ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ട് 30ന്

Unknown
സംസ്ഥാന ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ട് ഡിസംബര്‍ 30ന് സമര്‍പ്പിക്കും. നിയമസഭാ സമ്മേളനം അവസാനിച്ചശേഷം വ്യാഴാഴ്ച വൈകീട്ട് ശമ്പളപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് രാജേന്ദ്രബാബു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സര്‍വകലാശാലാ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ ശുപാര്‍ശയും ഒപ്പം നല്‍കാനാണ് സാധ്യത.

ക്രിസ്മസിനുമുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷനോട് സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. സര്‍വകലാശാല ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ ചുമതലകൂടി പൂര്‍ത്തിയാക്കേണ്ടിവന്നതുകൊണ്ടാണ് പരിഷ്‌കരണം വൈകിയത്. ജല അതോറിട്ടി ജീവനക്കാരുടെ ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ട് ജനവരിയില്‍ സമര്‍പ്പിക്കും.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതുവേ അനുകൂലമായ പരിഷ്‌കരണ ശുപാര്‍ശകള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.

Post a Comment