ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവച്ചു; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

തിരുവനന്തപുരം: കോവിഡ് സാഹചര്യം പരിഗണിച്ച് സംസ്ഥാനത്ത് നടത്താനിരുന്ന ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 28നാണ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആരംഭിക്കാനിരുന്നത്. പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചിട്ടില്ല.

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തീയറി പരീക്ഷകള്‍ ഇന്ന് പൂര്‍ത്തിയാകും. കോവിഡ് സാഹചര്യം നിലനിന്നിരുന്നെങ്കിലും പരീക്ഷകള്‍ മാറ്റി വയ്ക്കേണ്ട ആവശ്യമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് കര്‍ശന നിയന്ത്രണത്തിലാണ് തീയറി പരീക്ഷകള്‍ നടക്കുന്നത്.

ഇക്കാര്യത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് മനുഷ്യാവകാശ കമ്മീഷന് വിശദീകരണം നൽകും. പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി അധ്യാപക സംഘടനകളും രംഗത്തെത്തിയിരുന്നു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment