിരക്കുകള്‍ താഴെ കാണുക. ഈ രീതിയില്‍ ആകെ വരുമാനത്തില്‍ നിന്നും  വ്യത്യസ്ത തരത്തിലുള്ള കിഴിവുകള്‍ കഴിഞ്ഞതിന് ശേഷമാണ് ടാക്സബിള്‍ ഇന്‍കം (ടോട്ടല്‍ ഇന്‍കം) കണക്കാക്കുന്നത്. ഈ തുകയുടെ അടിസ്ഥാനത്തിലാണ് നികുതി കണക്കാക്കുന്നത്. ഈ രീതിയില്‍ നിക്ഷേപങ്ങള്‍ക്കും മറ്റും ഊന്നല്‍ നല്‍കി നികുതി കുറക്കുന്നതിനുള്ള ഒരു സാധ്യത നിലവിലുണ്ടായിരുന്നു.

Category
Taxable Income
Tax Rate
Till the age of 60 Taxable upto Rs.2.5 lakh Nil
Above Rs 2.5 lakh to 5 lakh 5%
Upto Rs.10 lakh 20%
Above Rs.10 lakh 30%
From the age of 60 Taxable upto Rs.3 lakh Nil
Above Rs 3 lakh to 5 lakh 5%
Upto Rs.10 lakh 20%
Above Rs.10 lakh 30%
From the age of 80 Taxable upto Rs.5 lakh Nil
Above Rs 5 lakh to 10 lakh 20%
Above Rs.10 lakh 30%


പുതിയ രീതി

പുതിയ നികുതി സമ്പ്രദായമനുസരിച്ച് വരുമാന പരിധികളെ 7 സ്ലാബുകളാക്കി തിരിച്ചാണ് നികുതി കണക്കാക്കുന്നത്.  രണ്ടര ലക്ഷം രൂപയുടെ ഇടവേളകളാക്കി തിരിച്ച് താരതമ്യേന പഴയ നിരക്കിനെക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഇവിടെ നികുതി ഈടാക്കുന്നത്. ന്നാല്‍ ഇവിടെ ആകെ വരുമാനത്തില്‍ നിന്നും ഒരു തരത്തിലുള്ള ഡിഡക്ഷനുകളും അനുവദിക്കുന്നതല്ല എന്നതാണ് പ്രത്യേകത. Professional Tax, Entertainment Allowance, HRA, Staandard Deduction, NPS Contribution, Housing Loan Deductions, 80 C , Chapter VI-A യിലെ മറ്റു കിഴിവുകള്‍ തുടങ്ങിയവ ഒന്നും തന്നെ അനുവദിക്കുന്നതല്ല. ചുരുക്കിപ്പറഞ്ഞാല്‍ Gross Income തന്നെയാണ് ഇവിടെ ടാക്സബിള്‍ ഇന്‍കം ആയി പരിഗണിെക്കപ്പടുന്നത്.

എന്നാല്‍ ടാക്സബിള്‍ ഇന്‍കം 5 ലക്ഷത്തില്‍ താഴെയാണെങ്കില്‍ പഴയ രീതിയിലെന്ന പോലെ തന്നെ 87(എ) എന്ന വകുപ്പ് പ്രകാരം 12,500 രൂപയുടെ റിബേറ്റ് ഈ സ്കീമിലും ലഭിക്കുന്നു.

പുതിയ രീതിയില്‍ സാധാരണ വ്യക്തി, സീനിയര്‍ സിറ്റിസണ്‍, സൂപ്പര്‍ സീനിയര്‍ സീറ്റിസണ്‍ എന്നിങ്ങനെ വേര്‍തിരിവുകളൊന്നുമില്ല. എല്ലാ വ്യക്തികളെയും തുല്യരായി പരിഗണിച്ച് ഒറ്റ നികുതി സ്ലാബ് മാത്രമാണുള്ളത്.

Category
Taxable Income
Tax Rate
New Income Tax Slab & Rate Taxable upto Rs.2.5 lakh Nil
Above Rs 2.5 lakh to 5 lakh 5%
Above Rs.5 lakh to 7.5 lakh 10%
Above Rs.7.5 lakh to 10 lakh 15%
Above Rs.10 lakh to 12.5 lakh 20%
Above Rs.12.5 lakh to 15 lakh 25%
Above Rs.15 lakh 30%


ഹൗസിംഗ് ലോണും പുതിയ നികുതി സമ്പ്രദായവും

നമ്മള് കഴിഞ്ഞ വര്ഷം തുടര്ന്ന വന്നിരുന്ന പഴയ സ്കീമില് ഹൗസിംഗ് ലോണിന്റെ മുതലിലേക്കടച്ചിരുന്ന തുക 80 സി യില് പരമാവധി ഒന്നര ലക്ഷം രൂപ വരെയും പലിശയിലേക്കടച്ചിരുന്ന തുക 2 ലക്ഷം രൂപ വരെ Income From House Property എന്നതില് നഷ്ടമായിട്ടും കാണിച്ചിരുന്നു. എന്നാല് പുതിയ സ്തീമില് ഈ രണ്ട് ഡിഡക്ഷനുകളും ലഭ്യമല്ല. എന്നാല് വാടകയ്ക്ക് നല്കിയ വീടാണെങ്കില് അതില് നിന്നും ലഭിക്കുന്ന വാടക വരുമാനം  Income From House Property എന്നതില് വരുമാനമായി കാണിക്കണം. ഈ സാഹചര്യത്തില് പുതിയ സ്കീമില് ഹൗസിംഗ് ലോണിന്റെ പലിയ ഈ വരുമാനത്തില് നിന്നും കുറക്കാന് അനുവദിക്കുന്നുണ്ട്. എന്നാല് പരമാവധി കുറയ്ക്കാവുന്ന തുക നമുക്ക് വാടകയിനത്തില് ലഭിക്കുന്ന വരുമാനത്തില് നിജപ്പെടുത്തിയിരിക്കുന്നു. അതായത് നഷ്ടം സാലറി വരുമാനത്തില് നിന്നോ മറ്റ് വരുമാനങ്ങളില് നിന്നോ കിഴിവ് ചെയ്യാന് അനുവദിക്കുന്നതല്ല. എന്നാല് പഴയ സ്കീമില് ഈ നഷ്ടം 2 ലക്ഷം വരെ നമുക്ക് കിഴിവ് ചെയ്യാവുന്നതാണ്.


Trending Income tax statement preparation Utility- TIMUS 11 with unique features”

Income Tax Calculator 2020-21
by SAJI V. KURIAKOSE
Read more

ഏതാണ് മികച്ചത്?

പഴയ രീതിയാണോ പുതിയ രീതിയാണോ ലാഭകരം എന്ന് ചോദിച്ചാല്‍ അതിന് ഒറ്റയടിക്ക് മറുപടി പറയുക സാധ്യമല്ല. കാരണം അത് ഓരോ വ്യക്തികളുടെ ഡിഡക്ഷന്‍ സ്കീമുകള്‍ക്ക് അനുസരിച്ച് വ്യത്യാസം വരും.  അത് വേര്‍തിരിക്കുന്നതിന് ഒരു കട്ട് ഓഫ് പോയിന്‍റ് നിശ്ചയിക്കുക സാധ്യമല്ല. ചെറിയ രീതിയില്‍ പറയുകയാണെങ്കില്‍  ഡിഡക്ഷന്‍ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിയിട്ടുള്ള ആളുകള്‍ക്ക് പഴയ രീതിയില്‍ തുടരുക തന്നെയാവും ലാഭകരം.

എന്തായാലും ഇതിനെക്കുറിച്ച് ചിന്തിച്ച് നിങ്ങള്‍ വിഷമിക്കേണ്ടതില്ല. ഈ ജോലി EASY TAX സോഫ്റ്റ് വെയര്‍ ചെയ്തുകൊള്ളും. ഒറ്റ ഡാറ്റാ എന്‍ട്രിയില്‍ തന്നെ രണ്ട് രീതിയിലും സ്റ്റേറ്റ്മെന്റുകള്‍ ജനറേറ്റ് ചെയ്യുന്ന തരത്തിലാണ് സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിട്ടുള്ളത്. ഡാറ്റ എന്റര്‍ ചെയ്തതിന് ശേഷം Old Regime, New Regime എന്ന രണ്ട് സ്റ്റേറ്റ്മെന്‍റുകളും ഓപ്പണ്‍ ചെയ്തു നോക്കുക. ഏതാണോ നികുതി കുറവ് വരുന്നത് അത് പ്രിന്‍റെടുത്ത് ഓഫീസില്‍ സമര്‍പ്പിക്കുക.

Income Tax Calculator 2020-21 by Alrahiman
Easy Tax Calculator 2021 by Alrahiman(64 bit)
Easy Tax Calculator 2021 by Alrahiman(32 bit)
Income Tax 2021-An introduction by Alrahiman[PDF]
Income Tax Calculator 2021 by Babu Vadukkumchery
ECTax 2021 by Babu Vadukkumchery
Income Tax Calculator 2021 by Sudheer Kumar T. K
Easy Tax 2021 by Sudheer Kumar T. K


CALCULATION OF INCOME TAX IN NEW REGIME

പുതിയ രീതിയില്‍ ടാക്സ് കണക്കാക്കുന്നത് എളുപ്പമാണ്. Basic Pay, DA, HRA, മറ്റ് അലവന്‍സുകള്‍ എന്നിവ കൂട്ടി Salary Income കാണുന്നു. എന്നാല്‍ Conveyance Allowance, Daily Allowance, Uniform Allowance എന്നിവ ലഭിച്ചത് ചെലവഴിച്ച തുക വരുമാനത്തില്‍ കൂട്ടേണ്ടതില്ല. Employer’s Contribution to NPS ഉണ്ടെങ്കില്‍ വരുമാനത്തില്‍ കൂട്ടണം.

ഇതില്‍ നിന്നും Employer’s Contribution to NPS വരുമാനത്തില്‍ ഉള്‍പ്പെട്ടുവെങ്കില്‍ 80 CCD2 പ്രകാരം കുറയ്ക്കാം. ഇതാണ് Taxable Income അഥവാ Total Income. ഇതിന് പുതിയ കുറഞ്ഞ നിരക്ക് അനുസരിച്ച് നികുതി കണക്കാക്കുന്നു.

Rebate u/s 87A

Taxable Income 5 ലക്ഷം വരെയുള്ളവര്‍ക്ക് 12,500 വരെ സെക്ഷന്‍ 87A പ്രകാരം ടാക്സ് കുറയ്ക്കാം. ഫലത്തില്‍ 5 ലക്ഷം വരെ ടാക്സ് ഉണ്ടാവില്ല. Taxable Income 5 ലക്ഷത്തില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് Rebate ലഭിക്കില്ല. റിബേറ്റ് പുതിയ രീതിയില്‍ കണക്കാക്കിയവര്‍ക്കും പഴയ രീതിയില്‍ ടാക്സ് കണക്കാക്കിയവര്‍ക്കും ലഭിക്കുന്നു.

Educational Cess

ഈ നികുതിയോട് 4 % എഡുക്കേഷണല്‍ സെസ്സ് കൂടി കൂട്ടിയാല്‍ അടയ്ക്കേണ്ട ടാക്സ് ലഭിക്കുന്നു.

ടാക്സ് അടയ്ക്കാന്‍ ഉള്ളവര്‍ക്ക് 12,500 ല്‍ കൂടുതല്‍ അടയ്ക്കാന്‍ ഉണ്ടാവും എന്നതിനാല്‍ അടയ്ക്കേണ്ടവരുടെ ആദ്യമാസ ശമ്പളത്തില്‍ നിന്നു തന്നെ ടാക്സിന്‍റെ പന്ത്രണ്ടില്‍ ഒരു ഭാഗം കുറച്ചു തുടങ്ങണം.

CALCULATION OF INCOME TAX IN OLD REGIME

Basic Pay, DA, HRA, Arrear DA, Salary Arrears, Leave Encashment, Festival Allowance, Bonus എന്നിവയും ഇളവ് ഇല്ലാത്ത അലവന്‍സുകളും ഉള്‍പ്പെടുത്തി ആകെ ശമ്പളവരുമാനം കാണണം.

City Compensatory Allowance, Fixed Medical Allowance, Festival allowance എന്നിവയും, നികുതി ഇളവിനു പരിഗണിക്കുന്നത് ഒഴികെയുള്ള മറ്റെല്ലാ അലവന്‍സുകളും പൂര്‍ണ്ണമായും വരുമാനത്തില്‍ ഉള്‍പ്പെടും.

Transfer Allowance, Conveyance Allowance, Daily Allowance, Uniform Allowance എന്നിവ ലഭിച്ചതില്‍ ചെലവഴിച്ചത് വരുമാനത്തില്‍ ഉള്‍പ്പെടുത്തേണ്ടതില്ല. ഇനി ചില നിബന്ധനകള്‍ക്ക് അനുസരിച്ച് ഒഴിവാക്കാവുന്ന അലവൻസുകൾ ഉണ്ട്.

HRA

വാടകവീട്ടിൽ താമസിക്കുകയും ശമ്പളത്തിന്‍റെ (Pay+DA) പത്തു ശതമാനത്തിൽ കൂടുതൽ വീട്ടുവാടക കൊടുക്കുകയും ചെയ്യുന്ന ജീവനക്കാർക്ക് മാത്രമാണ് HRA ഇനത്തിൽ കുറവ് ലഭിക്കാൻ അര്‍ഹത. ഇനി പറയുന്ന മൂന്ന് ഇനങ്ങളിൽ ഏറ്റവും കുറഞ്ഞത്‌ മാത്രമാണ് ഇളവായി ലഭിക്കുന്നത്.

1. ആ വർഷം ലഭിച്ച HRA

2. ശമ്പളത്തിന്‍റെ (Pay+DA) 10% ത്തിലും കൂടുതലായി വീട്ടുവാടക കൊടുത്തത്

3. ശമ്പളത്തിന്‍റെ 40 %

(ഉദാഹരണമായി 15,000 രൂപ ഒരു വർഷം HRA ലഭിക്കുന്ന ഒരാളുടെ ഒരു വർഷത്തെ ശമ്പളം (Pay+DA) 450000 രൂപ ആണെന്നിരിക്കട്ടെ. അയാളുടെ ശമ്പളത്തിന്റെ പത്ത് ശതമാനം 45,000 ആണല്ലോ. അയാൾ ആ വർഷം 44000 വീട്ടുവാടക കൊടുത്തെങ്കിൽ ഇളവ് ഇല്ല. 50,000 കൊടുത്തെങ്കിൽ 5000 രൂപ ഇളവ്. 70,000 രൂപ കൊടുത്തെങ്കിൽ 15,000 രൂപ ഇളവ്(

Hill Area Allowance

ആയിരം മീറ്ററില്‍ കൂടുതല്‍ ഉയര്‍ന്ന പ്രദേശത്ത് ജോലി ചെയ്യുന്ന വര്‍ക്ക് മാത്രമാണ് കേരളത്തില്‍ ഇളവ് ലഭിക്കുന്നത്. ഇവര്‍ക്ക് ആകെ ലഭിച്ച അലവന്‍സോ 3600 (പ്രതിമാസം 300 ആണ് നിരക്ക്) രൂപയോ ഏതാണ് കുറവ് അത് ഒഴിവാക്കാം.

Transport Allowance

അന്ധനോ, ബധിരനോ, വികലാംഗനോ ആയ ആള്‍ക്ക് ലഭിക്കുന്ന Transport Allowance പ്രതിമാസം 3,200 തോതില്‍ വര്‍ഷം 38,400 രൂപ ശമ്പളത്തില്‍ നിന്നും ഒഴിവാക്കാം.

ഇനി ശമ്പളത്തില്‍ നിന്നും കുറയ്ക്കുന്ന മറ്റ് ഇനങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം. Professional Tax, Standard Deduction, Housing Loan Interest, Chapter VI A deductions എന്നിവയാണ് പ്രധാനപ്പെട്ടവ.

Professional Tax

ആ വര്‍ഷം അടച്ച പ്രൊഫഷണല്‍ ടാക്സ് ആകെ വരുമാനത്തില്‍ നിന്നും കുറയ്ക്കാം.

Standard Deduction

ശമ്പളം, പെന്‍ഷന്‍ എന്നിവ വരുമാനത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് 50,000 രൂപ ആ വരുമാനത്തില്‍ നിന്നും Standard Deduction കുറയ്ക്കാം. പുതിയ രീതിയില്‍ ടാക്സ് കണക്കാക്കുമ്പോള്‍ ഈ ആനുകൂല്യവും ലഭിക്കില്ല.

Housing Loan Interest

സ്വന്തം താമസത്തിനായി വീട് നിർമ്മിക്കുന്നതിനോ വാങ്ങുന്ന തിനോ റിപ്പയർ ചെയ്യുന്നതിനോ പുതുക്കി പണിയുന്നതിനോ എടുത്ത ലോണിന്‍റെ പലിശ നിബന്ധനകൾക്ക് വിധേയമായി കുറയ്ക്കാം. ഇതിനായി പലിശ നൽകേണ്ട സ്ഥാപനത്തിൽ നിന്നും പലിശ സംഖ്യ, ലോണ്‍ എടുത്തതിന്റെ ഉദ്ദേശ്യം എന്നിവ കാണിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. വീടിന്‍റെ ഉടമസ്ഥാവകാശം ഉള്ള ജീവനക്കാർക്ക് മാത്രമേ ഈ കുറവിന് അർഹതയുള്ളൂ.

· 1-4-1999 ന് ശേഷം വീട് വാങ്ങുന്നതിനോ ഉണ്ടാക്കുന്നതിനോ എടുത്ത വായ്പയാണെങ്കിൽ പരമാവധി 2 ലക്ഷം രൂപ കുറവ് ലഭിക്കും. രണ്ടു ലക്ഷം ഇളവു ലഭിക്കാൻ ലോണ്‍ എടുത്ത സാമ്പത്തിക വർഷം മുതൽ മൂന്നു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയിരിക്കണം. ഇത് കാണിക്കാൻ ഒരു Self-Declaration നൽകിയാൽ മതിയാകും.

· 1-4-1999 ന് മുമ്പ് എടുത്ത വായ്പയാണെങ്കിൽ പരമാവധി 30,000 രൂപ മാത്രമേ കുറവ് ലഭിക്കൂ.

· റിപ്പയർ, പുനർനിർമ്മാണം എന്നിവയ്ക്ക് വേണ്ടി എടുത്ത ലോണ്‍ എന്ന് എടുത്തതാണെങ്കിലും പരമാവധി ഇളവ് 30,000 രൂപയാണ്. ഹൌസിങ് ലോണിന്‍റെ മുതലിലേക്ക് അടച്ച തുക 80 C യില്‍ കുറവിന് പരിഗണിക്കും.

· 80 EE പ്രകാരം ഹൌസിംഗ് ലോണ്‍ പലിശ 50,000 രൂപ വരെയും 80 EEA പ്രകാരം 1,50,000 രൂപ വരെയും നിബന്ധനകള്‍ക്ക് വിധേയമായി അധികകിഴിവുണ്ട്. Chapter VI A Deductions ല്‍ ഇതിനെ കുറിച്ച് വിവരിച്ചിട്ടുണ്ട്.

Chapter IV A Deductions


Section 80C – Savings and Deposits

പ്രോവിഡന്‍റ് ഫണ്ടില്‍ നിക്ഷേപിച്ച സബ്സ്ക്രിപ്ഷന്‍ തുകയും അരിയറും കിഴിവായി അനുവദിക്കും.

ജീവക്കാരന്റെയോ ഭാര്യ/ഭർത്താവിന്റെയോ മക്കളുടെയോ പേരിൽ അടച്ച Life Insurance Premium കിഴിവായി ലഭിക്കും. (1-4-2012 നു മുമ്പ് എടുത്ത പോളിസി ആണെങ്കിൽ പ്രീമിയം പോളിസിയുടെ 20 %ത്തിൽ കൂടരുത് എന്നും 1-4-2012 ശേഷം എടുത്ത പോളിസി ആണെങ്കിൽ പ്രീമിയം പോളിസിയുടെ 10 % ത്തിൽ കൂടരുത് എന്നും വ്യവസ്ഥയുണ്ട്. അതായത് പരമാവധി അനുവദനീയമായ കിഴിവ് പോളിസിയുടെ 20%/ അല്ലെങ്കിൽ 10% വരെയാണ്.)

SLI, GIS, FBS എന്നിവ കിഴിവ് ലഭിക്കും.

വീട് നിർമ്മാണത്തിനോ വാങ്ങുന്നതിനോ എടുത്ത വായ്പയുടെ തിരിച്ചടവിൽ മുതലിലേക്കുള്ള ഭാഗം 80 C പ്രകാരം കിഴിവിന് അർഹമാണ്. (എന്നാൽ റിപ്പയറിങ്ങിനോ പുനർനിർമ്മാണത്തിനോ എടുത്ത ലോണിന്റെ മുതലിലേക്കുള്ള തിരിച്ചടവ് അനുവദനീയമല്ല)

Scheduled Bank കളിലോ പോസ്റ്റ്‌ ഓഫീസിലോ 5 വർഷത്തിൽ കുറയാത്ത കാലത്തേക്ക് Tax Savings Approved Scheme കളിലെ സ്ഥിരനിക്ഷേപം.

Tution Fees – ജീവനക്കാരന്റെ പരമാവധി രണ്ടു കുട്ടികൾക്ക് വേണ്ടി അടച്ച Tution Fees ഇളവായി ലഭിക്കും. പ്രീ പ്രൈമറി ക്ലാസ് മുതലുള്ള ഇന്ത്യയിൽ പഠിക്കുന്ന ഏത് Full Time കോഴ്സും ആവാം. എന്നാൽ Tution Fee അല്ലാതെ മറ്റു ഫീസുകളൊന്നും ഇളവിന് അർഹമല്ല. Entrance Coaching പോലുള്ള സ്പെഷ്യല്‍ ട്യൂഷനുകള്‍ക്ക് അടയ്ക്കുന്ന ഫീസ്‌ പരിഗണിക്കില്ല.

സ്വന്തം താമസത്തിനായി വീട് വാങ്ങിയതിനുള്ള Stamp Duty, Registration ഫീസ്‌ എന്നിവ.

പെണ്‍കുട്ടികള്‍ക്കായുള്ള ‘സുകന്യ സമൃദ്ധി അക്കൗണ്ട്‌ സ്കീമില്‍ നിക്ഷേപിച്ച തുക

ഇവ കൂടാതെ അംഗീകരിച്ച Superanuation Fund , National Saving Certificate , LIC യുടെയും UTI യുടെയും Unit Linked Insurance Plan , നോട്ടിഫൈ ചെയ്ത Annuity Plan, നോട്ടിഫൈ ചെയ്ത Mutual Fund, ICICI, IDBI, NABARD എന്നിവയുടെ Infrastructure Development Bond എന്നിവയിലെ നിക്ഷേപങ്ങളും Section 80 പ്രകാരം ഇളവിന് അർഹമായ മറ്റു നിക്ഷേപങ്ങളും 80 C പ്രകാരം കുറയ്ക്കാം.

80 CCC – Deduction in respect of Pension Fund

LIC യുടെയോ മറ്റു അംഗീകൃത ഇൻഷുറൻസ് സ്ഥാപനങ്ങളിലെയോ പെൻഷൻ പദ്ധതികളായ Annuity Plan കളിലെ നിക്ഷേപം.

80 CCD(1) – Deduction in respect of contribution to N P S

National Pension Scheme (NPS) ല്‍ അടച്ച ജീവനക്കാരന്റെ വിഹിതം 80 CCD(1) പ്രകാരം കിഴിവായി ലഭിക്കും. ഇത് ശമ്പളത്തിന്‍റെ (Pay+DA) യുടെ 10 % ത്തിൽ കൂടാൻ പാടില്ല. Section 80C, 80CCC , 80CCD(1) എന്നിവയുടെ ആകെ കിഴിവ് പരമാവധി 1,50,000 രൂപ വരെയാണ്.

80 CCD(1B) – Additional Deduction for contribution to NPS

80 CCD(1B) പ്രകാരം 50,000 രൂപ വരെ NPS നിക്ഷേപത്തിന് അധിക കിഴിവ് ലഭിക്കും. 1,50,000 ലക്ഷം വരെയുള്ള കിഴിവിനായി ഉപയോഗിച്ച NPS നിക്ഷേപം കഴിച്ച് ബാക്കിയുള്ളതാണ് 80 CCD(1B) പ്രകാരമുള്ള കിഴിവിന് പരിഗണിക്കുക. ശമ്പളത്തിന്‍റെ 10% മാത്രം എന്ന നിബന്ധന ഈ കിഴിവിന് ഇല്ല.

80 CCD(2) – Deduction for Employer’s Contribution to N P S

National Pension Scheme (NPS) ലേക്ക് Government അല്ലെങ്കില്‍ Employer അടയ്ക്കുന്ന Employer’s Contribution 80 CCD(2) പ്രകാരം കിഴിവിന് അര്‍ഹമാണ്. പരമാവധി കിഴിവ് ശമ്പളത്തിന്റെ (Pay+DA) 10% മാത്രമാണ്. Employer’s Contribution വരുമാനത്തിന്റെ കൂടെ കൂട്ടിയിട്ടുണ്ടെങ്കിൽ മാത്രമേ കിഴിവ് ലഭിക്കൂ.

80 CCG – Deduction for Investment made under Equity Savings Scheme

നോട്ടിഫൈ ചെയ്ത Equity Saving Scheme കളിലെ നിക്ഷേപത്തിന് അനുവദിക്കുന്ന കിഴിവാണ് ഇത്. ഈ വകുപ്പ് പ്രകാരമുള്ള കിഴിവിന് അർഹമായ പദ്ധതിയാണ് Rajiv Gandhi Equity Saving Scheme. നിക്ഷേപത്തിന്റെ പകുതി തുകയ്ക്കുള്ള കിഴിവ് പരമാവധി 25,000 രൂപ വരെ ലഭിക്കും. നിക്ഷേപം നടത്തിയ ശേഷം തുടർച്ചയായ 3 സാമ്പത്തിക വർഷത്തിനുള്ളിൽ ഏതെങ്കിലും ഒരു വർഷം ഈ കിഴിവ് claim ചെയ്യാം. ഈ നിക്ഷേപം 3 വർഷത്തേക്ക് ലോക്ക് ചെയ്തതായിരിക്കണമെന്നും ജീവനക്കാരന്റെ Gross Total Income 12 ലക്ഷത്തിൽ കൂടരുതെന്നും നിബന്ധനയുണ്ട്.

80 D – Deduction in respect of Medical Insurance Premium

ജീവനക്കാരന്റെയോ ഭർത്താവ് അല്ലെങ്കിൽ ഭാര്യയുടെയോ മക്കളുടെയോ പേരിൽ അംഗീകൃത ഇൻഷുറൻസ് കമ്പനികളിൽ അടച്ച Health insurance പ്രീമിയം, ജീവനക്കാരനോ ഭാര്യയ്ക്കോ മക്കൾക്കോ നടത്തിയ Preventive Health Check up നായി നല്കിയ തുക പരമാവധി 25,000 രൂപ വരെ കിഴിവ് ലഭിക്കും. ഇതിൽ ഏതെങ്കിലും ഒരാളുടെ പ്രായം 60 വയസ്സ് പൂർത്തിയായെങ്കിൽ പരമാവധി തുക 50,000 ആണ്. പരമാവധി 5000 രൂപയും 80D പ്രകാരം കിഴിവിന് അര്‍ഹതയുള്ളതാണ്. Senior Citizen ഉള്‍പ്പെട്ട കുടുംബത്തിന് പരമാവധി 50,000 രൂപയും അല്ലാത്തവയ്ക്ക്‌ പരമാവധി 25,000 രൂപയുമാണ് കിഴിവ്. ഇത് കൂടാതെ ജീവക്കാരന്റെ മാതാപിതാക്കളുടെ പേരിൽ അടച്ച Health Insurance പ്രീമിയത്തിനു മറ്റൊരു 25,000 കൂടെ ഇളവ് ലഭിക്കും. ഇവരിലൊരാൾ സീനിയർ സിറ്റിസണ്‍ ആണെങ്കിൽ കിഴിവ് പരമാവധി 50,000 വരെ ആവാം. മാതാപിതാക്കൾക്ക് നടത്തിയ Preventive Health Check up 5000 രൂപ വരെ 80D പ്രകാരമുള്ള കിഴിവിന് അർഹമാണ്. Health Insurance ഇല്ലാത്ത 80 വയസ്സുള്ള മാതാപിതാക്കളുടെ ചികിത്സാചെലവിനു 80D പ്രകാരം 50,000 വരെ കിഴിവ് നേടാം. ചികിത്സാചെലവ് നേരിട്ട് പണമായി നല്‍കിയത് ആവരുത്. മാതാപിതാക്കള്‍ക്കുള്ള ആകെ കിഴിവ് 50,000 അല്ലെങ്കിൽ 25,000 കവിയാൻ പാടില്ല. Health Insurance പ്രീമിയം, 80 കഴിഞ്ഞവരുടെ ചികിത്സാചെലവ് എന്നിവ നേരിട്ട് പണമായി നൽകാതെ മറ്റെതെങ്കിലും വഴി (Cheque, DD etc) നൽകിയതാവണം . Health Check up ന് പണം നേരിട്ട് നൽകിയതാവാം.

80 DD – For Medical Treatment of Dependent with Disability

ജീവനക്കാരന്റെ ശാരീരിക, മാനസിക വൈകല്യമുള്ള ഭാര്യ/ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ എന്നിവരുടെ ചികിത്സ, ശുശ്രൂഷ, ട്രെയിനിംഗ്, പുനരധിവാസം എന്നിവയ്ക്ക് വേണ്ടി ചെലവഴിച്ചാലും ഇവരുടെ സംരക്ഷണത്തിനായി ഇൻഷുറൻസ് കമ്പനികളിലെ ഇതിനായുള്ള അംഗീകൃത സ്കീമുകളിൽ നിക്ഷേപിച്ചാലും 80DD പ്രകാരം കിഴിവ് ലഭിക്കും. ചെലവഴിച്ച തുക എത്രയായാലും 75,000 രൂപയാണ് കിഴിവ് ലഭിക്കുക. 80% ത്തിൽ കൂടുതൽ വൈകല്യം ഉണ്ടെങ്കിൽ 1,25,000 രൂപ കിഴിവ് ലഭിക്കും.

ഇതിനായി Medical Authority യിൽ നിന്നും സർട്ടിഫിക്കറ്റ് ഹാജരാ ക്കണം. Autism, Cerebral palsy , Multiple Disability എന്നിവയ്ക്ക് Form 10-IA യിൽ ആണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്.

80 DDB – For Medical Treatment of Specified Diseases

ജീവനക്കാരൻ, ഭർത്താവ് അല്ലെങ്കിൽ ഭാര്യ, മക്കൾ, മാതാപിതാ ക്കൾ, സഹോദരങ്ങൾ എന്നിവരിൽ ആർക്കെങ്കിലും ഉള്ള പ്രത്യേക രോഗങ്ങൾക്കുള്ള ചികിത്സാചെലവ് 80DDB പ്രകാരം കിഴിവ് അനുവദിക്കും.

Neurological diseases (dementia , chorea , motor neuron disease , ataxia , parkinson disease etc ) , malignant cancer , aids, chronic renal failure , hemophilia , thalassemia എന്നിവയുടെ ചികിത്സ ചെലവുകൾക്കാണ് അർഹതയുള്ളത്. 40,000 രൂപയാണ് പരമാവധി ലഭിക്കാവുന്ന കിഴിവ്. എന്നാൽ രോഗി Senior Citizen (60 വയസ്സിനു മുകളില്‍) ആണെങ്കിൽ 1,00,000 രൂപ വരെ കിഴിവ് ലഭിക്കും. അതാത് രോഗങ്ങളിൽ സ്പെഷ്യലൈസ് ചെയ്ത ഡോക്ടറിൽ നിന്നും Prescription ഹാജരാക്കണം. ഈ Prescription ല്‍ രോഗിയുടെ പേര്, വയസ്സ്, രോഗത്തിന്റെ പേര്, സ്പെഷലിസ്റ്റ് ഡോക്ടറുടെ പേര്, അഡ്രസ്സ്, രജിസ്ട്രെഷന്‍ നമ്പര്‍, യോഗ്യത എന്നിവ ഉണ്ടായിരിക്കണം. ഗവണ്മെന്റ് ആശുപത്രികളിലെ ഡോക്ടര്‍മാര്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. Reimbursement അല്ലെങ്കില്‍ insurance തുക ലഭിച്ചെങ്കില്‍ അത് കഴിച്ചേ ഇളവ് ലഭിക്കൂ.

80 E – Deduction for Interest on Loan taken for Higher Education

ഭർത്താവ്/ഭാര്യയുടെയോ മക്കളുടെയോ താൻ ലീഗൽ ഗാർഡിയൻ ആയ കുട്ടികളുടെയോ ഉന്നതവിദ്യാഭ്യാസത്തിന് ബാങ്കിംഗ് സ്ഥാപനങ്ങളിൽ നിന്നോ ചാരിറ്റബിൾ സ്ഥാപനങ്ങളിൽ നിന്നോ ജീവനക്കാരന്‍ എടുത്ത വായ്പയുടെ പലിശയായി അടച്ച സംഖ്യ 80E പ്രകാരം കിഴിവ് ലഭിക്കും.പലിശ അടച്ചു തുടങ്ങിയ വർഷം മുതൽ ഏഴ് വർഷക്കാലമാണ് ഈ കിഴിവ് ലഭിക്കുക. Higher Secondary Examination ന് ശേഷം പഠിക്കുന്ന കോഴ്സുകളെയാണ് Higher education എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വിദേശത്ത് പഠിക്കാന്‍ വേണ്ടി എടുത്ത ലോണിന്റെ പലിശയ്ക്കും ഈ ഇളവ് ലഭിക്കും. 80E പ്രകാരമുള്ള കിഴിവിന് പരിധി ഇല്ല.

80 U – Deduction for Person with Disability

സാമ്പത്തിക വർഷത്തിലെ ഏതെങ്കിലും കാലത്ത് ജീവനക്കാരന് Disability (40% or above) ഉണ്ടെന്നു Medical Authority സർട്ടിഫൈ ചെയ്തെങ്കിൽ അയാൾക്ക്‌ 75,000 രൂപ കിഴിവ് ലഭിക്കും. 75,000 രൂപ എന്ന നിശ്ചിത തുകയാണ് ഇളവ്. അല്ലാതെ ചെലവഴിച്ച തുകയല്ല. കടുത്ത വൈകല്യം ഉള്ള ആളാണെങ്കിൽ (Above 80 % disability) 1,25,000 രൂപ ഇളവുണ്ട്. 80DD യിലേതു പോലെ തന്നെ ഇവിടെയും സർട്ടിഫിക്കറ്റ് ഹാജരാക്കണം. Disability താല്ക്കാലികമാണെങ്കിൽ പുതിയ സാമ്പത്തിക വർഷം വീണ്ടും പുതിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

Autism, Cerebral palsy, Multiple Disability എന്നിവയുള്ളവര്‍ 80DD, 80U കിഴിവുകള്‍ക്ക് Form 10-1A യിലാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്. MD ഉള്ള Neurologist / Pediatric Neurologist അല്ലെങ്കില്‍ സര്‍ക്കാര്‍ ആശുപതികളിലെ Civil Surgeon / Chief Medical Officer എന്നിവരില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങാം.

80 EE – Interest on Loan Taken for Residential House Property

വീട് നിര്‍മ്മാണത്തിനും വാങ്ങുന്നതിനും എടുത്ത ഹൌസിംഗ് ലോണിന്റെ Interest 2 ലക്ഷം വരെ Income from House Property എന്ന ശീര്‍ഷകത്തിൽ നഷ്ടമായി കാണിച്ച് കുറച്ചിരിക്കുമല്ലോ. ഇതിലും കൂടുതല്‍ അടച്ചിട്ടുണ്ടെങ്കിൽ ചില നിബന്ധനകള്‍ക്ക് വിധേയമായി പരമാവധി 50,000 രൂപ കൂടി 80EE പ്രകാരം കുറയ്ക്കാം. നിബന്ധനകള്‍ 1) ലോണ്‍ 2016 ഏപ്രില്‍ 1 നും 2017 മാര്‍ച്ച്‌ 31 നും ഇടയി ല്‍ എടുത്തതാവണം. 2) ലോണ്‍ അനുവദിക്കുന്ന അവസരത്തില്‍ വീട് ഉണ്ടായിരിക്കരുത്. 3) വീടിന്‍റെ വില 50 ലക്ഷത്തിലും ലോണ്‍ 35 ലക്ഷത്തിലും കുറവായിരിക്കണം. 4) ലോണ്‍ ഒരു Financial Institution ല്‍ നിന്നും എടുത്തതാവണം.

80 EEA – Interest on Loan Taken for Residential House Property

വീട് നിര്‍മ്മാണത്തിനും വാങ്ങുന്നതിനും എടുത്ത ഹൌസിംഗ് ലോണിന്റെ Interest 2 ലക്ഷം വരെ Income from House Property എന്ന ശീര്‍ഷകത്തിൽ നഷ്ടമായി കാണിച്ചതില്‍ കൂടുതല്‍ അടച്ചിട്ടുണ്ടെങ്കിൽ ചില നിബന്ധനകള്‍ക്ക് വിധേയമായി പരമാവധി 1,50,000 രൂപ കൂടി 80 EEA പ്രകാരം കുറയ്ക്കാം.നിബന്ധനകള്‍ 1) ലോണ്‍ 2019 ഏപ്രില്‍ 1 നും 2020 മാര്‍ച്ച്‌ 31 നും ഇടയില്‍ എടുത്തതാവണം. 2) ലോണ്‍ അനുവദിക്കുന്ന അവസരത്തില്‍ വീട് ഉണ്ടായിരിക്കരുത്. 3) വീടിന്‍റെ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചത് 45 ലക്ഷത്തില്‍ കൂടരുത്. 4) ലോണ്‍ ഒരു Financial Institution ല്‍ നിന്നും എടുത്തതാവണം.

80 EEB – Interest on Loan taken for Electric Vehicle

ഇലക്ട്രിക് വാഹനം വാങ്ങുന്നതിന് Financial Institution ല്‍ നിന്നും 2019 ഏപ്രില്‍ 1 നും 2023 മാര്‍ച്ച് 31 നും ഇടയില്‍ എടുത്ത ലോണിന്‍റെ ഈ വര്‍ഷത്തെ പലിശ പരമാവധി 1,50,000 രൂപ വരെ കിഴിവ് ലഭിക്കും.

80 G – Deduction for Donation to Certain Funds, Charitable Institutions etc

ചില Notified Fund കളിലേക്കും Charitable Institution കളിലേക്കും നൽകിയ സംഭാവന 80G പ്രകാരം കിഴിവ് ലഭിക്കും. Chief Minister Distress Relief Fund പോലെ DDO നേരിട്ട് ശമ്പളത്തില്‍ നിന്നും കുറയ്ക്കുന്നവ മാത്രമേ ടി‌ ഡി‌ എസ് നു പരിഗണിക്കൂ. മറ്റുള്ളവ റിട്ടേണ്‍ സമർപ്പിക്കുന്ന അവസരത്തിൽ അതിൽ കാണിച്ച് ഇളവ് നേടാം.

80 GGC – Donation to Political Parties

Representation of the People Act ന്റെ Section 29A പ്രകാരം രജിസ്റ്റർ ചെയ്ത പാർട്ടികൾക്ക് നൽകിയ സംഭാവന കിഴിവ് ലഭിക്കും. കാഷ് ആയി നല്കിയ സംഭാവന പരിഗണിക്കില്ല. Cheque , DD, Credit card , Internet banking എന്നിവയിലൂടെ നൽകിയതാവാം. സംഭാവന പൂർണ്ണമായി കിഴിവിന് പരിഗണിക്കും. 80GGC പ്രകാരമുള്ള കിഴിവ് TDS ന് പരിഗണിക്കില്ല. Income Tax Return സമർപ്പിക്കുന്ന അവസരത്തിൽ കിഴിവ് കാണിക്കാം.

80 TTA – Deduction for Interest on Deposits in Savings Accounts

ബാങ്ക് , കോ -ഓപ്പറേറ്റീവ് ബാങ്ക് , പോസ്റ്റ്‌ ഓഫീസ് എന്നിവിടങ്ങ ളിലെ SB Account കളിൽ നിന്നും ലഭിച്ച പലിശ പരമാവധി 10,000 രൂപ കിഴിവായി ലഭിക്കും. മറ്റു വരുമാനം എന്ന നിലയില്‍ Gross Total Income ത്തിൽ പലിശ കൂട്ടിയിട്ടുണ്ടെങ്കിൽ മാത്രമേ ഈ കിഴിവിന് അർഹതയുള്ളൂ. സ്ഥിരനിക്ഷേപത്തിന്‍റെ പലിശയ്ക്ക് 80TTA പ്രകാരം കിഴിവില്ല.

80 TTB – Deduction for Interest of Deposits by Senior Citizen

60 വയസ്സ് കഴിഞ്ഞവര്‍ക്ക് ബാങ്ക് നിക്ഷേപങ്ങളുടെ പലിശയ്ക്ക് പരമാവധി 50,000 രൂപ വരെ ഇളവ് ലഭിക്കും. സീനിയര്‍ സിറ്റിസണ് സ്ഥിര നിക്ഷേപത്തിന്റെയും SB നിക്ഷേപത്തിന്റെയും പലിശയ്ക്ക് ഇളവുണ്ട്.

Chapter VI A യിലെ അര്‍ഹമായ കിഴിവുകള്‍ കുറച്ച ശേഷം കിട്ടുന്ന Taxable Income ത്തിന് പഴയ നിരക്ക് പ്രകാരം ടാക്സ് കണക്കാക്കണം

PREPARED BY SRI. TK SUDHEER KUMAR

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment