അടുത്ത വർഷം മുതൽ ഫോക്കസ് ഏരിയ ഇല്ല: ജൂണിലെ പ്ലസ് വൺ പരീക്ഷയ്ക്കും

അടുത്ത അധ്യയന വർഷം മുതൽ എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ ഫോക്കസ് ഏരിയ സമ്പദായം നടപ്പാക്കില്ല. ഈ വർഷത്തെ പ്ലസ് വൺ പരീക്ഷയ്ക്കും ഫോക്കസ് ഏരിയ ഉണ്ടാ കില്ല.കോവിഡ് കാലത്ത് സ്കൂളുകളിലെ പ്രവർത്തനം മുടങ്ങിയതിനെ തുടർന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷയ്ക്കായി ഫോക്കസ് ഏരിയ പ്രസിദ്ധീകരിച്ചത്. കോവിഡ് സാഹചര്യം മാറി സ്കൂളുകളുടെ പ്രവർത്തനം സാധാരണ രീതിയിലേക്ക് മാറിയതിനെ തുടർന്നാണ് ഫോക്കസ് ഏരിയ സമ്പ്രദായവും മാറ്റുന്നത്. അധ്യാപകരുടെ യാത്രയയപ്പുയോഗത്തിലാണ് മന്ത്രി വി.ശിവൻകുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ഫോക്കസ് ഏരിയ കേന്ദ്രീകരിച്ചാണെങ്കിലും എ (80% മാർക്ക്) എ പ്ലസ് (90%) ഗ്രേഡുകൾ വാങ്ങണമെങ്കിൽ മുഴുവൻ പാഠഭാഗങ്ങളും പഠിക്കണം എന്നാണ് നിർദേശം. 70% മാർക്ക് മാത്രമാണ് ഫോക്കസ് ഏരിയയിൽ നിന്നു നേടാൻ കഴിയു. ബാക്കി 30% മാർക്ക് ഫോക്കസ് ഏരിയയ്ക്കു പുറത്തുള്ള ചോദ്യങ്ങളിൽ നിന്നാണ് ഉണ്ടാകുക. ഇനി മുൻകാലങ്ങളിലെതു പോലെ പരീക്ഷയ്ക്കായി മുഴുവൻ പാഠഭാഗങ്ങളും പഠിക്കണം.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment