സംസ്ഥാനത്ത് സ്കൂൾ അർദ്ധവാർഷിക പരീക്ഷകൾ ഡിസംബർ 12ന് ആരംഭിക്കും. ഈ വർഷത്തെ രണ്ടാം ടൈം പരീക്ഷകൾക്കാണ് ഡിസംബർ 12ന് തുടക്കമാകുക. ഹയർ സെക്കൻഡറി പരീക്ഷകളാണ് 12ന് ആരംഭിക്കുക. യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷകൾ ഡിസംബർ 14ന് ആരംഭിക്കും. എൽപി വിഭാഗം പരീക്ഷകൾ 16ന് തുടങ്ങും. 22ന് മുഴുവൻ പരീക്ഷകളും അവസാനിക്കും. പരീക്ഷകൾക്ക് ശേഷം 23ന് ക്രിസ്തുമസ് അവധിക്കായി സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കും. ക്രിസ്മസ് അവധിക്ക് ശേഷം ജനുവരി 3ന് സ്കൂളുകൾ തുറക്കും