SSLC-2021


 

        2021 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ആശങ്കകള്‍ നിലനില്‍ക്കുമ്പോളും മാര്‍ച്ച് 17 ന് പരീക്ഷ നടത്തുന്നതിന് വേണ്ട നടപടികളുമായി പരീക്ഷാഭവന്‍ മുന്നേറുന്നു. ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട് പരീക്ഷാഭവന്‍ പുറത്തിറക്കിയ എല്ലാ സര്‍ക്കുലറുകളും പ്രീക്ഷായുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ പോസ്റ്റ് ആണിത്. പുതിയ സര്‍ക്കുലറുകളും നിര്‍ദ്ദേശങ്ങളും ലഭ്യമാകുന്ന മുറക്ക് പോസ്റ്റ് അപ്‍ഡേറ്റ് ചെയ്യുന്നതായിരിക്കും.


Centre Changeനുള്ള അപേക്ഷകള്‍ മാര്‍ച്ച് 12ന് 4 മണി വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. Hall Ticket മാര്‍ച്ച് 10 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

2020-21 വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ ചീഫ് സൂപ്രണ്ട്/‍ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ യോഗത്തിലെ പ്രധാനനിര്‍ദ്ദേശങ്ങള്‍

മാര്‍ച്ച് 17ന് ആരംഭിക്കുന്ന എസ് എസ് എല്‍ സി പരീക്ഷ ചുമതലയുള്ള ചീഫ് / ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ യോഗം എല്ലാ വിദ്യാഭ്യാസ ജില്ലകളിലും നടന്നു കാണും. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ അതത് ഡി ഇ ഒമാര്‍ നല്‍കുകയുണ്ടായി. ഈയോഗങ്ങളിലെ പ്രധാനനിര്‍ദ്ദേശങ്ങള്‍ താഴെ
  1. പരീക്ഷാ ചുമതലയുള്ള ചീഫ് സൂപ്രണ്ട്/ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമന ഉത്തരവുകള്‍ സ്കൂള്‍ മെയിലുകളിലേക്ക് അയച്ചിട്ടുണ്ട് 
  2. ചോദ്യപേപ്പര്‍ സോര്‍ട്ടിങ്ങ് മാര്‍ച്ച് 12 മുതല്‍ 14 വരെ
  3. പരീക്ഷാ സമയത്ത് പാലിക്കേണ്ട ആരോഗ്യസുരക്ഷാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണം . അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം
  4. പരീക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി  പി ടി എ യോഗം ചേര്‍ന്ന് അവരുടെ കൂടി സഹകരണത്തോടെ കോവിഡ് പ്രതിരോധമാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തണം
  5. തെര്‍മല്‍സ്ക്രീനിങ്ങ്, സാനിറ്റൈസര്‍, മാസ്‍ക് മുതലായവ കരുതണം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നു  എന്നുറപ്പാക്കണം
  6. ചോദ്യപേപ്പറുകള്‍ വിദ്യാലയത്തിലെത്തുമ്പോള്‍ ചീഫ് , ഡെപ്യൂട്ടി ചീഫ് എന്നിവര്‍ വിദ്യാലയത്തിലുണ്ടാവണം. അതത് ദിവസത്തെ ടൈംടേബിള്‍ പ്രകാരമുള്ളവ ആണ് കൈപ്പറ്റിയത് എന്നുറപ്പാക്കണം
  7. ചോദ്യപേപ്പര്‍ ലഭിച്ചാലുടന്‍ അത് സുരക്ഷിതമായി സേഫില്‍ വെച്ച് സീല്‍ ചെയ്യണം. 2 ലോക്ക് ഉള്ള അലമാരയിലാവണം സൂക്ഷിക്കേണ്ടത് . ചീഫ് , ഡെപ്യൂട്ടി ചീഫ് എന്നിവര്‍ ഇതിന്റെ താക്കോല്‍ സൂക്ഷിക്കണം
  8. പരീക്ഷാ സമയത്ത് വിദ്യാലയത്തില്‍ സൂക്ഷിക്കേണ്ട 15 രജിസ്റ്ററുകള്‍ (രജിസ്റ്ററുകളുടെ ലിസ്റ്റ് ചുവടെ) ഉണ്ടാവണം. പരിശോധനാസമയത്ത് ഇവ ഹാജരാക്കണം
  9. പരീക്ഷ ആരംഭിക്കുന്നതിന് 15 മിനിട്ട് മുമ്പ് മാത്രമേ ചോദ്യപേപ്പര്‍ അലമാരയില്‍ നിന്ന് പുറത്തെടുക്കാവു
  10. പുറത്തെടുക്കുന്ന ചോദ്യപേപ്പറുകള്‍ ചീഫ് , ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് ഇവര്‍ അതത് റൂമുകളിലെത്തിക്കണം
  11. ഒരു ക്ലാസില്‍ 20 കുട്ടികള്‍ വീതമാണ് ഇരുത്തേണ്ടത് എന്നാല്‍ അവസാന റൂമില്‍ പരമാവധി 24 പേരെ വരെ ഇരുത്താവുന്നതാണ്.
  12. CWSN വിഭാഗത്തില്‍ സ്ക്രൈബ് അനുവദിച്ച കുട്ടികളെ പ്രത്യേകം റൂമില്‍ ഇരുത്തണം. എന്നാല്‍ ഒരു മുറിയില്‍ സ്ക്രൈബ്, ഇന്റര്‍പ്രെട്ടര്‍ ഇവ ഉള്ള കുട്ടികളെ ഒന്നിച്ചിരുത്തരുത്
  13. അധികസമയം മാത്രം അനുവദിച്ച വിദ്യാര്‍ഥികളെ മറ്റ് റഗുലര്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് ഇരുത്തേണ്ടത്
  14. പ്രത്യേക ആനുകൂല്യം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഇരിക്കുന്ന മുറിയില്‍ ഇന്‍വിജിലേറ്റര്‍മാര്‍ക്ക് ആനുകൂല്യത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെട്ട ഉത്തരവിന്റെ പകര്‍പ്പ് നല്‍കണം
  15. ഇന്‍വിജിലേറ്റര്‍മാരെ റൊട്ടേഷന്‍ അടിസ്ഥാനത്തിലാവണം റൂമുകളില്‍ നിയമിക്കേണ്ടത്. ഒരു ഇന്‍വിജിലേറ്ററെ എന്നും ഒരേ റൂമില്‍ നിയോഗിക്കരുത്
  16. റൂമുകളിലെത്തിക്കുന്ന ചോദ്യപേപ്പര്‍ പൊട്ടിക്കുന്നതിന് മുമ്പ് 2 കുട്ടികളെ കൊണ്ട് ഒപ്പിടുവിക്കണം.
  17. അഡീഷണല്‍ ഷീറ്റുകളിലും രജിസ്റ്റര്‍ നമ്പര്‍ എഴുതണം.പരീക്ഷക്ക് ശേഷം ഉപയോഗിച്ച രജിസ്റ്റര്‍ നമ്പരുകളുടെ എണ്ണം മെയിന്‍ ഷീറ്റില്‍ എഴുതുന്നു എന്ന് ഇന്‍വിജിലേറ്റര്‍ ഉറപ്പാക്കണം
  18. എല്ലാ മെയിന്‍ ഷീറ്റിലും മോണോഗ്രാം പതിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കണം
  19. ചോദ്യപേപ്പര്‍ നല്‍കി കഴിഞ്ഞാല്‍ ആദ്യ 20 മിനിട്ട് കൂള്‍ ഓഫ് സമയമാണ്. ഈ സമയത്ത് കുട്ടികള്‍ ചോദ്യം വായിക്കാന്‍ ഉപയോഗിക്കണം. ഉത്തരങ്ങള്‍ എഴുതാന്‍ അനുവദിക്കരുത്
  20. ഇന്‍വിജിലേറ്റര്‍മാര്‍ മൊബൈല്‍ ഫോണ്‍ ക്ലാസില്‍ കൊണ്ട് പോകരുത്. അവര്‍ പൂര്‍ണ്ണസമയവും ക്ലാസില്‍ ഉണ്ടായിരിക്കണം.
  21. പരീക്ഷാ ചുമതലയില്‍ ഉള്ള ഇന്‍വിജിലേറ്റര്‍മാര്‍ അവരുടെ അടുത്ത ബന്ധുക്കള്‍ ആ കേന്ദ്രത്തില്‍ പരീക്ഷ എഴുതുന്നില്ല എന്ന ഡിക്ലേറേഷന്‍ ചീഫ് സൂപ്രണ്ടിന് നല്‍കണം
  22. മാനസിക സമ്മര്‍ദ്ദം ഇല്ലാതെ പരീക്ഷ എഴുതുന്നതിന് അനുയോജ്യമായ സാഹചര്യം ഉറപ്പാക്കണം. ക്ലാസി മുറിയിലെ ഇരിപ്പിടങ്ങള്‍ നിശ്ചിത അകലത്തില്‍ ക്രമീകരിക്കണം
  23. വിദ്യാലയത്തില്‍ കുടിവെള്ളത്തിന് ക്രമീകരണങ്ങള്‍ ഉണ്ടാവണം
  24. പരീക്ഷാ സമയത്ത് മറ്റാരെയും വിദ്യാലയത്തില്‍ പ്രവേശിപ്പിക്കരുത്
  25. വിദ്യാലയത്തിന്റെ ഗേറ്റുകള്‍ അടച്ചിടരുത്
  26. പരീക്ഷ ആരംഭിച്ച് ഒരു മണിക്കൂറിനകം Absentees Entry ഓണ്‍ലൈന്‍ സൈറ്റില്‍ (iExaMS) ചെയ്യണം
  27. റൂമില്‍ നിന്നും രജിസ്റ്റര്‍ നമ്പര്‍ ക്രമത്തില്‍ ഇന്‍വിജിലേറ്റര്‍മാര്‍ ഉത്തരക്കടലാസുകള്‍ ശേഖരിക്കുകയും അവസാനപേജില്‍ അവസാനവരിയുടെ താഴെയയായി മോണോഗ്രാം പതിക്കുകയും വേണം
  28. CV Coverല്‍ വിശദാംശങ്ങള്‍ ((Absentees, Break etc) കൃത്യമായി രേഖപ്പെടുത്തണം
  29. പരീക്ഷ ആരംഭിക്കുന്നതിന് മുമ്പായി ഇന്‍വിജിലേറ്റര്‍മാര്‍ക്ക് ക്ലാസ് നടത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കണം
  30. അധികമായി ഇന്‍വിജിലേറ്റര്‍മാരെ നല്‍കുന്നതിനാല്‍ റൊട്ടേഷൻ്‍ അടിസ്ഥാനത്തില്‍ ഡ്യൂട്ടി നല്‍കണം. ആരെയും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതില്ല
  31. ഇന്റര്‍പ്രട്ടര്‍ സേവനം ആവശ്യമുള്ള വിദ്യാലയങ്ങള്‍ ആയത് മുന്‍കൂട്ടി അറിയിക്കണം (പ്രത്യേകിച്ച് ഭാഷാവിഷയങ്ങള്‍)
  32. ഉത്തരക്കടലാസുകള്‍ പരമാവധി അതാത് ദിവസങ്ങളില്‍ അയക്കാന്‍ ശ്രദ്ധിക്കുക.

SSLC 2021 :Bell Timings 

പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാലയത്തില്‍ സൂക്ഷിക്കേണ്ട 15 രജിസ്റ്ററുകള്‍

1. Register for issue of Admission Tickets.
2. Seating Arrangement Register
3. Register of Question Paper packets received
4. Watchman duty register
5. Register for stock of Main book & Addl. Sheet.
6. Register of Supervision work arrangement
7. Register for issue of main book and question   papers
8. Register of identification/attendance of pupils
9. Register for opening, closing and sealing of the safe containing question paper
10. Despatch Register of answer scripts
11. Register of stamp account.
12. Issue Register of Certificate.
13. Register of examination report.
14. Register of teachers deputed for Invigilation Duty
15. Register of teachers deputed for valuation of answer scripts.

പ്രധാന ഉത്തരവുകള്‍

DateCircular / Order
10.03.2021SSLC 2021 -Circular I ചോദ്യപേപ്പറുകളുടെ സൂക്ഷിപ്പ്, സോര്‍ട്ടിങ്ങ്, വിതരണം , പരീക്ഷാ നടത്തിപ്പ് ഇവക്കുള്ള നിര്‍ദ്ദേശങ്ങള്‍
10.03.2021SSLC 2021 - Circular II പരീക്ഷാ നടത്തിപ്പ് മൂല്യനിര്‍ണ്ണയത്തിനായി ഉത്തരക്കടലാസുകള്‍ അയക്കല്‍ ഇവ സംബന്ധിച്ച്
10.03.2021SSLC 2021 -Cenre Change Circular
01.032021SSLC(HI) & THSLC(HI) Examination MARCH 2021 APPLICATION FOR APPOINTMENT AS ASSISTANT EXAMINER
25.02.2021SSLC Model Examination:-Guidelines:Revised TimeTable
24.02.2021SSLC IEDC Concession First List:  Proceedings :Concession List
17.02.2021SSLC Examination MARCH 2021 - A- LIST CIRCULAR
12.02.2021SSLC iExaMS- Correction in Candidate type Field -Directions
12.02.2021
12.02.2021
29.01.2021
20.01.2021SSLC മാതൃകാ ചോദ്യ പേപ്പറിന്റെ ഘടന
20.01.2021SSLC 2020-21 അധ്യയനവര്‍ഷത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മലയാളത്തിന് പകരം അഡീഷണല്‍ ഇംഗ്ലീഷ് /സ്പെഷ്യല്‍ ഇംഗ്ലീഷ് എഴുതാന്‍ അനുമതി നല്‍കിയുള്ള ഉത്തരവിന്റെ പകര്‍പ്പ്
15.01.2021SSLC IT Practical Questions - Malayalam | SSLC IT Practical Questions - English
SSLC IT Practical Questions - Tamil | SSLC IT Practical Questions - Kannada
SSLC IT Practical Resources |STD 10 IT Examination 2021- Key focus portions
15.01.2021SSLC Notification - അനുബന്ധം CWSN വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാനുകൂല്യത്തിനുള്ള നിര്‍ദ്ദേശങ്ങള്‍-
08.01.2021 Circular (1) – SSLC Examination Concession -reg
01.01.2021SSLC പൊതുപരീക്ഷക്കായി കൂടുതൽ ശ്രദ്ധ നൽകേണ്ട പാഠഭാഗങ്ങൾ പുറത്തിറക്കുന്നത്  -സംബന്ധിച്ച് : DPI Letter : Focus Area
21.12.2020Notification SSLC March 2021 : THSLC March 2021

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment