എസ്എസ്എൽസി പരീക്ഷാ ഫലത്തിനൊപ്പം മാർക്ക് ഷീറ്റും: ഈ വർഷമുതൽ സാധ്യത

ഈ വർഷമുതൽ എസ്എസ്എൽസി പരീക്ഷാ ഫലത്തിനൊപ്പം മാർക്ക് ഷീറ്റും അനുവദിക്കാൻ നടപടി ഉണ്ടായേക്കും. പരീക്ഷാഫലത്തിനൊപ്പം മാർക്കും പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി നൽകിയ ഹർജി പരിഗണിച്ച് തീരുമാനമെടുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി

നിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മുൻവർഷങ്ങളിൽ നിന്ന് വിഭിന്നമായി പരീക്ഷാഫല പ്രഖ്യാപനത്തിനൊപ്പം മാർക്ക് ലിസ്റ്റ് നൽകാനാണ് സാധ്യത.

കഴിഞ്ഞവർഷം വരെ എസ്എസ്എൽസി ഫലത്തിനൊപ്പം മാർക്ക് ലിസ്റ്റ് നൽകിയിരുന്നില്ല. ഏറെ വൈകിയാണ് വിദ്യാർത്ഥികൾക്ക് മാർക്ക് ഷീറ്റ് അനുവദിക്കുന്നത്. പരീക്ഷയിൽ ‘എ’ പ്ലസ് ഗ്രേഡ് ലഭിച്ചവർക്ക് 90 മാർക്ക് എന്നത് കണക്കാക്കിയാണ് പ്ലസ് വൺ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. പഠനേതര പ്രവർത്തനങ്ങൾക്കുള്ള ഗ്രേസ് മാർക്ക് കൂടി കണക്കാക്കുന്നതിനാൽ ഉയർന്ന മാർക്ക് ലഭിച്ച വിദ്യാർഥികളെ ഈ വിദ്യാർത്ഥികൾ പിന്നിലാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് സ്വദേശി കോടതിയെ സമീപിച്ചത്. എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനത്തിന് തടസ്സമില്ലാത്ത രീതിയിൽ നിവേദനം പരിഗണിക്കണം എന്നാണ് കോടതിയുടെ നിർദ്ദേശം.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment