We are making major changes to this site. Reach us if you are facing any issue by clicking on Report

Table of Content

നേവിയിൽ പ്ല​സ്ടു ടെക്നിക്കൽ കേ​ഡ​റ്റ് എ​ൻ​ട്രി

 ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ഡ​മി​യി​ൽ പ്ല​സ്ടു ടെക്നിക്കൽ കേ​ഡ​റ്റ് (ബി​ടെ​ക്) എ​ൻ​ട്രി സ്കീ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ളി​ൽ മി​ക​ച്ച മാ​ർ​ക്കോ​ടെ പ്ല​സ്ടു പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​വി​വാ​ഹി​ത​രാ​യ ആ​ണ്‍​കു​ട്ടി​ക​ളാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. 2021 ജെഇഇ മെയിൻ അടി സ്ഥാനമാക്കിയാണ് തെരഞ്ഞ െടുപ്പ്.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് നാ​ലു​വ​ർ​ഷ​ത്തെ ബി​ടെ​ക് (ഇ​ല​ക്‌ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, മെ​ക്കാ​നി​ക്ക​ൽ) കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യു​ടെ (ജെഎ​ൻ​യു) ബി​ടെ​ക് ബി​രു​ദ​വും 15,600- 39,100 രൂ​പ ശ​ന്പ​ള​സ്കെ​യി​ലി​ൽ നേ​വി​യി​ൽ സ​ബ് ല​ഫ​്റ്റ​ന​ന്‍റ് പ​ദ​വി​യും ല​ഭി​ക്കും.

യോ​ഗ്യ​ത- ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ളി​ൽ 70 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ്ടു, എ​സ്എ​സ്എ​ൽ​സി ത​ല​ത്തി​ലോ പ്ല​സ്ടു ത​ല​ത്തി​ലോ ഇം​ഗ്ലീഷി​ന് 50 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യി​രി​ക്ക​ണം.

പ്രാ​യം- പ​തി​നേ​ഴി​നും പ​ത്തൊ​ന്പ​തി​നും മ​ധ്യേ. (02-01-2003നും 01-07-2005 ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം. ര​ണ്ട് തീ​യ​തി​യും ഉ​ൾ​പ്പെ​ടെ).

ശാ​രീ​രി​ക യോ​ഗ്യ​ത- ഉ​യ​രം 157 സെ​മി. പ്രാ​യ​ത്തി​ന​നു​സ​രി​ച്ച് തൂ​ക്കം ഉ​ണ്ടാ​യി​രി​ക്ക​ണം. മി​ക​ച്ച കാ​ഴ്ച ശ​ക്തി. 2022 ജൂലൈയിൽ ന​ട​ക്കു​ന്ന സ​ർ​വീ​സ് സെ​ല​ക്ഷ​ൻ ബോ​ർ​ഡ് ഇ​ന്‍റർവ്യൂ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്.

ബം​ഗ​ളൂ​രൂ, ഭോ​പ്പാ​ൽ, കോ​യ​ന്പ​ത്തൂ​ർ, വി​ശാ​ഖ​പ​ട്ട​ണം എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ വ​ച്ചാ​യി​രി​ക്കും ഇ​ന്‍റ​ർ​വ്യൂ.

അ​പേ​ക്ഷി​ക്കേ​ണ്ട​വി​ധം- www.joinindiannavy.nic.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഫെബ്രുവരി എട്ടുവരെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.

PSMVHSS Kattoor, Thrissur
To avoid SPAM comments, all comments will be moderated before being displayed.

Post a Comment