സ്കൂൾ വിദ്യാർഥികളെ വിദ്യാഭ്യാസ വകുപ്പിന്റേതല്ലാത്ത പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് നിർദേശം. മന്ത്രി വി.ശിവൻകുട്ടി വിളിച്ചുചേർത്ത അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. വകുപ്പിന്റെതല്ലാത്ത പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണമെന്നും യോഗത്തിൽ ധാരണയായി.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഈ വർഷം മുതൽ ഗ്രേസ് മാർക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് 2ദിവസത്തിനകം പുറത്തിറങ്ങും. നിശ്ചിത മാനദണ്ഡങ്ങളോടെയാകും ഗ്രേസ് മാർക്ക് നൽകുക. ഇതുസംബന്ധിച്ച ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങുമെന്നു മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.