ലോകകപ്പ് വിജയിയെ കാത്തിരിക്കുന്നത് 347 കോടി രൂപ; ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായവര്‍ക്ക് 74 കോടി വീതം

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനം. അഭിമാനനേട്ടത്തിനൊപ്പം കോടിക്കണക്കിന് രൂപയാണ് ടീമിന് ലഭിക്കുക. വിജയിക്കള്‍ക്ക് 42 മില്ല്യണ്‍ ഡോളര്‍ (ഏകദേശം 347 കോടി രൂപ) അക്കൗണ്ടിലെത്തും.

രണ്ടാം സ്ഥാനക്കാര്‍ക്ക് 30 മില്ല്യണ്‍ ഡോളര്‍ (248 കോടി രൂപ) ലഭിക്കും. ഫൈനല്‍ മത്സരം അവസാനിച്ചാല്‍ അര്‍ജന്റീനയുടേയോ ഫ്രാന്‍സിന്റെയോ അക്കൗണ്ടുകളിലാണ് ഈ പണമെത്തുക.

മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യക്ക് 27 മില്ല്യണ്‍ ഡോളറും (223 കോടി രൂപ), നാലാം സ്ഥാനത്തെത്തിയ മൊറോക്കോയ്ക്ക് 25 മില്ല്യണ്‍ ഡോളറും (206 കോടി രൂപ) സമ്മാനമായി ലഭിക്കും.

ക്വാര്‍ട്ടറിലെത്തിയ ബ്രസീല്‍, നെതര്‍ലന്‍ഡ്‌സ്, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍ എന്നീ ടീമുകള്‍ 17 മില്ല്യണ്‍ ഡോളറു(140 കോടി രൂപ) മായാണ് നാട്ടിലേക്ക് മടങ്ങിയത്. പ്രീ ക്വാര്‍ട്ടര്‍ കളിച്ച സെനഗല്‍, ഓസ്‌ട്രേലിയ, പോളണ്ട്, ജപ്പാന്‍, സ്‌പെയിന്‍, ദക്ഷിണ കൊറിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, യുഎസ്എ എന്നീ ടീമുകള്‍ക്ക് 13 മില്ല്യണ്‍ ഡോളര്‍ (107 കോടി രൂപ) വീതം ലഭിച്ചു.

ഖത്തര്‍, ഇക്വഡോര്‍, മെക്‌സിക്കോ, വെയ്ല്‍സ്, സൗദി അറേബ്യ, ടുണീഷ്യ, കാനഡ, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, കോസ്റ്ററിക്ക, ജര്‍മനി, ഘാന, യുറഗ്വായ്, സെര്‍ബിയ, കാമറൂണ്‍, ഇറാന്‍ എന്നീ ടീമുകള്‍ സ്വന്തമാക്കിയത് ഒമ്പത് മില്ല്യണ്‍ ഡോളറാണ്. അതായത് ഏകദേശം 74 കോടി രൂപ. ഈ ടീമുകള്‍ക്കൊന്നും ഗ്രൂപ്പ് ഘട്ടം കടയ്ക്കാനായിരുന്നില്ല.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment