OEC, OBC(H) Pre-Metric Scholarship 2024-25

 2024-25 അധ്യയനവര്‍ഷം സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന OEC വിഭാഗം വിദ്യാര്‍ഥികള്‍ക്കും OEC ആനുകബല്യ ലഭിക്കുന്ന OBC വിദ്യാര്‍ഥികള്‍ക്കുമുള്ള (OBC(H)) വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ egrantz പോര്‍ട്ടലിലൂടെ ജൂണ്‍ 15നകം സമര്‍പ്പിക്കേണ്ടതാണ്. വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷാഫോം സ്വീകരിക്കേണ്ടതില്ല എന്നാല്‍ വിവരശേഖരണത്തിനായി ചുവടെ നല്‍കിയ മാതൃകയിലുള്ള ഫോം ഉപയോഗിക്കാവുന്നതാണ്

 OEC വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വരപമാന പരിധിയില്ല . എന്നാല്‍ OBC (H) വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വാര്‍ഷിക വരുമാനം 6 ലക്ഷം രൂപ കവിയാന്‍ പാടില്ല. 

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം ജൂണ്‍ 15

Click Here for Egrantz Portal 
Click Here for the List of OEC Communities
Click Here for the List of OBC(H) Communities

  1. OBC(H) വിഭാഗത്തിന് വരുമാന പരിധി ബാധകമായതിനാല്‍ ഏതെങ്കിലും വിഭാഗത്തില്‍ ആദ്യമായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ ഇ-ഡിസ്ട്രിക്ട് മുഖേന ലഭ്യമാകുന്ന വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. LP, UP, HS തലങ്ങളിലെ ആദ്യക്ലാസുകളായ 1,5, 8 ക്ലാസുകളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചവര്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തുടര്‍ന്നുള്ള LP, UP,HS ക്ലാസുകളില്‍ സമര്‍പ്പിക്കേണ്ടതില്ല. അതായത് ഒന്നാം ക്ലാസില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ പിന്നീട് അഞ്ചിലും എട്ടിലുമാണ് വരുമാനസര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടത്. 
  2. സ്കൂള്‍ പ്രവേശനസമയത്ത് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവരില്‍ നിന്നും ജാതി സര്‍ട്ടിഫിക്കറ്റ് ശേഖരിക്കാവുന്നതാണ്
  3. വിദ്യാര്‍ഥികളുടെ മാര്‍ക്ക് വിശദാംശങ്ങള്‍ ഇ-ഗ്രാന്റ്സ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്
  4. വിദ്യാര്‍ഥിയുടെയോ വിദ്യാര്‍ഥിയുടെയയും രക്ഷകര്‍ത്താവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്കാണ് തുക നല്‍കുന്നത് എന്നതിനാല്‍ ലൈവ് ആയ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് അപേക്ഷയില്‍ നല്‍കേണ്ടത്. 
  5. ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ സീഡ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം നല്‍കാന്‍ ശ്രദ്ധിക്കണം
  6. തെറ്റായ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് നല്‍കുന്നതെങ്കില്‍ അപേക്ഷ Reject ചെയ്യപ്പെടുകയും ഈ വിദ്യാര്‍ഥികളുടെ പേര് വിവരങ്ങള്‍ Failed Transactions ലിങ്കില്‍ ലഭ്യമാവുകയും ചെയ്യും. ശരിയായ ബാങ്ക് വിവരങ്ങള്‍ ചേര്‍ത്ത് 10 ദിവസത്തിനകം അപേഡേറ്റ് ചെയ്തില്ലെങ്കില്‍ വിദ്യാര്‍ഥിക്ക് ആനുകൂല്യം നഷ്ടപ്പെടുമെന്നതിനാല്‍ ഈ ലിങ്ക് ഇടക്കിടെ പരിശോധിക്കണം
  7. OEC/OBC(H) സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സ്കൂള്‍ ലോഗിനിലെ E-grantz BC Dev Dept എന്ന ലിങ്ക് വഴിയാണ് ചെയ്യേണ്ടത്
  8. പുതുതായി പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തുകയും മുന്‍വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളെ Promot ചെയ്ത് അടുത്ത ക്ലാസില്‍ ഉള്‍പ്പെടുത്തുകയുമാണ് വേണ്ടത്
  9. ഒരിക്കല്‍ ഫോര്‍വേര്‍ഡ് ചെയ്യുന്ന അപേക്ഷകള്‍ പിന്നീട് എഡിറ്റ് ചെയ്യാന്‍ കഴിയില്ല എന്നതിനാല്‍ എല്ലാ വിവരങ്ങളും ശരിയെന്നുറപ്പാക്കിയ ശേഷം മാത്രം ഫോര്‍വേര്‍ഡ് ചെയ്യാന്‍ ശ്രദ്ധിക്കുക

ഇ-ഗ്രാന്റ്‍സ് അപേക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പരുകള്‍ ചുവടെ


PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment