സംസ്ഥാനത്ത് ശക്തമായ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ചത്തെ (ഒക്ടോബർ 18, 2021) പ്ലസ് വൺ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഹയർസെക്കൻഡറി പരീക്ഷ ബോർഡ് അറിയിച്ചതാണ് ഇക്കാര്യം. നാളെയാണ് അവസാന പരീക്ഷ നടക്കേണ്ടിയിരുന്നത്.
കേരള സർവകലാശാല നാളെ (18/10/2021) നടത്താൻ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കൽ, എൻട്രൻസ് തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.
മഹാത്മാഗാന്ധി സർവകലാ ശാല തിങ്കളാഴ്ച (ഒക്ടോബർ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി
നാളെ ( ഒക്ടോബർ 18) നടത്താനിരുന്ന എച്ച് ഡി സി പരീക്ഷയും മാറ്റിവെച്ചു പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയൻ പരീക്ഷാ ബോർഡ് സെക്രട്ടറി അനിത ടി. .ബാലൻ അറിയിച്ചു.