❤ സൗഹൃദം ❤രാവിലെ  വീട്ടിലേക്കുള്ള  ചില   സാധനങ്ങൾ  വാങ്ങുന്നതിനു പുറത്തുപോയി .

ആ  യാത്രയിൽ  കണ്ട  ഒരു  കാഴ്ച്ച  എന്നെ  വല്ലാതെ ആകർഷിച്ച  ഒന്നായിരുന്നു .

 👀 👀 👀 👀 👀 👀 👀

കുറച്ചു  കോളേജ്കുട്ടികൾ !
അതിൽ  രണ്ടു ആൺകുട്ടികളും  മൂന്നു  പെൺകുട്ടികളും .

ഞാൻ  കേറിയ  കടയിൽനിന്നും  അവരും എന്തൊക്കെയോ  സാധനങ്ങൾ  വാങ്ങുന്നു .

പരസ്പ്പരം  അവർ  സംസാരിക്കുന്ന  രീതി  എന്നെ  അതിശയിപ്പിച്ചു  .

ആംഗ്യഭാഷയിൽ  അവർ  പറയാനുള്ള  കാര്യങ്ങൾ  പരസ്പ്പരം  കൈമാറുന്നു .

എല്ലാവരും  വളരെ  സന്തോഷത്തിലുമാണ് .
കടയിലുള്ള  എല്ലാവരുടെയും ശ്രദ്ധ  അവരിലേക്കാണ് .

അവർ  അതൊന്നും ശ്രദ്ധിക്കുന്നതേയില്ല !

എല്ലാവരുടെയും  ചിന്തപോലെതന്നെ  അവർക്കാർക്കും  സംസാരിക്കാനുള്ള  കഴിവ്  കാണില്ല  എന്ന്തന്നെ  എനിക്കും  തോന്നി .

വല്ലാത്ത  ഒരു  വേദന  ആ  കാഴ്ച്ച  എനിക്ക്  നൽകി .
മറ്റെല്ലാ  മുഖങ്ങളിലും  ആ  സഹതാപം  നിറഞ്ഞുനിൽക്കുന്നു  .

എനിക്ക്  ആവശ്യമുള്ള  സാധനങ്ങൾ വാങ്ങി  ബില്ല്  അടച്ചു  ഞാൻ  ഇറങ്ങിയപ്പോൾ  എന്റെ  മുമ്പിലായിതന്നെ അവരും .

എത്ര  ശ്രമിച്ചിട്ടും  എന്റെ  കണ്ണുകൾ  അവരെ  പിന്തുടരാതിരിക്കാൻ സാധിക്കുന്നതല്ലായിരുന്നു .

എന്റെ  ചിന്ത  അവരെകുറിച്ച്  മാത്രമായിരുന്നു .

ബസ്സ്സ്റ്റോപ്പിൽ  ബസ്സിന്‌  വേണ്ടിയുള്ള  കാത്തിരുപ്പിൽ  അവരുമുണ്ട് .

എന്താണ്  അവർ സംസാരിക്കുന്നതെന്ന്  ഞാൻ  ചിന്തിച്ചുകൊണ്ടേയിരുന്നു .

മൂകരും  ബധിരരുമായുള്ള  ആളുകൾക്ക്  വേണ്ടിയുള്ള  വാർത്ത  മാധ്യമങ്ങളിൽ  കണ്ടിട്ടുണ്ടെങ്കിലും  അതിനു  താഴെ  എഴുതി  വരുന്നതിൽനിന്നും  എന്താണ്  അതിലെ  ഉള്ളടക്കമെന്ന്  ചെറുതായെങ്കിലും  മനസ്സിലാക്കാൻ  സാധിച്ചിരുന്നു .

കാത്തുനിൽപ്പിനൊടുവിൽ  ബസ്‌ വന്നു .എല്ലാവരുംകയറി  സീറ്റുകളിൽ  ഇരിപ്പുറപ്പിച്ചു !

ഞാൻ  ആ  കുട്ടികൾക്ക്  പിന്നിലായിട്ടാണ്  ഇരുന്നത് .
ഞാൻ  ശ്രദ്ധിക്കുന്നത്  കണ്ടിട്ടാവണം , അവർ  എന്നെനോക്കി  മെല്ലെയൊന്നു  പുഞ്ചിരിച്ചു .

യാത്രക്കിടയിലും  അവർ  എല്ലാവരും  അവരുടെ  ഭാഷയിൽ  എന്തൊക്കെയോ  പറയുന്നു  !

കൈകൊട്ടി  ചിരിക്കുന്നു !
യാത്രയാകെ  ഉല്ലാസത്തിൽ !

എനിക്ക്  ദൈവത്തോട്  അവജ്ഞ തോന്നി .
ഓരോരോ  ജന്മങ്ങൾ !

എന്തിന്  ഇങ്ങനെയുള്ള  വിധികൾ നൽകുന്നു .
ആ  കാഴ്ച്ച  വേദനിപ്പിച്ചു  തുടങ്ങിയപ്പോൾ  ഞാൻ  എന്റെ  ശ്രദ്ധ  പതുക്കെ  മുഖപുസ്തകത്തിലേക്കു  തിരിച്ചു .

ആരൊക്കെയോ  എഴുതിയ  കഥകളും  കവിതകളും  മറ്റ്  പോസ്റ്റുകളും  ഒക്കെ  വായിച്ചും  കണ്ടും അവയ്‌ക്കൊക്കെ  ലൈക്കും  കമന്റുമൊക്കെ  കൊടുത്തിട്ടു  നോക്കുമ്പോൾ  ആ  കുട്ടികളുടെ  കൂട്ടത്തിൽ  നിന്നും  ഒരു  കുട്ടി  അടുത്ത   സ്റ്റോപ്പിൽ  ഇറങ്ങാൻ  വേണ്ടി തയ്യാറായി  നിൽക്കുന്നു .

കൂട്ടുകാരോടു  അവരുടെ  ഭാഷയിൽ  യാത്ര  പറഞ്ഞുകൊണ്ട്  ആ കുട്ടി  ബസ്സിൽനിന്നും ഇറങ്ങി !

ബസ്  എടുത്തതും  അതു വരെ  ആംഗ്യഭാഷയിൽ  സംസാരിച്ചിരുന്ന  മറ്റു  കുട്ടികൾ  നല്ല  രീതിയിൽ  സംസാരിക്കുന്നു !

എന്റെ  അതിശയം  കണ്ടിട്ടാവണം , അതിൽ  ഒരു  കുട്ടി  എന്നോട്  പറഞ്ഞു .

" അതിശയിക്കേണ്ടാ ! "
കണ്ടതൊന്നും സ്വപ്നമല്ല !

അവളൊഴിച്ച്  ഞങ്ങൾക്ക്  എല്ലാവർക്കും  സംസാരിക്കാനും കേൾക്കാനും  ഒരു  കുഴപ്പവുമില്ല .

ഞങ്ങൾ  സാധാരണ  ഭാഷയിൽ  സംസാരിച്ചാൽ  അവൾക്കു  മനസ്സിന്  ഉണ്ടാകുന്ന  വിഷമം !

അത്  വേണ്ടാന്നുവെച്ച്  അവളോട്  കൂട്ടായ  അന്ന്മുതൽ  അവൾക്ക് വേണ്ടി  ആ  ഭാഷ  ഞങ്ങൾ  പഠിച്ചെടുത്തതാണ് .

അവൾ  കൂടെയുള്ളപ്പോൾ  ഞങ്ങൾ  ആ  ഭാഷയിലേ  സംസാരിക്കാറുള്ളൂ !
എവിടെ  ആയാലും  അതിനു  മാറ്റമില്ല !

അവളെമാത്രം  ആളുകൾ  സഹതാപത്തോടെ  നോക്കുന്നത്  ഒഴിവാക്കാൻ വേണ്ടിയാണ്  ഞങ്ങൾ  ആൻഗ്യഭാഷ പഠിച്ചത് .

എനിക്ക്  ആ  കുട്ടികളോട്  ഒരുപാട്  സ്നേഹം  തോന്നി .

സൗഹൃദം  എന്നാൽ  ഇങ്ങനെ  ആയിരിക്കണം  എന്ന്  തോന്നിയ  നിമിഷങ്ങൾ !

കാര്യംകാണാൻ  സൗഹൃദങ്ങൾ  ഉണ്ടാക്കുന്നവർ  ഇവരെ  കണ്ടു  പഠിക്കണം !

ദൈവത്തോട്  ആ  നിമിഷം  എനിക്കുണ്ടായിരുന്ന  ദേഷ്യം  അലിഞ്ഞു  ഇല്ലാതായി !

അവൾക്കായി നല്ല സൗഹൃദങ്ങൾ  വിധിച്ചുനൽകിയതും  ആ  ഈശ്വരൻതന്നെയല്ലെ  എന്ന്  ആശ്വസിച്ചു !


TRUE  FRIENDSHIP  NEVER  WILL  ENDS
To avoid SPAM comments, all comments will be moderated before being displayed.

Post a Comment