ശമ്പളപരിഷ്‌കരണം സെ്കയിലുകള്‍ ആദ്യം അംഗീകരിക്കും; പരാതികള്‍ പിന്നീട്‌

Unknown
ശമ്പളപരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശകളെച്ചൊല്ലി വിവിധവിഭാഗം ജീവനക്കാരില്‍നിന്ന് പരാതികള്‍ പ്രവഹിക്കുന്നു. എന്നാല്‍ ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ ചെയ്ത പുതിയ സെ്കയിലുകള്‍ ആദ്യം അംഗീകരിച്ചശേഷം പിന്നീട് വിശദമായ ചര്‍ച്ചയാവാമെന്നാണ് ധനവകുപ്പിന്റെ നിലപാട്.
ഫിബ്രവരി രണ്ടാംവാരം ശമ്പളപരിഷ്‌കരണ ഉത്തരവിറങ്ങും. അതോടൊപ്പം പരാതികള്‍ കേള്‍ക്കാന്‍ ധനവകുപ്പില്‍ പ്രത്യേകസെല്ലും രൂപവത്കരിക്കും.

കമ്മീഷന്റെ സൂക്ഷ്മക്കുറവുകൊണ്ടുണ്ടായതും ഏറ്റവും പ്രകടമായ അപാകതകളും മാത്രമേ ആദ്യ ഘട്ടത്തില്‍ പരിഹരിക്കാനിടയുള്ളൂ.
തസ്തികകളുടെ പുനസംഘടനയും അധിക അവധിപോലുള്ള ധനേതര ആനുകൂല്യങ്ങളും ആദ്യ ഉത്തരവില്‍തന്നെ അനുവദിക്കാനും സാദ്ധ്യതയില്ല. ഇതിന് വകുപ്പുതല ചര്‍ച്ചകള്‍ വേണ്ടിവരും. എല്ലാ ചര്‍ച്ചകളും പൂര്‍ത്തിയാക്കി ഉത്തരവിറക്കാനിരുന്നാല്‍ ശമ്പളപരിഷ്‌കരണം ഒരുപാട് വൈകുമെന്നാണ് ധനവകുപ്പ് കേന്ദ്രങ്ങള്‍ പറയുന്നത്. നടപടികള്‍ ഇനിയും വൈകിയാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ശമ്പള പരിഷ്‌കരണം നടപ്പാക്കാനുമാവില്ല. റിപ്പോര്‍ട്ട് പഠിക്കാനായി നിയോഗിച്ച മന്ത്രിസഭാഉപസമിതിക്കും ഇതേ നിലപാടാണെന്നറിയുന്നു.
റിപ്പോര്‍ട്ട് ധനവകുപ്പിന്റെ പരിഗണനയിലാണിപ്പോള്‍. പ്രകടമായ അപാകതകള്‍ പരിഹരിച്ചശേഷം ഉത്തരവിന്റെ കരടുരൂപമായിരിക്കും ഉപസമിതിയുടെ മുന്നിലെത്തുക. ഉപസമിതിയുടെ ഭാഗത്തുനിന്നും വലിയമാറ്റങ്ങള്‍ക്കും സാദ്ധ്യതയില്ല.

ശമ്പളക്കമ്മീഷനുമുന്നില്‍ ദിവസേന ഒട്ടേറെ പരാതികളാണ് എത്തുന്നത്. ഇവ ധനവകുപ്പിന് കൈമാറുകയാണിപ്പോള്‍. ചില തസ്തികകളില്‍ നിലവിലുള്ളതിനെക്കാള്‍ താഴ്ന്ന സെ്കയിലുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇത് പ്രകടമായ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. സമാന സെ്കയിലിലായിരുന്ന തസ്തികകളില്‍ ചിലവയെ അവഗണിച്ചുവെന്നതാണ് പരാതികളിലേറെയും. എന്നാല്‍ ഇക്കാര്യത്തില്‍ ശമ്പളക്കമ്മീഷന്‍ സ്വീകരിച്ച മാനദണ്ഡങ്ങളും അവലംബിച്ച തെളിവുകളും പരിശോധിക്കാതെ തീരുമാനമെടുക്കാനാവില്ലെന്നാണ് ധനവകുപ്പ് പറയുന്നത്.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment