സി.പി.ഐ(എം)-ല്‍ കട്ടന്‍ ചായയുടെയും പരിപ്പുവടയുടെയും ദിനേശ് ബീഡിയുടെയുമൊക്കെ കാലം അസ്‌തമിച്ചിരിക്കുകയാണ്. കള്ളപ്പണവും അതില്‍ നിന്നുണ്ടാകുന്ന സുഖസൗകര്യങ്ങള്‍ക്കുമായി പ്രത്യയശാസ്‌ത്രം തന്നെ അടിയറ വെച്ചിരിക്കുകയാണ്. പാവപ്പെട്ടവരുടെ ലേബലില്‍ അറിയപ്പെടുന്ന പാര്‍ട്ടിയുടെ മന്ത്രിമാരും നേതാക്കളും ഖജനാവ് കൊള്ളയടിച്ചും സംസ്ഥാനത്തെ കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് തീറെഴുതി നല്‍കിയും കോടികളാണ് സമ്പാദിച്ചിരിക്കുന്നത്. അതിന് ഉത്തമ ദൃഷ്‌ടാന്തമാണ് ഗള്‍ഫ് അടക്കമുള്ള വിദേശരാജ്യങ്ങളില്‍ മന്ത്രിമാരുടെയും നേതാക്കന്മാരുടെയും മക്കള്‍ നയിച്ചു വരുന്ന ആര്‍ഭാട ജീവിതം!
സംസ്ഥാനത്തു നിന്നും കൊള്ളയടിച്ചു കടത്തിയ കോടികളും, കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെയും സര്‍ക്കാറിന്റെയും കൈവശമുള്ള ഭൂമി അധികാരദുര്‍വിനിയോഗത്തിലൂടെ വിദേശകുത്തകകള്‍ക്ക് തീറെഴുതി നല്‍കുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടിലൂടെയും സമ്പാദിക്കുന്ന കോടികളുമൊക്കെയായി വിദേശത്ത് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുകയാണ് മന്ത്രിപുത്രന്മാര്‍. സ്വാശ്രയ കോളേജ് പ്രശ്‌നത്തില്‍ കൂത്തുപറമ്പില്‍ പോലീസ് വെടിയേറ്റ് രക്തസാക്ഷിത്വം വരിച്ച ധീരസഖാക്കളെ അക്ഷരാര്‍ത്ഥത്തില്‍ കൊഞ്ഞനം കുത്തിക്കൊണ്ടാണ് സി.പി.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മകന്‍ വിവേക് തായ്‌ക്കണ്ടി ഇംഗ്ലണ്ടിലെ ബര്‍മ്മിങ്‌ഹാം യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസം നേടിയത് നിയമസഭയില്‍ വരെ ഒച്ചപ്പാടുയര്‍ത്തിയിരുന്നു. വിവേക് ഒരു കോടി
വിവേകിന് രണ്ട് കോടിയുടെ ഫ്‌ളാറ്റാണ് അബുദാബിയിലുള്ളത്. ബെന്‍സ് മോട്ടോഴ്‌സിന്റെ മാനേജര്‍ പ്രകാശിന്റെ കോടീശ്വരിയായ മകളാണ് വിവേകിന്റെ ഭാര്യയെന്നതു കൂടിയാവുമ്പോള്‍ ചിത്രം പൂര്‍ത്തിയാവുന്നു.
പാര്‍ട്ടി സെക്രട്ടറിക്ക് അടുപ്പില്‍ കാഷ്
വ്യവസായ വകുപ്പ് മന്ത്രി എളമരം കരീമിന്റെ മകളുടെ ഭര്‍ത്താവ് ലണ്ടനില്‍ എന്‍ജിനീയറാണ്. സഹോദരി ഭര്‍ത്താവടക്കം ബന്ധുക്കള്‍ മിക്കവരും ഗള്‍ഫിലാണ്. വകുപ്പ് കട്ടുമുടിച്ച് കുളംതോണ്ടിയവകയില്‍ കിട്ടിയ സമ്പാദ്യമത്രയും ലണ്ടനിലേക്കും ഗള്‍ഫിലേക്കും കടത്തിക്കഴിഞ്ഞു.
ഇ.പി.ജയരാജനെന്ന തീപ്പൊരി നേതാവിന്റെ രണ്ടു മക്കളും യു.എ.ഇയില്‍ സന്തുഷ്‌ടരാണ്. ഒരു മകന്‍ രാജു ആറു കോടിയിലധികം രൂപ ഇന്‍വെസ്റ്റ് ചെയ്‌ത് കേറ്ററിംഗ് യൂണിറ്റും കൂടാതെ കോടികള്‍ മുടക്കി ഡീസല്‍ ട്രേഡിംഗ് കമ്പ
ശ്രീമതിയുടെ മകന്‍ സുധീറും മോശമല്ല. കാറ്റുള്ളപ്പോള്‍ തൂറ്റണമെന്ന തത്വചിന്തകനായ സുധീര്‍ അമ്മ ആരോഗ്യമന്ത്രിക്കസേരയിലിരിക്കു
കവി മന്ത്രി ജി.സുധാകരന്റെ മകന്‍ നവനീത് വ്യവസായി പത്മശ്രീ യൂസഫലി
വാക്കിലും നോക്കിലും അമേരിക്കയെന്ന ബൂര്‍ഷ്വാ രാജ്യത്തെ എതിര്‍ക്കുന്ന സി.പി.ഐ.(എം) നേതാവിന്റെ മക്കള്‍ അമേരിക്കന്‍ പൗരന്മാര്‍! അതേ അഞ്ചുവര്‍ഷത്തെ ഭരണം കൊണ്ട്മന്ത്രിമാരുടെയും നേതാക്കന്മാരുടെയും മക്കള്‍ കോടീശ്വരന്മാരും സുരക്ഷിതരുമായി. പാവപ്പെട്ടഅണികളോ...?