ഇരിങ്ങാലക്കുടയ്ക്ക് മുന്നേറ്റം

Unknown
ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ 15 സ്റ്റേജ് ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരിങ്ങാലക്കുട ഉപജില്ല മുന്നേറ്റം തുടങ്ങി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഇരിങ്ങാലക്കുടയാണ് മുന്നിട്ടുനില്‍ക്കുന്നത്. യു.പി. വിഭാഗത്തില്‍ കൊടുങ്ങല്ലൂരാണ് ഒന്നാമത് . ഇരിങ്ങാലക്കുട ഇതില്‍ രണ്ടാംസ്ഥാനത്താണ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇരിങ്ങാലക്കുട 214 പോയിന്റ് നേടി. കുന്നംകുളത്തിന് 206ഉം തൃശ്ശൂര്‍ വെസ്റ്റിന് 198ഉം പോയിന്റ് ലഭിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇരിങ്ങാലക്കുടയ്ക്ക് 283 പോയിന്റ് ലഭിച്ചു. തൃശ്ശൂര്‍ വെസ്റ്റ് 236 ഉം കുന്നംകുളം 227 ഉം പോയിന്റാണ് നേടിയത്. 132 പോയിന്റുകളാണ് യു.പി. വിഭാഗത്തില്‍കൊടുങ്ങല്ലൂര്‍ നേടിയത്.

ഇരിങ്ങാലക്കുട 124 ഉം ചേര്‍പ്പ് 120 ഉം പോയിന്റ് നേടി തൊട്ടുപിന്നിലുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മതിലകം സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്. 35 പോയിന്റോടെ മുന്നിലെത്തി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാമ്പ്ര യൂണിയന്‍ എച്ച്.എസ്.എസ്. 41 പോയിന്റ് നേടി മുന്നിലാണ്. യു.പി. വിഭാഗത്തില്‍ ചാലക്കുടി കാര്‍മല്‍ എച്ച്.എസ്.എസ്. 21 പോയിന്റ് നേടി.

കലോത്സവവേദിയില്‍ മത്സരങ്ങള്‍ വൈകിത്തുടങ്ങിയത് പ്രതിഷേധത്തിനിടയാക്കി. ഉദ്ഘാടനവേദിയില്‍ 12.45 നാണ് ആദ്യമത്സരം തുടങ്ങാനായത്. സ്റ്റേജിലെ അപാകങ്ങളും പ്രശ്‌നങ്ങളുണ്ടാക്കി.

നാടകവേദി അപര്യാപ്തതമൂലം മാറ്റേണ്ടിവന്നു. ശാസ്ത്രീയസംഗീതമത്സരം ഇടുങ്ങിയ ക്ലാസ് മുറിയില്‍ നടത്തിയതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. വലിയ വേദികളില്‍ നടക്കേണ്ട പരിപാടികള്‍ ചെറിയ വേദികളിലാണ് നടത്തിയത്. രാത്രി വൈകിയും മത്സരങ്ങള്‍ തുടരുകയാണ്. വ്യാഴാഴ്ച 11 വേദികളിലായി നാടോടിനൃത്തം, ഓട്ടന്‍തുള്ളല്‍ തുടങ്ങിയ പരിപാടികള്‍ അരങ്ങേറും.

Post a Comment