ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് അപേക്ഷിക്കാം

 ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലീം/ക്രിസ്ത്യൻ/സിഖ്/ബുദ്ധ/പാഴ്‌സി/ജൈന സമുദായങ്ങളിൽപ്പെട്ട 9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന   പെൺകുട്ടികൾക്ക്  “ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം.

അവസാന വർഷ  പരീക്ഷയിൽ 50 ശതമാനത്തിലധികം മാർക്ക്  വാങ്ങിയവർക്കാണ് അപേക്ഷിക്കാൻ  അവസരം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : 30/ 11/2021

സ്‌കോളര്ഷിപ്പ് തുക

  1. ഒൻപത് , 10 ക്ലാസ്സുകാർക്ക് വർഷം 5000 രൂപ 
  2. പ്ലസ് വൺ/ പ്ലസ് ടു  കുട്ടികൾക്ക് വർഷം 6000 രൂപ

യോഗ്യത / നിബന്ധനകൾ:

  1. മുസ്ലീം/ക്രിസ്ത്യൻ/സിഖ്/ബുദ്ധ/പാഴ്‌സി/ജൈന സമുദായങ്ങളിൽപ്പെട്ട ഒൻപതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന  പെൺകുട്ടികൾക്ക് മാത്രം
  2. മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50% മാര്‍ക്ക് വേണം.
  3. വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ താഴെയായിരിക്കണം.
  4. ഒരേ ക്ലാസിലെ ഒരു കുടുംബത്തിൽ നിന്നുള്ള രണ്ടിൽ കൂടുതൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകില്ല

ആവശ്യമായ രേഖകള്‍:

  1. ഫോട്ടോ
  2. ആധാര്‍ കാര്‍ഡ്
  3. മുന്‍ വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്
  4. ബാങ്ക് പാസ് ബുക്ക് (നാഷനലൈസ്ഡ് ബാങ്ക്)
  5. വരുമാന സര്‍ട്ടിഫിക്കറ്റ് (ഇംഗ്ലീഷില്‍)


ദേശീയ സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കണം ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ www.scholarships.gov.in സന്ദർശിക്കുക 


Guideline

Apply Online

Scholarship Mobile App

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment