പ്ലസ് വൺ ആദ്യ അലോട്മെന്റ് റിസൾട്ട് ആഗസ്റ്റ് 5 ന്

പ്ലസ് വൺ പ്രവേശനം ആദ്യ അലോട്ട്‌മെന്റ് തീയതി : 05-08-2022

പ്രവേശനം ആഗസ്റ്റ് 5 മുതൽ 10 വരെ.

രണ്ടാം അലോട്ട്മെന്റ് തീയതി : 15-08-2022

പ്രവേശനം ആഗസ്റ്റ് 16  മുതൽ 17 വരെ.


മൂന്നാം അലോട്ട്മെന്റ് തീയതി : 22-08-2022

പ്രവേശനം ആഗസ്റ്റ് 24 ന് അവസാനിക്കും.

ആഗസ്ത് 25 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ് 


കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

  • നിങ്ങൾക്ക്  അലോട്ട്മെൻ്റ് വന്ന സ്കൂൾ/കോംബിനേഷൻ നോക്കുക.
  • നിങ്ങൾ നൽകിയ 1 മത്തെ ഓപ്ഷൻ തന്നെ ആണ് നിങ്ങൾക്ക് ലഭിച്ചത് എങ്കിൽ ഏത് സ്കൂളിൽ ആണോ അലോട്മെന്റ് ലഭിച്ചത് ആ സ്കൂളിൽ പോയി ഫീസ് അടച്ച് ആഗസ്റ്റ് 5 മുതൽ ആഗസ്റ്റ് 10 ന്  വൈകുന്നേരം 5 മണിക്ക് മുൻപ് സ്ഥിര അഡ്മിഷൻ എടുക്കേണ്ടതാണ്.
  • അഡ്മിഷൻ എടുക്കാൻ പോകുമ്പോൾ അലോട്മെന്റിന്റെ ഒരു പ്രിന്റ് കോപ്പി കൂടി കയ്യിൽ കരുതണം. ഇല്ല എങ്കിൽ സ്കൂളിൽ ആവശ്യപ്പെട്ടാൽ സ്കൂളിൽ നിന്നും നൽകും. 
  • ഫസ്റ്റ് ഓപ്‌ഷൻ വച്ച സ്കൂളിൽ കിട്ടിയിട്ട് കുട്ടി അഡ്മിഷൻ എടുത്തില്ല എങ്കിൽ കുട്ടി ഏകജാലകത്തിൽ നിന്നും പുറത്താകും.

  • ഇപ്പൊൾ ലഭിച്ച ഓപ്ഷനിൽ നിങ്ങൾ തൃപ്തരല്ല എങ്കിൽ നിങ്ങൾ ഇപ്പൊൾ അലോട്ട്മെൻ്റ് ലഭിച്ച സ്കൂളിൽ പോയി ആഗസ്റ്റ് 10 ന് മുൻപ്  താൽകാലിക അഡ്മിഷൻ എടുക്കണം. അതിനു ശേഷം അടുത്ത അലോട്ട്മെൻ്റ് വരെ കാത്തിരിക്കുക.
  • നിങ്ങൾക്ക് ഇപ്പൊൾ ഒരു സ്കൂളിൽ അലോട്ട്മെൻ്റ് വന്നു.(ഒന്നാമത്തെ ഓപ്ഷൻ അല്ല വന്നത്, ഉദാഹരണം 6ആമത്തെ ഓപ്ഷൻ ആണ് ഇപ്പൊൾ അലോട്ട്മെൻ്റ് വന്നത്) നിങ്ങൾക്ക് ഇപ്പൊൾ അലോട്ട്മെൻ്റ് ലഭിച്ച വിഷയം തന്നെ പഠിച്ചാൽ മതി എങ്കിൽ അലോട്ട്മെൻ്റ് വന്ന സ്കൂളിൽ പോയി സ്ഥിര അഡ്മിഷൻ എടുക്കാൻ സാധിക്കും.അപ്പോൾ 1 മുതൽ 5 വരെ ഉള്ള ഓപ്ഷനുകൾ കാൻസൽ ആയി പോകും.
  • ഇപ്പൊൾ നിങ്ങൾക്ക് 10 ആമത്തെ ഓപ്ഷൻ നൽകിയ സ്കൂളിൽ ആണ് അലോട്ട്മെൻ്റ് വന്നത് എന്ന് കരുതുക. നിങ്ങൾക്ക് 2,3,4,5,6,7,8,9 വരെ ഉള്ള ഓപ്ഷനുകളിൽ ഏത് വേണം എങ്കിലും ഡിലീറ്റ് ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കും. താൽകാലിക അഡ്മിഷൻ നേടുന്ന സമയത്ത് ഹയർ ഓപ്ഷൻ ക്യാൻസലേഷൻ ഫോം സ്കൂളിൽ ഫിൽ ചെയ്തു കൊടുത്താൽ മതി.
  • നിങ്ങൾ 15 സ്കൂളുകളിൽ ഓപ്ഷൻ നൽകി. ഇപ്പൊൾ അഡ്മിഷൻ വന്നത് 7 ആമത്തെ ഓപ്ഷൻ വച്ച സ്കൂളിൽ ആണ്.എങ്കിൽ 8 മുതൽ 15 വരെ ഉള്ള സ്കൂളുകളിൽ നിങ്ങൾക്ക് ഇനി അഡ്മിഷൻ നേടാൻ സാധിക്കില്ല.അത് ഓട്ടോമാറ്റിക് ആയി ക്യാൻസൽ ആയി പോകും.

അഡ്മിഷൻ എടുക്കാൻ പോകുമ്പോൾ കയ്യിൽ കരുതേണ്ട കാര്യങ്ങൾ 

  • SSLC / CBSE സർട്ടിഫിക്കറ്റ്.
  • TC ,Conduct സർട്ടിഫിക്കറ്റ് 
  • റേഷൻ കാർഡ്, അലോട്മെന്റ്  സ്ലിപ്പ് 
  • NCC/Scout-Guides/Little Kites/JRC,
    (ആപ്ലിക്കേഷനിൽ ചേർത്തിട്ടുള്ള അനുബന്ധ സർട്ടിഫിക്കറ്റുകൾ)

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment