കേരള സ്കൂള്‍ ശാസ്ത്രോത്സവം: 4 ദിവസങ്ങളിലായി 10,000 മത്സരാർത്ഥികൾ

ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 15മുതല്‍ 18 വരെ ആലപ്പുഴയിൽ നടക്കും. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി എന്നീ വിഭാഗങ്ങളിലെ മത്സരാര്‍ത്ഥികളാണ് മേളയിൽ മാറ്റുരയ്ക്കുക. 4 ദിവസങ്ങളിലായാണ് ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്. 10,000-ത്തോളം മത്സരാര്‍ത്ഥികള്‍ ഈ മേളയില്‍ പങ്കെടുക്കും. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, കാലഘട്ടത്തിന്‍റെ അനിവാര്യതയായ ഐ.റ്റി വിഭാഗം, പ്രവൃത്തിപരിചയം, എന്നിങ്ങനെ 5 വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ആകെ 180 ഇനങ്ങളില്‍ ആണ് മത്സരം നടക്കുന്നത്.
അതോടൊപ്പം തന്നെ സാങ്കേതിക തൊഴില്‍ പരിജ്ഞാന വിദ്യാഭ്യാസത്തിന്‍റെ അനന്തസാധ്യതകള്‍ പ്രകടമാകുന്ന വൊക്കേഷണല്‍ എക്സേപോയും സാങ്കേതിക തൊഴില്‍ പരിജ്ഞാന വിദ്യാഭ്യാസത്തിന്‍റെ അനന്തസാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും അവസരമൊരുക്കുന്നതിനു മായുള്ള കരിയര്‍ഫെസ്റ്റും ശാസ്ത്രോത്സവത്തിന്‍റെ ഭാഗമായി നടത്തുന്നുണ്ട്

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment