We are making major changes to this site. Reach us if you are facing any issue by clicking on Report

Table of Content

ശന്പള പരിഷ്കരണം: വര്‍ധന രണ്ടു സ്റ്റേജ് മാത്രമാക്കി

സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശന്പളം പരിഷ്കരിച്ചതിലുള്ള അപാകതകള്‍ പരിഹരിക്കുന്നതിന്‍റെ ഭാഗമായി ഉയര്‍ന്ന ശന്പള സ്കെയില്‍ ലഭിച്ചവരുടെ വര്‍ധന രണ്ടു സ്റ്റേജു വരെ മാത്രമായി പരിമിതപ്പെടുത്തി. ചില വിഭാഗം ജീവനക്കാര്‍ക്ക് അസാധാരണമായ വര്‍ധന ശന്പളത്തിലും അലവന്‍സുകളിലും വരുത്തിയിരുന്നു.

സാധാരണ വര്‍ധനവിനു പുറമേ അഞ്ചു സ്റ്റേജു വരെ വര്‍ധന നല്‍കാനായിരുന്നു ശന്പളക്കമ്മീഷന്‍റെ ശിപാര്‍ശ. ഇതു രണ്ടു സ്റ്റേജായി കുറവു വരുത്തിയതില്‍ പരാതിയുണ്െടങ്കില്‍ അനോമലി പരിഹാര സെല്ലിന്‍റെ വിശദപരിശോധനയ്ക്കു നല്‍കുമെന്നു ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ശന്പള പരിഷ്കരണത്തെക്കുറിച്ചു പരിശോധിച്ച മന്ത്രിസഭാ ഉപസമിതിയാണ് ഈ നിര്‍ദേശം നല്‍കിയത്. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചില അപാകതകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇവ പരിശോധന കൂടാതെ പരിഹരിക്കാനാവില്ലെന്നു മന്ത്രി പറഞ്ഞു. ചില വകുപ്പുകളില്‍ ഒരേ നിരക്കില്‍ ശന്പളം വാങ്ങിയിരുന്നവരില്‍ ഒരു വിഭാഗത്തിനു മാത്രം ശന്പള വര്‍ധന വരുത്തിയിട്ടുണ്ട്. ഇതും വിശദമായി പരിശോധിക്കും.

ആരോഗ്യവകുപ്പിലെ ഫാമിലിവെല്‍ഫെയര്‍ ഡിസ്ട്രിക്ട് എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍, ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റിലെ ലോ ഓഫീസര്‍, ഗവണ്‍മെന്‍റ് അനലിസ്റ്റ് തുടങ്ങി ആറോളം വിഭാഗങ്ങളിലെ തസ്തികകള്‍ ഇതിനുദാഹരണമാണ്. ഈ വിഭാഗങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ മറ്റുള്ളവര്‍ക്കു സമാനമായ സ്കെയില്‍ നല്‍കുകയും വിശദമായ പരിശോധനയ്ക്കു അനോമലി പരിഹാര സെല്ലിനു നല്‍കുകയും ചെയ്യും. അപാകതകള്‍ പരിഹരിക്കുന്നതിനു ധനകാര്യവകുപ്പിലെ അഡീഷണല്‍ ജോയിന്‍റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ അനോമലി പരിഹാര സെല്‍ രൂപീകരിക്കും.

അലവന്‍സുകളുടെ വര്‍ധന പരമാവധി 200 ശതമാനം വരെയാക്കി ചുരുക്കി. അധികമായി പ്രഖ്യാപിച്ച അലവന്‍സുകള്‍ 200 ശതമാനമായി പരിമിതപ്പെടുത്തണമെന്നു മന്ത്രിസഭാ സമിതി ശിപാര്‍ശ നല്‍കിയിട്ടുണ്ട്. 10 മടങ്ങ് വര്‍ധിപ്പിക്കണമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

യൂണിഫോം ധരിക്കുന്ന വിഭാഗങ്ങള്‍ തമ്മില്‍ ശന്പളത്തില്‍ ഐക്യരൂപം ഉണ്ടാക്കുന്നതായി ജയില്‍, വനം, മോട്ടോര്‍ വാഹനവകുപ്പ് എന്നിവയിലെ വിവിധ വിഭാഗങ്ങള്‍ക്കുകൂടി വര്‍ധന നല്‍കും. ഗ്രാമവികസന വകുപ്പില്‍ വിഇഒ ഗ്രേഡ് ഒന്നിനു യുഡി ക്ലാര്‍ക്കുമാരുടെ സ്കെയില്‍ അനുവദിക്കും.

ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ ശിപാര്‍ശ ചെയ്യപ്പെട്ട ശന്പള സ്കെയിലിനെക്കാള്‍ കുറഞ്ഞ നിരക്കാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്കു നല്‍കിയത്. ഇതു തുല്യമാക്കും.

ജൂനിയര്‍ സയന്‍റിഫിക് ഓഫീസര്‍ തസ്തികയിലെ കുറവും പരിഹരിച്ച് ഉയര്‍ന്ന നിരക്കില്‍ ഏകീകരിക്കും. ഡെന്‍റല്‍ സര്‍ജന്‍മാരുടെ സ്കെയില്‍ വെറ്ററിനറി സര്‍ജന്‍മാരുടേതിനു തുല്യമാക്കും. ശന്പളത്തില്‍ കുറവു വരാതിരിക്കാന്‍ രണ്ടു ഇന്‍ക്രിമെന്‍റുകള്‍ നല്‍കും. എഎ, എഒ തസ്തികകളിലെ സ്കെയിലുകള്‍ ഏകീകരിക്കും. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി തുടരും. മെഡിക്കല്‍ അലവന്‍സ് 300 രൂപ എന്നത് അംഗീകരിച്ചു. സെക്രട്ടേറിയറ്റില്‍ ആറു സ്പെഷല്‍ സെക്രട്ടറി തസ്തികകള്‍ സൃഷ്ടിക്കും.

അനോമലി പരിഹരിക്കുന്പോള്‍ പരമാവധി 150 കോടി രൂപയില്‍ കൂടുതല്‍ വര്‍ധനവുണ്ടാകരുതെന്നു നിര്‍ദേശിച്ചിട്ടുണ്െടന്നു മന്ത്രി പറഞ്ഞു. അധികബാധ്യത 1950 കോടിയില്‍ നിന്ന് 2150 കോടിയാകും. ശന്പളപരിഷ്കരണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇന്നിറങ്ങും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ശന്പളത്തിലെ വര്‍ധന ഏപ്രില്‍ മാസത്തെ ശന്പളത്തോടൊപ്പം പണമായി ലഭിക്കും. മുന്‍കാലത്തെ കുടിശിക പിഎഫില്‍ ലയിപ്പിക്കും.
To avoid SPAM comments, all comments will be moderated before being displayed.

Post a Comment