SSLC പാസായവർക്ക് കേരള പോലീസിൽ ഓഫീസറാകാം

SSLC പാസായവർക്ക് കേരള പോലീസിൽ ഓഫീസറാകാം. പോലീസ് കോൺസ്റ്റബിൾ  (ഇന്ത്യ റിസർവ് ബറ്റാലിയൻ റഗുലർ വിങ്) 77 ഒഴിവുകളിലേക്ക് കേരള പി എസ്  സി അപേക്ഷ ക്ഷണിച്ചു . 

  • കാറ്റഗറി നമ്പർ: 466/2021 
  • പോലീസ് കോൺസ്റ്റബിൾ പോലീസ് (ഇന്ത്യ റിസർവ് ബറ്റാലിയൻ റഗുലർ വിങ്) 
  • ശമ്പളം: 22200-48000 രൂപ (പി.ആർ.) 
  • ഒഴിവുകളുടെ എണ്ണം 77 
  • നിയമനരീതി: നേരിട്ടുള്ള നിയമനം 

ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കും വനിതാ ഉദ്യോഗാർഥികൾക്കും ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കുവാൻ അർഹത ഉണ്ടായിരിക്കുന്നതല്ല. 

പ്രായപരിധി: 18-26, 

ഉദ്യോഗാർഥികൾ 02.01.1995നും 01.0.1.2003 നും ഇടയിൽ ജനിച്ചവരായിരിക്കണം 

മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് 29 വയസ്സുവരെയും എസ്.സി/ എസ്.ടി വിഭാഗത്തിൽപ്പെട്ട ഉദ്യോ ഗാർഥികൾക്ക് 31 വയസ്സുവരെയും വിമുക്ത ഭടൻമാർക്ക് 11 വയ സ്സ് വരെയും ഉയർന്ന പ്രായപരിധിയിൽ ഇളവ് ഉണ്ട്. 

യോഗ്യതകൾ: വിദ്യാഭ്യാസ യോഗ്യതകൾ: 

എസ്.എസ്.എൽ.സിയോ തത്തു ല്യമായ പരിക്ഷയോ ജയിച്ചിരിക്കണം. 

പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർഥികളെ സംബ ന്ധിച്ച് യോഗ്യതയുള്ള മതിയായ എണ്ണം ഉദ്യോഗാർഥികളുടെ അ ഭാവത്തിൽ എസ്.എസ്.എൽ.സി പാസ്സാകാത്ത ഉദ്യോഗാർ ഥികളെ അവർക്ക് സംവരണം ചെയ്തിട്ടുള്ള ക്വാട്ട തികക്കുന്നതി നായി മാത്രം പരിഗണിക്കുന്നതായിരിക്കും. 

ശാരീരിക യോഗ്യതകൾ 

ഉദ്യോഗാർഥികൾ ശാരീരികക്ഷമത യുള്ളവരും ചുവടെപ്പറയുന്ന ഏറ്റവും കുറഞ്ഞ ശാരീരിക അളവുള്ളവരുമായിരിക്കണം. 


  1. ഉയരം 160 സെ.മീ 
  2. നെഞ്ചളവ് 81 സെ.മീ ഏറ്റവും കുറഞ്ഞ നെഞ്ച് വികാസം 5 സെ.മീ. പട്ടികജാതി, പട്ടികവർഗ ഉദ്യോഗാർഥികൾക്ക് ഏറ്റവും കുറഞ്ഞത് 160 സെ.മീ ഉയരവും 76 സെ.മീറ്റർ നെഞ്ചളവും നെഞ്ച് വികാസം 5 സെ.മീറ്ററും ഉണ്ടായിരിക്കേണ്ടതാണ്.
  3. കാഴ്ചശക്തി : കണ്ണടയില്ലാതെ  താഴെ പറയുന്ന രീതിയിൽ കാഴ്ചശക്തി ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കണം. 
    1. ദൂരക്കാഴ്ച |6/6 സ്നെല്ലൻ |6/6 സ്നെല്ലൻ 
    2. സമീപക്കാഴ്ച 0.5 സ്നെല്ലൻ |0.5 സ്നെല്ലൻ 
      1. ഓരോ കണ്ണിനും പൂർണമായ കാഴ്ചശക്തി ഉണ്ടായിരിക്കണം .
      2.  വർണാന്ധത, കോങ്കണ്ണ് അല്ലെങ്കിൽ കണ്ണിൻറയോ കൺ പോളകളുടെയോ അനാരോഗ്യകരം ആയിട്ടുള്ള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ്. 
      3. ഉദ്യോഗാർഥികൾ വെരിഫിക്കേഷൻ സമയത്ത് കണ്ണട കൂടാതെയുള്ള കാഴ്ചശക്തിയും ശാരീരികയോഗ്യതയും തെളിയിക്കുന്നതിന് സർക്കാർ സർവീസിലുള്ള അസിസ്റ്റൻറ് സർജൻ റാങ്കിൽ കുറയാത്ത ഒരു മെഡിക്കൽ ഓഫീസറിൽനിന്ന് ലഭിച്ച അസൽ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. 
  4. മുട്ടുതട്ട്, പരന്ന പാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകൾ , വൈകല്യമുള്ള കൈകാലുകൾ , ഉന്തിയ പല്ലുകൾ, കേൾവിയിലും സംസാരത്തിലുമുള്ള വൈകല്യങ്ങൾ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകം അയോഗ്യതയായി കണക്കാക്കുന്നതാണ്. 

എൻഡുറൻസ് ടെസ്റ്റ്: 

ഈ തസ്തികയുടെ തിരഞ്ഞെടുപ്പിന്റെ ആദ്യപടിയായി യോഗ്യത നിർണയിക്കുന്നതിനായി ഉദ്യോഗാർഥികൾക്കായി ഒരു എൻഡുറൻസ് ടെസ്റ്റ് (Endurance Test) നടത്തു ന്നതാണ്.  13 മിനിറ്റിനുള്ളിൽ റോഡ് മാർഗം 3 കിലോമീറ്റർ ഓടി എത്തി യോഗ്യത തെളിയിക്കേണ്ട പരീക്ഷയാണിത്. 

എഴുത്തുപരീക്ഷ, ഒബ്ജക്ടീവ് ടെസ്റ്റ് (ഒ.എം.ആ ർ) പരീക്ഷ: 

എൻഡുറൻസ് ടെസ്റ്റിൽ യോഗ്യത നേടുന്ന ഉദ്യോഗാർഥികൾ ക്കായി ഒരു എഴുത്തു പരീക്ഷ ഒ.എം. ആർ പരീക്ഷ നടത്തുന്നതായിരിക്കും. 

ശാരീരികക്ഷമത പരീക്ഷ: 

ഒ.എം.ആർ പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർഥികൾക്കായി ശാരീരിക ക്ഷമതാ പരീക്ഷ നടത്തുന്നതാണ്. 

അവർ നാഷണൽ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിലെ വൺ സ്റ്റാർ നിലവാര ത്തിലുള്ള 8 (എട്ട്) ഇനങ്ങളിൽ ഏതെങ്കിലും അഞ്ച് ഇനങ്ങളിൽ യോഗ്യത നേടിയിരിക്കണം . 

ഇനങ്ങൾ 

  1. 100 മീറ്റർ ഓട്ടം 14 സെക്കൻഡ് 
  2. ഹൈജംപ് 132. 20 cms (4 6'') 
  3. ലോങ് ജംപ് 157.20 cms (151) 
  4. പൂട്ടിങ് ദ ഷോട്ട് (7264 5 609.60 cms (20') 
  5. ത്രായിങ് ദി ക്രിക്കറ്റ് ബോൾ  6096 cms (2001) 
  6. റോപ് ക്ലൈമ്പിങ് (കൈകൾ | 365.80 cms (12) മാത്രം ഉപയോഗിച്ച് 
  7. പുഷ്  അപ് അഥവാ ചിന്നിങ് | 8 തവണ 
  8. 1500 മീറ്റർ ഓട്ടം 5മിനിട്ട് 14 സെക്കൻഡ് 

കായികക്ഷമതാ പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർഥികളെ പബ്ലിക് സർവീസ് കമ്മിഷൻ നിശ്ചയിക്കുന്ന രീതിയിൽ ഒരു മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുന്നതും ഇതിൽ യോഗ്യത നേടാത്തവരെ ഒഴിവാക്കുന്നതുമായിരിക്കും. 

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 01 12 2021 ബുധനാഴ്ച രാത്രി 12 മണി വരെ.


അപേക്ഷിക്കേണ്ട വിധം

  1. ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവീസ് കമ്മിഷൻെറ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.
  2.  രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അവരുടെ User ID യും Password– ഉം ഉപയോഗിച്ച് Login ചെയ്തശേഷം സ്വന്തം Profile ലൂടെ അപേക്ഷിക്കേണ്ടതാണ്.
  3. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link ലെ ‘ Apply Now ‘ ൽ മാത്രം click ചെയ്യേണ്ടതാണ്.
  4. അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31/12/2010 നോ അതിനുശേഷമോ എടുത്തതായിരിക്കണം.
  5. ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
  6. നിശ്ചിത മാനദണ്ഡങ്ങാം പാലിച്ചുകൊണ്ട് അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് അപ്ലോഡ് ചെയ്ത തീയതി മുതൽ 10 വർഷക്കാലത്തേക്ക് പ്രാബല്യമുണ്ടായിരിക്കും.
  7. ഫോട്ടോ സംബന്ധിച്ച മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല.
  8. ആവശ്യമെങ്കിൽ രജിസ്ട്രേഷൻ കാർഡ് Link click ചെയ്ത് Profile ലെ വിശദാംശങ്ങൾ കാണുന്ന തിനും പ്രിൻറ് ഔട്ട് എടുത്ത് സൂക്ഷിക്കുവാനും കഴിയും.

Most Useful Links 

Notification  

Apply Online 

Website

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment