പൊതുമേഖലാ ബാങ്കുകളില്‍ 7855 ക്ലാര്‍ക്ക്: വിവിധ പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതാന്‍ അവസരം

2021 ഡിസംബര്‍, 2022 ജനുവരി മാസങ്ങളിലായി നടത്തുന്ന പ്രിലിമിനറി, മെയിന്‍ പരീക്ഷകളിലൂടെയാണ് തിരഞ്ഞെടുപ്പ്.

രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളിലെ ക്ലാര്‍ക്ക് തസ്തികകളിലേക്കുള്ള പരീക്ഷയ്ക്ക് ഇന്ത്യന്‍ ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു (CRPClerksXI).

2021 ഡിസംബര്‍, 2022 ജനുവരി മാസങ്ങളിലായി നടത്തുന്ന പ്രിലിമിനറി, മെയിന്‍ പരീക്ഷകളിലൂടെയാണ് തിരഞ്ഞെടുപ്പ്. ഇതേ തസ്തികയിലേക്ക് ജൂലായ് 12 മുതല്‍ 14 വരെ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. 7855 ഒഴിവുകളാണുള്ളത്. 194 ഒഴിവ് കേരളത്തിലും അഞ്ച് ഒഴിവ് ലക്ഷദ്വീപിലുമാണ്. മലയാളം ഉള്‍പ്പെടെ വിവിധ പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതാന്‍ സാധിക്കും.

ഒഴിവുകള്‍

കേരളം: ബാങ്ക് ഓഫ് ഇന്ത്യ3, ബാങ്ക് ഓഫ് മഹാരാഷ്ട്ര13, കാനറാ ബാങ്ക്25, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ29, ഇന്ത്യന്‍ ബാങ്ക് 40, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്2, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ82. (കേരളത്തിലെ ഒഴിവുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് മാതൃഭൂമി തൊഴില്‍ വാര്‍ത്ത കാണുക).

ലക്ഷദ്വീപ്: കാനറാ ബാങ്ക്4 (ജനറല്‍ 2, എസ്.ടി. 2), യൂക്കോ ബാങ്ക്1 (ജനറല്‍).

മറ്റുസംസ്ഥാനങ്ങളിലെ/ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഒഴിവുകള്‍: അന്തമാന്‍ ആന്‍ഡ് നിക്കോബാര്‍5, ആന്ധ്രാപ്രദേശ്387, അരുണാചല്‍ പ്രദേശ്13, അസം191, ബിഹാര്‍300, ചണ്ഡീഗഢ്33, ഛത്തീസ്ഗഢ്111, ദാദ്ര ആന്‍ഡ് നഗര്‍ഹവേലി & ദാമന്‍ ആന്‍ഡ് ദിയു3, ഡല്‍ഹി 318, ഗോവ59, ഗുജറാത്ത്395, ഹരിയാണ133, ഹിമാചല്‍ പ്രദേശ്113, ജമ്മു ആന്‍ഡ് കശ്മീര്‍26, ജാര്‍ഖണ്ഡ്111, കര്‍ണാടക454, ലഡാക്ക്0, മധ്യപ്രദേശ്389, മഹാരാഷ്ട്ര882, മണിപ്പുര്‍6, മേഘാലയ9, മിസോറം4, നാഗാലാന്‍ഡ്13, ഒഡിഷ302, പുതുച്ചേരി30, പഞ്ചാബ്402, രാജസ്ഥാന്‍142, സിക്കിം28, തമിഴ്‌നാട്843, തെലങ്കാന333, ത്രിപുര8, ഉത്തര്‍പ്രദേശ്1039, ഉത്തരാഖണ്ഡ്58, പശ്ചിമബംഗാള്‍516.

യോഗ്യത

കേന്ദ്ര ഗവ. അംഗീകാരമുള്ള സര്‍വകലാശാലയില്‍നിന്ന് ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം/ കേന്ദ്ര ഗവ. അംഗീകരിച്ച തത്തുല്യയോഗ്യത. 2021 ഓഗസ്റ്റ് ഒന്നിനോ അതിനുമുന്‍പോ അവസാന ഫലം പ്രഖ്യാപിച്ചവ മാത്രമേ യോഗ്യതയായി കണക്കാക്കൂ.

ഏത് സംസ്ഥാനത്തെ/ കേന്ദ്രഭരണ പ്രദേശത്തെ ഒഴിവിലേക്കാണോ അപേക്ഷിക്കുന്നത് അവിടത്തെ പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.

കംപ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. അതിന് കംപ്യൂട്ടര്‍ ഓപ്പറേഷന്‍/ ലാംഗ്വേജുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ/ ഡിഗ്രി നേടിയിരിക്കണം. അല്ലെങ്കില്‍ ഹൈസ്‌കൂള്‍/ കോളേജ്/ ഇന്‍സ്റ്റിറ്റ്യൂട്ട് തലത്തില്‍ കംപ്യൂട്ടര്‍/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഒരു വിഷയമായി പഠിച്ചിരിക്കണം.

പ്രായം

2021 ജൂലായ് ഒന്നിന് 20നും 28നും ഇടയിലായിരിക്കണം പ്രായം. അതായത് 02.07.1993നുമുന്‍പോ 01.07.2001നുശേഷമോ ജനിച്ചവരായിരിക്കരുത് (രണ്ട് തീയതികളും ഉള്‍പ്പെടെ). ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി.(നോണ്‍ ക്രീമിലെയര്‍) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഭിന്നശേഷിക്കാര്‍ക്ക് പത്തുവര്‍ഷത്തെയും ഇളവ് ലഭിക്കും.

വിധവകള്‍ക്കും പുനര്‍വിവാഹം ചെയ്യാത്ത വിവാഹമോചിതകള്‍ക്കും ജനറല്‍/ ഇ.ഡബ്ല്യു.എസ്.35, ഒ.ബി.സി.38, എസ്.സി., എസ്.ടി.40 എന്നിങ്ങനെയാണ് ഉയര്‍ന്ന പ്രായപരിധി. വിമുക്തഭടര്‍ക്കും നിയമാനുസൃത വയസ്സിളവുണ്ട്.

പരീക്ഷ

പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ ഓണ്‍ലൈനായാണ് നടക്കുക. ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രിലിമിനറി പരീക്ഷയ്ക്ക് ഇംഗ്ലീഷ് ലാംഗ്വേജ്, ന്യൂമറിക്കല്‍ എബിലിറ്റി, റീസണിങ് എന്നീ വിഷയങ്ങള്‍. തെറ്റുത്തരത്തിന് നാലിലൊന്ന് മാര്‍ക്ക് നഷ്ടമാവും. കേരളത്തിലേക്കും ലക്ഷദ്വീപിലേക്കും അപേക്ഷിച്ചവര്‍ക്ക് ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്കുപുറമേ മലയാളവും മാധ്യമമായി തിരഞ്ഞെടുക്കാം. അവസാന തീയതി: ഒക്ടോബര്‍ 27. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും:www.ibps.in

PSMVHSS Kattoor, Thrissur
To avoid SPAM comments, all comments will be moderated before being displayed.

Post a Comment