വിദ്യാഭ്യാസ അവകാശനിയമം കേരളത്തില്‍ നടപ്പിലാക്കുന്നതിനായി ലിഡാ ജേക്കബ്ബ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ആക്ടില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ അധ്യാപകസമൂഹത്തിന്റെ അവകാശങ്ങളെ കവരുന്നതാണെന്ന് ജി.എസ്.ടി.യു. അഭിപ്രായപ്പെട്ടു. അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30, 1:35 ആക്കിയ തീരുമാനം സ്വാഗതാര്‍ഹമാണെങ്കിലും അണ്‍ എയ്ഡഡ് മേഖലയെ കൂടുതല്‍ താലോലിക്കുന്ന സമീപനം സ്വീകരിക്കുന്ന രീതിയില്‍ പ്രതിഷേധമുണ്ടെന്ന് ജി.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് ജെ. ശശി, ജനറല്‍ സെക്രട്ടറി ടി. വിനയദാസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.