വിവരസാങ്കേതികതയുടെ ജ്വലിക്കുന്ന ഭാവനകളുണര്‍ത്തി സംസ്ഥാന സ്‌കൂള്‍ ഐ.ടി.മേളയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ കുട്ടികള്‍ പങ്കെടുക്കുന്ന ആദ്യ സംസ്ഥാനമേള മന്ത്രി ബേബി ഉദ്ഘാടനം ചെയ്തു.
ടെക്‌നോപാര്‍ക്ക് കാംപസിലെ ക്ലബ് ബില്‍ഡിങ്ങില്‍ നടക്കുന്ന മേളയില്‍ പതിനാലു ജില്ലകളില്‍ നിന്നായി 284 കുട്ടികളാണ് മത്സരിക്കാനെത്തിയിരിക്കുന്നത്.പരിപൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വേറിലാണ് മേള. ഡിജിറ്റല്‍ പെയിന്റിങ്, ഐ.ടി. പ്രോജക്ട്, മള്‍ട്ടിമീഡിയ പ്രസന്‍േറഷന്‍, ഐ.ടി. ക്വിസ്, മലയാളം കമ്പ്യൂട്ടിങ്, വെബ് പേജ് ഡിസൈന്‍ എന്നീ ഇനങ്ങളില്‍ മൂന്നുവേദികളിലായാണ് മത്സരം.