National Entrance Screening Test(NEST) 2021-Apply Now


ആറ്റമിക് എനർജി വകുപ്പിന്റെ രണ്ടു മുൻനിര ദേശീയസ്ഥാപനങ്ങളിൽ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം (അഞ്ചുവർഷം) പ്രവേശനത്തിന് നടത്തുന്ന നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (നെസ്റ്റ്)ന് അപേക്ഷ ക്ഷണിച്ചു

ഭുവനേശ്വർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (നിസർ 200 സീറ്റ്), മുംബൈ യൂണിവേഴ്സിറ്റി ഓഫ് മുംബൈ ഡിപ്പാർട്ട്മെന്റ് ഓഫ് ആറ്റമിക് എനർജി സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (യു.എം. ഡി.എ.ഇ. സി.ഇ.ബി.എസ്.-57 സീറ്റ്) എന്നീ സ്ഥാപനങ്ങളിലെ അടിസ്ഥാനശാസ്ത്രവിഷയങ്ങളിലെ മാസ്റ്റേഴ്സ് പഠനമാണ് നെസ്റ്റിന്റെ പരിധിയിൽവരുന്നത്.

സ്കോളർഷിപ്
ഡി.എസ്.ടി. ഇൻസ്പെയർഷീ/ഡി.എ.ഇ. ദിശ പദ്ധതികളിൽ ഒന്നുവഴി വർഷം 60,000 രൂപ സ്കോളർഷിപ്പും 20,000 രൂപ സമ്മർ ഇന്റേൺഷിപ്പും ലഭിക്കും.

പ്രധാന തീയതികൾ
രജിസ്ട്രേഷൻ / ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത് : 2021 ഫെബ്രുവരി 24.
ഓൺലൈൻ അപ്ലിക്കേഷൻ അവസാനിക്കുന്ന തിയ്യതി : 2021 ഏപ്രിൽ 30.
അഡ്മിറ്റ് കാർഡ്  ഡൗൺലോഡ് : 2021 മെയ് 20.
പരീക്ഷ തീയതി: 2021 ജൂൺ 14.
ഫല പ്രഖ്യാപനം: 2021 ജൂൺ 30.

യോഗ്യത
സയൻസ് സ്ട്രീമിൽ പ്ലസ്ടു പഠിച്ച് മൊത്തം 60 ശതമാനം മാർക്കോടെ (പട്ടിക/ഭിന്നശേഷിക്കാർക്ക് 55 ശതമാനം) 2019ലോ 2020ലോ പ്ലസ്ടു/തുല്യ പരീക്ഷ ജയിച്ചവർ, ഈ പരീക്ഷ 2021ൽ അഭിമുഖീകരിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷാർഥി 2001 ഓഗസ്റ്റ് ഒന്നിനോ ശേഷമോ ജനിച്ചവരാവണം. പട്ടിക/ഭിന്നശേഷിക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവുണ്ട്.

പ്രവേശന പരീക്ഷ
നെസ്റ്റ് ഓൺലൈൻ/കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ ജൂൺ 14ന് രണ്ടു സെഷനിലായി (രാവിലെ ഒമ്പതുമുതൽ 12.30 വരെ/ഉച്ചയ്ക്ക് 2.30 മുതൽ ആറുവരെ) നടത്തും.  ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയിൽനിന്ന് 50 മാർക്കുവീതമുള്ള ഒബ്ജക്ടീസ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും  പരീക്ഷയിൽ കൂടുതൽ മാർക്കുനേടുന്ന മൂന്നുവിഷയങ്ങളുടെ സ്കോർ പരിഗണിച്ച് രണ്ടുസ്ഥാപനങ്ങൾക്കും പ്രത്യേകം റാങ്ക് പട്ടികകൾ തയ്യാറാക്കും. വയനാട് ഒഴികെയുള്ള ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്.

അപേക്ഷാഫീസ് 
അപേക്ഷാഫീസ് 1200 രൂപ. 
പെൺകുട്ടികൾ, പട്ടിക/ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് 600 രൂപ. 
നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴി അടയ്ക്കാം.


അപേക്ഷ വെബ്സൈറ്റ് വഴി ഫെബ്രുവരി 24 മുതൽ ഏപ്രിൽ 30 വരെ നൽകാം.  കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.


National Entrance Screening Test(NEST) 2021-Information Brochure

National Entrance Screening Test(NEST) 2021-Online Portal 

National Entrance Screening Test(NEST) 2021-Syllabus

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment