തൃശൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന കേരള സ്കൂൾ സ്കിൽ ഫെസ്റ്റിന്റെ സംഘാടക സമിതി യോഗം ചാവക്കാട് ജിഎച്ച്എസ്എസ് വെച്ച് നടന്നു. തൃശൂർ മേഖല അസിസ്റ്റൻഡ് ഡയറക്ടർ നവീന പി അധ്യക്ഷത വഹിച്ച യോഗം ഗുരുവായൂർ ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷ്മ ഷനോജ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ജ്യോതി രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി.
ഹയർസെക്കൻഡറി വോക്കേഷണൽ വിഭാഗം എൻഎഫ് ക്യു എഫ് കോഴ്സുകളിലെ വിദ്യാർത്ഥികൾ അവരുടെ പഠനപ്രക്രിയയുടെ ഭാഗമായി ആർജിച്ചെടുത്ത തൊഴിൽ നൈപുണ്ണികളുടെ പ്രദർശനവും വില്പനയുമാണ് നൈപുണ്യമേളയിലൂടെ ലക്ഷ്യമിടുന്നത്. ഈ വർഷം മുതൽ 19 നൈപുണ്യകളുടെ തൽസമയ മത്സരങ്ങളും മേളയിൽ ലഭ്യമാക്കിയിട്ടുണ്ട്. 28ന് രാവിലെ മുതൽ പൊതുജനങ്ങൾക്ക് മേളയിലേക്കു സൗജന്യ പ്രവേശനവും, ഉൽപ്പന്നങ്ങൾ വാങ്ങാനും സാധിക്കും.
കൺവീനർമാരായ സൈമൺ ജോസ്, ഷൈൻ, ശശികുമാർ എം, പ്രതിഭ പി. വി., സുരേഷ് പി. വി., പി ടിഎ വൈസ് പ്രസിഡണ്ട് അഷിറ എ കെ , പ്രിൻസിപ്പൽ സുനിൽകുമാർ, എച്ച് എം ലിജ സി. പി., സജീവ് എം എന്നിവർ പ്രസംഗിച്ചു.
വരുന്ന 28, 29 തീയതികളിൽ ചാവക്കാട് ജി എച്ച് എസ് സിൽ വെച്ചാണ് നൈപുണ്യ പ്രദർശന വിൽപ്പന മേള നടക്കുന്നത്. തൃശ്ശൂർ ഇടുക്കി ജില്ലയിൽ നിന്നായി 500 റോളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. അറുപതോളം വില്പന സ്റ്റാളുകളും, മുഴുവൻ സമയവിനോദ പരിപാടികളും, കരിയർ മേളയും ഉണ്ടാകും
.jpeg)


