സേ പരീക്ഷ ജൂണ്‍ 20 മുതല്‍

Unknown
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ മെയ് 30 ന് മുമ്പ് സ്‌കൂളുകളില്‍ നിന്ന് വിതരണം ചെയ്യും. ഉത്തരക്കടലാസുകള്‍ ഇരട്ട മൂല്യ നിര്‍ണയത്തിന് വിധേയമാക്കിയിട്ടുള്ളതിനാല്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളിലെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യ നിര്‍ണയം അനുവദിക്കില്ല. സേവ് എ ഇയര്‍ പരീക്ഷ ജൂണ്‍ 20 മുതല്‍ നടക്കും. പേപ്പര്‍ ഒന്നിന് 100 രൂപയും പ്രാക്ടിക്കല്‍ ഉള്‍പ്പെടെ 125 രൂപയുമാണ് ഫീസ്. ഏതെങ്കിലും ട്രഷറിയില്‍ 0202-01-102-93 VHSE Fees എന്ന ശീര്‍ഷകത്തിലാണ് ഫീസ് ഒടുക്കേണ്ടത്. അസല്‍ ചെല്ലാന്‍ സഹിതം നിശ്ചിത തീയതിക്ക് മുമ്പ് അതത് സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. സ്‌കോര്‍ ഷീറ്റിനായി 20 രൂപ അടയ്ക്കണം. ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പും അപേക്ഷാ ഫോറത്തിന്റെ പകര്‍പ്പും പരീക്ഷാ രജിസ്‌ട്രേഷനായി ഉപയോഗിക്കാം.

പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് യോഗ്യത നേടാനാവാതെ വരുകയും ചെയ്ത വിദ്യാര്‍ഥികള്‍ക്കും പരീക്ഷക്ക് ഹാജരാകാത്തവരും വിജയിക്കാത്തവരുമായ വിദ്യാര്‍ഥികള്‍ക്കും സേവ് എ ഇയര്‍ പരീക്ഷ എഴുതാം.

കണ്ടിന്യുവസ് ഇവാലുവേഷന്‍ ആന്‍ഡ് ഗ്രേഡിങ് പരിഷ്‌കരിച്ച സ്‌കീം (പ്രൈവറ്റ്), കണ്ടിന്യുവസ് ഇവാലുവേഷന്‍ ആന്‍ഡ് ഗ്രേഡിങ് പ്രാരംഭ സ്‌കീം (പ്രൈവറ്റ്) വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അവര്‍ ഒരു വിഷയത്തിന് ഒഴികെ എല്ലാ വിഷയങ്ങള്‍ക്കും മിനിമം ഗ്രേഡ് നേടിയിട്ടുണ്ടെങ്കില്‍ മിനിമം ഗ്രേഡ് ലഭിക്കാത്ത ഒരു വിഷയത്തിന് മാത്രം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

സേവ് ഏ ഇയര്‍ പരീക്ഷക്കൊപ്പം ഇംപ്രൂവ്‌മെന്റ് പരീക്ഷയും എഴുതാവുന്നതാണ്. പേപ്പര്‍ ഒന്നിന് 400 രൂപയാണ് ഇംപ്രൂവ്‌മെന്റിനുള്ള ഫീസ്. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 30.

പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷയും മെയ് 30 വരെ സ്വീകരിക്കും. പുനര്‍മൂല്യ നിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 400 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 75 രൂപയുമാണ് ഫീസ്. അസല്‍ ചെല്ലാന്‍ സഹിതം സ്റ്റാമ്പൊട്ടിച്ച സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ സഹിതം പരീക്ഷാ സെക്രട്ടറിയുടെ പേരില്‍ രജിസ്റ്റേഡ് തപാലിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷയുടെ മാതൃക പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭിക്കും. ഇന്റര്‍ നെറ്റില്‍ നിന്ന് ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് അപേക്ഷക്കൊപ്പം വെയ്ക്കണം.

Post a Comment