CUET UG 2023 – LAST DATE TO APPLY EXTENDED TILL MARCH 30

യോഗ്യരായ വിദ്യാർത്ഥികൾക്ക് CUET ഔദ്യോഗിക വെബ്സൈറ്റായ cuet.samarth.ac.in ൽ പരീക്ഷയ്ക്ക് അപേക്ഷിക്കാം.

ദേശീയ ബിരുദ പ്രവേശന പരീക്ഷയ്ക്ക് (സി യു ഇ ടി) അപേക്ഷിക്കാനുള്ള സമയം മാർച്ച് 30 വരെ നീട്ടി. കൂടുതൽ സ്ഥാപനങ്ങൾ സി യു ഇ ടിയുടെ അടിസ്ഥാനത്തിൽ പ്രവേശനം നടത്താൻ തീരുമാനിച്ച പശ്ചാത്തല ത്തിലാണു സമയം നീട്ടിനൽകാൻ തീരുമാനിച്ചത്. സമയം മാർച്ച് 12ന് അവസാനിക്കേണ്ടതായിരു ന്നു. പുതിയ അറിയിപ്പു പ്രകാരം 30നു രാത്രി 9.50 വരെ അപേക്ഷിക്കാം. ഫീസ് അടയ്ക്കാൻ രാത്രി 11.50 വരെ സമയമുണ്ട്. തെറ്റുതിരുത്താനുള്ള കറക്ഷൻ വിൻഡോ ഏപ്രിൽ 1 മുതൽ 3 വരെ ലഭ്യമാക്കും. പരീക്ഷാകേന്ദ്രങ്ങൾ ഏപ്രിൽ 30ന് പ്രസിദ്ധീകരിക്കും

കഴിഞ്ഞ വർഷം 90 സ്ഥാപനങ്ങളാണ് സി യു ഇ ടിയുടെ അടിസ്ഥാനത്തിൽ പ്രവേശനം നിശ്ചയിച്ചിരുന്നത്. ഇത്തവണ ഇതിനകം 168 സ്ഥാപനങ്ങൾ സന്നദ്ധത അറിയിച്ചു കഴിഞ്ഞു. കർണാടകയിലെ ഡോ. ബി. ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ്, ഗുവാഹത്തി കോട്ടൺ യൂണിവേഴ്സിറ്റി, ഡൽഹി ഗുരുഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി, ഭോപാൽ ബർക്കത്തുള്ള യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഈ വർഷം മുതൽ സി യു ഇ ടിയുടെ ഭാഗമാണ്. 44 കേന്ദ്ര, 31 സംസ്ഥാന സർവകലാശാലകളും 27 ഡീംഡ് യൂണിവേഴ്സിറ്റികളും 66 സ്വകാര്യ യൂണിവേഴ്സിറ്റികളുമാണ് സി യു ഇ ടിയുടെ അടിസ്ഥാനത്തിൽ പ്രവേശനം നടത്തുന്നത്.

കാർഷിക സർവകലാശാലകളിലേക്കുള്ള പ്രവേശനവും ഈ വർഷം മുതൽ സി യു ഇ ടിയുടെ അടിസ്ഥാനത്തിലാണ്. മേയ് 21 മുതൽ 31 വരെയാണു പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ജൂലൈയിൽ പ്രവേശന നടപടികൾ പൂർത്തിയാക്കി ഓഗസ്റ്റ് 1 ന് ക്ലാസ് ആരംഭിക്കും.

Important Dates

  1. Extending the Registration for Online Application Forms of the Common University Entrance Test [CUET (UG)] – 2023 Examination
  2. Help Centres for Common University Entrance Test [CUET (UG)] – 2023 Examination
  3. Opening of CUET (UG) – 2023 Examination Help Centres
  4. Urgent Attention to CUET (UG) – 2023 Candidates of Tamilnadu State – reg.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment