പ്രഫഷണല്‍ കോഴ്സുകള്‍ക്ക് Prime Minister's സ്കോളർഷിപ്പ്; അവസാന തീയതി ഒക്ടോബർ 15

 പ്രഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാർത്ഥികൾക്ക് (വിമുക്ത ഭടന്മാരുടെ മക്കള്‍ക്കും, യുദ്ധ സമാന സാഹചര്യങ്ങളില്‍ മരിച്ച ജവാന്മാരുടെ വിധവകള്‍ക്കും ആശ്രിതര്‍ക്കും) പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. 

എഞ്ചിനീയറിങ്, മെഡിക്കൽ, ഡന്റല്‍, വൈറ്റിനറി, ബിബിഎ, ബിസിഎ, ബി.ഫാര്‍മ, ബി.എസ്.സി. (നഴ്സിംഗ്, അഗ്രികള്‍ച്ചര്‍ തുടങ്ങിയവ), എംബിഎ, എംസിഎ എന്നീ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ആദ്യമായി പഠിക്കുന്നവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക. 

കേന്ദ്ര സായുധ സേനാനികളുടെ വിധവകള്‍, ആശ്രിതര്‍, യുദ്ധത്തിലോ, തിരഞ്ഞെടുപ്പ് ജോലിക്കിടയിലോ മരണമടയുകയോ, വൈകല്യം സംഭവിക്കുകയോ ചെയ്ത സൈനികരുടെ വിധവകള്‍, ആശ്രിതര്‍, ധീരതാ പുരസ്‌കാരം നേടിയവരുടെ ആശ്രിതര്‍ തുടങ്ങിയവര്‍ക്ക് 2021-22 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

ദേശീയ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലായ http://www.scholorship.gov.in വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 15 പ്ലസ്ടു/ഡിപ്ലോമ /ബിരുദം 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഒരു കുടുംബത്തിൽ പരമാവധി രണ്ട് വിദ്യാർത്ഥികൾക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. 

പെണ്‍കുട്ടികള്‍ക്ക് മാസത്തില്‍ 3,000 രൂപ എന്ന തോതില്‍ വര്‍ഷത്തില്‍ 36,000 രൂപയും ആണ്‍കുട്ടികള്‍ക്ക് 2,500 എന്ന തോതില്‍ 30,000 രൂപയും സ്കോളർഷിപ്പ് അനുവദിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്കും നിർദേശങ്ങൾക്കും 011-23063111 എന്ന നമ്പറിൽ ബന്ധപ്പെടാം. 


Email: http://secywarb-mha@nic.in

Guidelines 

Apply Online 

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment