പ്ലസ്​ വൺ പ്രവേശനം; ട്രയൽ അലോട്ട്‌മെൻറ്​ പ്രസിദ്ധീകരിച്ചു

പ്ലസ്​ വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെൻറ്​ പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ്‌വേ ആയ



എന്ന ലിങ്കിലൂടെ ഹയർസെക്കൻഡറി /(v)അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്യണം.

കാൻഡിഡേറ്റ് ലോഗിനിലെ Trial Result എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാം. 

ട്രയൽ റിസൾട്ട് പരിശോധിക്കാൻ വേണ്ട സാങ്കേതിക സൗകര്യങ്ങൾ അപേക്ഷകർക്ക് വീടിനടുത്തുള്ള സർക്കാർ / എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളിലെ ഹെൽപ് ഡെസ്‌ക്കുകളിൽനിന്ന് ലഭിക്കും. 

പ്രോസ്‌പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്‌മെൻറിന്​ പരിഗണിച്ചത്.

അപേക്ഷകർക്കുള്ള വിശദ നിർദേശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്.

സെപ്റ്റംബർ 16ന് വൈകീട്ട് അഞ്ചുവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്‌മെൻറ്​ ലിസ്​റ്റ്​ പരിശോധിക്കാം. 

എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ / ഉൾപ്പെടുത്തലുകൾ വരുത്താം. 


ട്രയൽ അലോട്ട്മെൻറ് ഒരു സാധ്യത ലിസ്റ്റ് മാത്രമാണ്. ട്രയൽ റിസൾട്ട് പ്രകാരം പ്രവേശനം നേടാനാവില്ല.

പ്രവേശനത്തിനായി 22/ 09/2021 ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്മെൻറ് ലിസ്റ്റ് വരുന്നതുവരെ കാത്തിരിക്കണം. 



ട്രയൽ അലോട്ട്മെൻറ് എന്തിന് പരിശോധിക്കണം

  1. നിങ്ങളുടെ അപേക്ഷ വിവരങ്ങളിൽ എന്തെങ്കിലും തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ തിരുത്താനുള്ള അവസാന അവസരമാണ് ട്രയൽ അലോട്ട്മെൻറ്.
  2. ആവശ്യമെങ്കിൽ നേരത്തെ നൽകിയ ഓപ്ഷനുകൾ പുനഃക്രമീകരിക്കുകയും പുതിയവ  കൂട്ടിച്ചേർക്കുകയോ ചെയ്യാം.
  3. അലോട്ട്മെൻറ് പ്രക്രിയയെ  സ്വാധീനിക്കുന്ന ജാതിസംവരണം, ബോണസ് പോയിൻറ് ലഭിക്കുന്ന വിവരങ്ങൾ, പഞ്ചായത്തിന്റെയും താലൂക്കിന്റെയും  വിവരങ്ങൾ എന്നിവയെല്ലാം അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം.
  4. WGPA കൃത്യമാണെന്ന് ഉറപ്പ് വരുത്തണം.

വിവരങ്ങൾ തെറ്റായി  രേഖപ്പെടുത്തിയാൽ പ്രവേശനം നിഷേധിക്കപ്പെടും. 



ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുന്നതെങ്ങനെ ?

  1. സ്റ്റെപ് 1: അഡ്മിഷൻ പോർട്ടൽ സന്ദർശിക്കുക.
  2. സ്റ്റെപ് 2: CANDIDATE LOGIN - SWS എന്ന ലിങ്കിൽ യൂസർ നെയിം(ആപ്ലിക്കേഷൻ നമ്പർ), പാസ്സ്‌വേർഡ്, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്യുക. 
  3. സ്റ്റെപ് 3: Trial Results എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ട്രയൽ അലോട്ട്മെന്റ് റിസൾട്ട് ഡൗൺലോഡ് ചെയ്യാം.



അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതെങ്ങനെ ?

  1. സ്റ്റെപ് 1: അഡ്മിഷൻ പോർട്ടൽ സന്ദർശിക്കുക.
  2. സ്റ്റെപ് 2:  CANDIDATE LOGIN - SWS എന്ന ലിങ്കിൽ യൂസർ നെയിം(ആപ്ലിക്കേഷൻ നമ്പർ), പാസ്സ്‌വേർഡ്, ജില്ല എന്നിവ നൽകി ലോഗിൻ ചെയ്യുക.
  3. സ്റ്റെപ് 3: Edit Application എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ തിരുത്തലുകൾ/കൂട്ടിച്ചേർക്കലുകൾ വരുത്തി 16/ 09/2021 വൈകിട്ട് 5 മണിക്കകം ഫൈനൽ കൺഫർമേഷൻ നടത്തണം 


PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment