ACADEMIC GUIDELINES FOR OPENING SCHOOLS

സ്കൂളുകൾ തുറക്കാനുള്ള അക്കാദമിക മാർഗരേഖ പുറത്തിറക്കി

സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാനുള്ള അക്കാദമിക മാർഗരേഖ പുറത്തിറക്കി. എല്ലാ സ്കൂളുകളിലും അക്കാദമിക പ്രവർത്തനങ്ങൾ ഏകീകരിക്കുന്ന രീതിയിലാണ് മാർഗരേഖ തയ്യാറാക്കിയിരിക്കുന്നത്.

തുടക്കത്തിലുള്ള പ്രവൃത്തി ദിവസങ്ങളിൽ കുട്ടികൾക്കുള്ള ഇഷ്ടമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരം നൽകണം. കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് അധ്യാപകർ മുൻഗണന നൽകണം. സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കണം. ലഘുവ്യായാമങ്ങൾ ചെയ്യിപ്പിക്കണം. ഇഷ്ടപുസ്തകങ്ങൾ വായിക്കാൻ അവസരം നൽകണം.

പഠനത്തിനായി ഓൺലൈൻ, ഓഫ് ലൈൻ സാധ്യതകൾ അധ്യാപകർ പ്രയോജനപ്പെടുത്തണം. അസൈൻമെന്റ് പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയാക്കണം. സ്കൂളിൽ എത്താൻ സാധിക്കാത്ത വിദ്യാർഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. കോവിഡ് സുരക്ഷാ മാനദണ്ഡം പാലിക്കാൻ ഓരോ സ്കൂളും പ്രവർത്തന സമയം ക്രമീകരിക്കണം. പഠനവിടവ് പരിഹരിക്കാൻ രക്ഷിതാക്കളുടെ സഹകരണം ഉറപ്പാക്കണം. താൽപര്യമുള്ള എല്ലാ വിദ്യാർഥികളേയും സ്കൂളിലെത്തിക്കാനുള്ള സൗകര്യം ഉറപ്പാക്കണ മെന്നും മാർഗരേഖ നിർദേശിക്കുന്നു.

കോവിഡ് മഹാമാരി കാരണം കഴിഞ്ഞ അക്കാദമികവർഷം കുട്ടികൾ വീട്ടിലിരുന്ന് ഓൺലൈൻ പഠനത്തിന്റെ പുതിയ രീതികൾ പരിചയപ്പെട്ടു. അതേസമയം ക്ലാസ്സ് പഠനത്തിന്റെ നേരനുഭവങ്ങളിൽ വലിയ കുറവും സംഭവിച്ചു. ഈ സാഹചര്യത്തിൽ കുട്ടികളെ മനസ്സിലാക്കി അവരെ പഠനത്തിന്റെ പൊതുധാരയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്.

വ്യത്യസ്ത നിലവാരത്തിലുള്ളവരാണ് നമ്മുടെ കുട്ടികൾ. അവരെ പരിഗണിച്ചു വേണം ക്ലാസ്സ് മുറിയിലെ പഠനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ. കുട്ടികൾ ഉണ്ടായ പഠനവിടവുകൾ (Learning Gap) പരിഹരിക്കാൻ പദ്ധതിയുണ്ടാവണം.

• ആദ്യഘട്ടത്തിൽ വീഡിയോ ക്ലാസ്സുകളുടേയും ഓൺലൈൻ പഠനപിന്തുണയുടേയും ഒപ്പമാണ് കുട്ടികളെ മനസ്സിലാക്കാനും നേരനുഭവം നല്കാനുമായി ക്ലാസ് റൂം പഠനത്തെ ഉപയോഗപ്പെടുത്തേണ്ടത്.

മുഴുവൻ കുട്ടികളേയും സ്കൂൾ അന്തരീക്ഷത്തിലേക്ക് തിരിച്ചു കൊണ്ടുവരിക*
. കുട്ടികളുമായി സ്നേഹോഷ്മള ബന്ധം സ്ഥാപിക്കുക.

. കുട്ടികൾക്ക് ഇഷ്ടമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കുക. അവരുടെ പഠനഉല്പന്നങ്ങൾ അവതരിപ്പിക്കാൻ അവസരം നല്കുക

ലഘുവ്യായാമങ്ങൾക്ക് അവസരം നല്ലക

ഇഷ്ടമുള്ള പുസ്തകങ്ങൾ വായിക്കാൻ അവസരം നല്കുക

ലഘുപരീക്ഷണങ്ങൾ ചെയ്യാൻ അവസരമൊരുക്കുക

• അനുഗുണമായ സാമൂഹികശേഷികൾ പ്രോത്സാഹിപ്പിക്കുക

ആവശ്യമെങ്കിൽ സ്കൂൾ കൌൺസിലർമാരുടെ സേവനം ഉപയോഗപ്പെടുത്തുക

2.പുതിയ കാലത്തിനായി അദ്ധ്യാപകർ സജ്ജരാകുക*

നേരനുഭവത്തേയും ഓൺലൈൻ /ഡിജിറ്റൽ പഠനത്തേയും ഫലപ്രദമായി കൂട്ടിയിണക്കുക

വിഡിയോ ക്ലാസ്സിലൂടെ ലഭിച്ച അറിവുകൾ പങ്കുവെക്കാനും പ്രയോഗിച്ചു നോക്കാനും ക്ലാസ്സ് മുറിയെ ഉപയോഗപ്പെടുത്തുക

പ്രായോഗിക പാഠങ്ങളും (Practical Lessons) ലൈബ്രറി പ്രവർത്തനങ്ങളും സംഘപ്രവർത്തനങ്ങളും സ്കൂളിൽ ചെയ്യാം.

അസൈൻമെന്റുകളുടെ അവതരണത്തിനും ഫീഡ്ബാക്കിനും ഓൺലൈൻ ക്ലാസ്സുകൾ ഉപയോഗ പ്പെടുത്താം

സ്കൂളിലെത്താൻ കഴിയാത്ത കുട്ടികൾക്ക് പഠിക്കാൻ വീഡിയോ ക്ലാസ്സുകളും ഓൺലൈൻ പഠനവും തുടർന്നും ഉപയോഗപ്പെടുത്താം.

3.പാഠാസൂത്രണം സമഗ്രമാക്കുക*

ലഭ്യമാകുന്ന പഠന ദിനങ്ങൾ, ഓൺലൈൻ പ്ലാറ്റ്ഫോം, വീഡിയോ ക്ലാസ്സുകൾ എന്നിവ ഇതിനായി പരിഗണിക്കണം.

എസ് സി ഇ ആർ ടി തയ്യാറാക്കുന്ന മാർഗ്ഗരേഖക്കനുസരിച്ച് ജില്ലാതലത്തിൽ ഡയറ്റുകൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക

നവംബറിലെ പഠനപ്രവർത്തനങ്ങൾ സ്കൂൾ തുറക്കുന്നതിനു മുമ്പ് തയ്യാറാക്കുക. ഓൺലൈൻ പരി ശീലനത്തിലൂടെ ഇത് അദ്ധ്യാപകരെ പരിചയപ്പെടുത്തുക. ഇതുകൂടി പരിഗണിച്ച് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് ഇതിനെ സ്കൂൾ പദ്ധതിയായി വികസിപ്പിക്കുക.

നവംബറിലെ പ്രവർത്തനങ്ങൾ കൂടി വിലയിരുത്തിവേണം ഡിസംബറിലെ അക്കാദമിക ആസൂത്രണം പൂർത്തിയാക്കാൻ

ടൈംടേബിൾ തയ്യാറാക്കുമ്പോൾ*
ഓരോ സ്കൂളും അവരവരുടെ സാഹചര്യം പരിഗണിക്കുക

സുരക്ഷിതമായി എത്രമാത്രം കുട്ടികളെ എത്തിക്കാനാകും എന്ന് വിലയിരുത്തുക.

കുട്ടികളുടെ എണ്ണം, ക്ലാസ് മുറികൾ, ഇരിപ്പിടം ഇവയുടെ ലഭ്യത തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കുക

5.കുട്ടിയെ മനസ്സിലാക്കി പഠനപിന്തുണ ഉറപ്പാക്കുക

കുട്ടികളുമായി അദ്ധ്യാപകർ നല്ല ബന്ധം സ്ഥാപിക്കുക. അവരുടെ കഴിവുകൾ കണ്ടെത്തി പ്രോൽസാഹിപ്പിക്കുക. ഇതവരുടെ ആത്മവിശ്വാസം വർധിപ്പിക്കും. പഠനപങ്കാളിത്വം വർദ്ധിപ്പിക്കും.

സഹിതം പോർട്ടൽ ഉപയോഗിച്ച് കുട്ടികളുടെ കഴിവും പഠനപുരോഗതിയും രേഖപ്പെടുത്തുക. അവർക്ക് നന്നായി ഫീഡ് ബാക് നല്കുക

കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിലയിരുത്തി പാഠങ്ങൾ (Assessment Text) തിരഞ്ഞെടുക്കാൻ അവസരം നൽകണം.

6.രക്ഷിതാക്കളുടെ പിന്തുണ ഉറപ്പുവരുത്തുക*

.നമ്മുടെ രക്ഷിതാക്കൾ ഭൂരിപക്ഷവും അടിസ്ഥാന വിദ്യാഭ്യാസം നേടിയവരാണ്

അതുകൊണ്ടുതന്നെ കുട്ടികളുടെ പഠനവിടവ് പരിഹരിക്കാനും, ലഘു പഠനപ്രോജക്റ്റുകൾക്ക് സഹായം നല്കാനും കഴിയുന്ന നിരവധി രക്ഷിതാക്കൾ ഉണ്ട്. ഇവരെ ഫലപ്രദമായി സഹകരിപ്പിക്കണം.

കുട്ടികളെ മനസ്സിലാക്കാനും രക്ഷിതാവുമായി നല്ല ബന്ധം സ്ഥാപിക്കാനും കുട്ടികളുടെ ഗൃഹസന്ദർശനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.

.ദേശീയ ആരോഗ്യ മിഷൻ തയ്യാറാക്കിയിട്ടുള്ള വീഡിയോകൾ അടക്കം ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെ സന്ദേശങ്ങൾ രക്ഷിതാക്കളിൽ എത്തിക്കണം. ഇതിനായി പ്രത്യേകരക്ഷകർതൃവിദ്യാഭ്യാസ പരിപാടി ആസൂത്രണം ചെയ്യണം.

സ്കൂൾ തുറക്കൽ ദിന പരിപാടികൾ ഭംഗിയായി ആസൂത്രണം ചെയ്യുക
സ്കൂൾ മനോഹരമായി അലങ്കരിക്കുക. കുട്ടികളുടെ പഠന ഉല്പന്നങ്ങളും ഇതിനുപയോഗപ്പെടുത്തുക

.കുട്ടികളെ ആഘോഷപൂർവ്വം പ്രവേശനകവാടത്തിൽ നിന്നു തന്നെ സ്വീകരികുക

കഥകളും കവിതകളും പാട്ടുകളും കേൾക്കാനും പാടാനും അവസരമൊരുക്കുക

കുട്ടികളെ പഠനത്തിൽ സഹായിക്കാൻ നിയോഗിക്കപ്പെട്ട ഏജൻസികൾ അവരവരുടെ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കുക.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment