Posts

ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള: 17 സ്റ്റേഡിയങ്ങളിൽ രാപ്പകൽ മത്സരങ്ങൾ

സംസ്ഥാന സ്‌കൂൾ കായികമേള മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒളിമ്പ്ക്‌സ് മാതൃകയിൽ സംഘടിപ്പിക്കുകയാണ്. കേരള സ്‌കൂൾ കായികമേള ”കൊച്ചി-24” നവംബർ 4 മുതൽ 11വരെ കൊച്ചിയിലെ തിരഞ്ഞെടുത്ത 17 സ്റ്റേഡിയങ്ങളിൽ രാവും പകലുമായാണ് സംഘടിപ്പിക്കുന്നത്. ഇരുപത്തി നാലായിരം കായിക പ്രതിഭകൾ പങ്കെടുക്കുന്ന കായിക മേള ലോകത്തെ തന്നെ ഏറ്റവും കൂടുതൽ കായിക താരങ്ങൾ പങ്കെടുക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ കൂടി പങ്കെടുപ്പിക്കുന്ന ഇൻക്ലൂസീവ് സ്‌പോർട്‌സ് ഉൾപ്പെടെ 39 കായിക ഇനങ്ങളിൽ പതിനായിരം മത്സരമാണ് സംഘടിപ്പിക്കുന്നത്.

നവംബർ 4 ന് വൈകുന്നേരം 5.00 മണി മുതൽ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഒളിമ്പിക്‌സിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള വിപുലമായ ചടങ്ങുകളോടെയാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.
സമാപനം നവംബർ 11 ന് വൈകുന്നേരം 4.00 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യും. കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന ടീമിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ എവർ റോളിംഗ് ട്രോഫി സമ്മാനിക്കുന്നതാണ്. ഇത് ആദ്യമായി എമിറേറ്റ്‌സിൽ കേരള സിലബസ്സിൽ പഠിപ്പിക്കുന്ന എട്ട് സ്‌കൂളുകളിലെ വിദ്യാർത്ഥികൾ കൂടി കായിക മേളയിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കുകയാണ്.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment