കോവിഡിന് അതിജീവിക്കാൻ പൊതുജനത്തിന് കൂട്ടായി കാട്ടൂർ പോംപെ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ. കൊവിഡ് വാക്സിൻ രജിസ്റ്റർചെയ്യാൻ ഹെൽപ്പ് ഡെസ്ക് ഒരുക്കുകയാണ് സ്കൂളിലെ വിഎച്ച്എസ്ഇ വിദ്യാർത്ഥികൾ പൊതു ജനസേവനത്തിന് ഇറങ്ങിയിരിക്കുന്നത്. രജിസ്ട്രേഷൻ നടത്താൻ കഴിയാത്ത വയോധികർക്കും രോഗികൾക്കും സാധാരണക്കാർക്കും ആണ് പ്രധാന പരിഗണന. ഇതിനോടകം തന്നെ നിരവധി പേർക്ക് സഹായം ലഭ്യമാക്കിയിട്ടുണ്ട്.
ഓൺലൈൻ ക്ലാസുകൾക്കായി വിദ്യാർത്ഥികളുടെ ഇന്റർനെറ്റ് ഉള്ള സ്മാർട്ട് ഫോണുകൾ ഉപയോഗപ്പെടുത്തിയാണ് ഇത്തരമൊരു ഹെല്പ് ഡെസ്ക് സംവിധാനം ഒരുക്കിയത് . മൊബൈൽ ഫോൺ നമ്പറിലേക്ക് വിളിച്ചാൽ വളണ്ടിയർമാർ രജിസ്ട്രേഷൻ നടത്തുകയാണ് പതിവ് എന്ന് പ്രോഗ്രാം ഓഫീസർ സൈമൺ ജോസ് പറഞ്ഞു.