പ്ലസ് വൺ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി ഫലം പ്രസിദ്ധീകരിച്ചു


2022 ജനുവരി മാസം നടന്ന ഒന്നാം വർഷ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി ഹയർ സെക്കന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു . 

പരീക്ഷാഫലം ലഭിക്കുന്ന സൈറ്റുകൾ  

www.dhsekerala.gov.in  

www.keralaresults.nic.in 

www.prd.kerala.gov.in 

www.results.kite.kerala.gov.in 

www.kerala.gov.in 


HSE Plus one Improvement Result 2022


VHSE Plus one Improvement Result 2022 

ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം , സൂക്ഷ്മ പരിശോധന , ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള നിർദ്ദിഷ്ട ഫോറങ്ങളിലുള്ള അപേക്ഷകൾ നിർദിഷ്ട ഫീസ് സഹിതം , വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്കൂളിലെ പ്രിൻസിപ്പാളിന് 04.03.2022 തീയതിയ്ക്കകം സമർപ്പിക്കേണ്ടതാണ് . 

ലക്ഷദ്വീപ് , ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ ഹയർസെക്കന്ററി സ്കൂളുകളിലെ വിദ്യാർത്ഥികൾ അപേക്ഷാഫീസ് , ഡിമാന്റ് ഡ്രാഫ്റ്റ് ( Drawn in favour of Joint Director , Examinations ( Higher Secondary Wing ) , Directorate of General Education , Thiruvananthapuram ) മുഖാന്തിരം അതാതു സ്കൂൾ പ്രിൻസിപ്പൽമാർക്ക് മേൽപ്പറഞ്ഞ തീയതിക്കുള്ളിൽ സമർപ്പിക്കേണ്ടതാണ് . 

ഗവൺമെന്റ് / എയ്ഡഡ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽമാർ പൂരിപ്പിച്ച അപേക്ഷകളോടൊപ്പം പുനർ മൂല്യനിർണ്ണയ ഫീസ് കൈപ്പറ്റി , പി.ഡി അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതും , സ്കൂട്ടിനി , ഫോട്ടോകോപ്പി എന്നിവയ്ക്കായുള്ള ഫീസ് ട്രഷറിയിൽ ഒടുക്കേണ്ടതുമാണ് .

ഫോട്ടോകോപ്പി , സ്കൂട്ടിനി 

 ഫോട്ടോകോപ്പി , സ്കൂട്ടിനി എന്നിവയ്ക്കായുള്ള അപേക്ഷാ ഫീസ് " 0202-01-102-97-03 ( other receipts ) " എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടവാക്കേണ്ടതാണ് . റീഫണ്ടിന് അർഹരായ വിദ്യാർത്ഥികൾക്ക് പ്രിൻസിപ്പൽമാർ തുക അനുവദിച്ച് നൽകിയതിനുശേഷം , ബാക്കിയുള്ള തുക ബന്ധപ്പെട്ട ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കി ചെലാന്റെ പകർപ്പ് ഈ ഓഫീസിലേക്ക് അയച്ചുതരേണ്ടതും അസൽ ആഡിറ്റിന് ഹാജരാക്കേണ്ടതുമാണ് .

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment