ശാസ്ത്രമേളയ്ക്കു തുടക്കമായി

Unknown


റവന്യു ജില്ലാ സ്കൂള്‍ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐടി പ്രവര്‍ത്തി പ രിചയമേളയ്ക്ക് തുടക്കമായി. നഗ രത്തിലെ വിവിധ സ്കൂളുകളി ലായാണു മേള നടക്കുന്നത്. ഗവ .മോഡല്‍ വൊക്കേഷണല്‍ ഗേ ള്‍സ് എച്ച്എസ്എസില്‍ ഗണിത ശാസ്ത്രമേളയും ഹോളി ഫാമിലി സിജിഎച്ച്എസ്എസില്‍ ശാസ് ത്രമേളയും സെന്‍റ് ക്ലെയഴ്സ് സിജിഎച്ച്എസ്എസില്‍ സാമൂഹ്യ ശാസ്ത്ര മേളയും ഗവ മോഡല്‍ എച്ച്എസ്എസില്‍ ഐടിയും സേക്രഡ് ഹാര്‍ട്ട് സിജിഎച്ച് എസ് എസില്‍ പ്രവര്‍ത്തി പരിചയ മേളയു മാണ് നടക്കുന്നത്.

ഇന്നലെ വര്‍ക്ക് എക്സ്പീരി യന്‍സ് ഇനങ്ങളാണ് നടന്നത്. ഇ ന്നും നാളെയുമായി ഈ ഇനങ്ങളി ലെ പ്രദര്‍ശനം നടക്കും.

സേക്രഡ് ഹാര്‍ട്ട് സ്കൂളില്‍ എല്‍പി, യു പി, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങ ളിലെ ക്ലേ മോഡലിങ്ങ് ഇനങ്ങള്‍ നടന്നു. ക്ലേ മോഡലിംഗിന് ഹൈസ്കൂള്‍ വിഭാഗത്തില്‍ "അധ്വാനം ചെയ്യുന്ന പുരുഷന്‍' എന്ന തായിരുന്നു വിഷയം. മൂന്നു മണിക്കൂറായിരുന്നു സമയം അനുവദിച്ചിരുന്നത്. കുക്കറി മല്‍സരങ്ങളും ഇവിടെ തന്നെ യാണു നടന്നത്. അധ്യാപ കരുടെ യും രക്ഷാകര്‍ത്താ ക്കളുടെയും കാണികളുടെയും തിരക്കുകാരണം ജഡ്ജ്മെന്‍റ് കുറച്ചു സമയം തടസപ്പെട്ടു.

പിന്നീട് ആളുകളെ സ്കൂള്‍ കോംപൗണ്ടില്‍ നിന്നു പുറത്തേ ക്കു മാറ്റിയാണ് ജഡ്ജ്മെന്‍റ് വീണ്ടും ആരംഭിച്ചത്. എല്‍പി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെ, 12 ഉപ ജില്ലകളില്‍ നിന്നായി ഏഴായിരത്തോളം പേരാണു മേളയില്‍ പങ്കെടുക്കുന്നത്. മേയര്‍ ഐ.പി.പോള്‍ മേള ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി.ദാസന്‍ അധ്യക്ഷനായിരു ന്നു. വി.കെ. ഷാഹു ഹാജി ശാസ്ത്ര മേളയുടെ സന്ദേശം നല്‍കി. കൗണ്‍സിലര്‍ പ്രഫ.അന്നം ജോണ്‍, വത്സമ്മ വര്‍ക്കി, ഡോ. ലീനന രവിദാസ്, തങ്കം പോള്‍, ആര്‍.ലളിത തുടങ്ങിയവര്‍ പ്രസംഗിച്ചു. തൃശൂര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ് . ബേബി ഉഷ കിരണ്‍ സ്വാഗതവും പി.ബി.ലത നനന്ദിയും പറഞ്ഞു.

Post a Comment