Income Tax Calculator - 2017 Cum FORM 10E Generator - Malayalam Menu Based

TAX CALCULATOR FOR COLLEGE TEACHERS AND GOVT/PRIVATE SERVANTS


This Excel based Income tax calculator is designed to create Income tax statements relating to the financial year 2016-17 for Private and Government sector employees. It is packed with the special additional facility to meet the requirements of UGS scale employees and college teachers. Special arrangement to generate Form 10 E is an added advantage. To download Income tax calculator click CONTINUE READING below these lines and start download by clicking download button. 


വരുമാന നികുതി കണക്കാക്കലും, അവ നിര്‍ദ്ദേശിക്കുന്ന രൂപത്തില്‍ തയ്യാറാക്കി സമര്‍പ്പിക്കലും പൊതുവേ സാധാരണക്കാരനായ ഒരു ജീവനക്കാരനെ സംബന്ധിച്ചിടത്തോളം കീറാമുട്ടിതന്നെയാണ്. മാത്രമല്ല നികുതി കുറക്കുന്നതിനുതകുന്ന വ്യത്യസ്തങ്ങളായ നിക്ഷേപങ്ങളെപ്പറ്റിയുള്ള അജ്ഞതയും അനാവശ്യമായി നികുതി ബാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഇടനല്‍കും. ഒരു വിദഗ്ധ സഹായം തേടുന്ന പക്ഷം വരുമാന നികുതിയുമായി ബന്ധപ്പെട്ട ഇടപാടുകളൊക്കെ നിര്‍ഭാഗ്യവശാല്‍ ചെലവേറിയ പ്രവര്‍ത്തനമായിപ്പോകാറുണ്ട്. പൊതുവെ ഇത്തരം പ്രശനങ്ങളെ ലഘൂകരിക്കാന്‍ ഇന്ന് പ്രാദേശികമായി തന്നെ തയ്യാറാക്കുന്ന ടാക്സ്‌ ടൂളുകള്‍ നിലവിലുണ്ട്. 


കേരള ഗവര്‍മെന്റ് ന്റെ DA നിരക്കിലും UGC നിരക്കിലും income tax statement തയ്യാറാക്കാന്‍ ഉതകുന്ന വിധത്തില്‍ പ്രത്യേക മേഖലകള്‍ ഇതില്‍ തയ്യാറാക്കിയിട്ടുണ്ട്. 

കൂടാതെ കുടിശ്ശിക വരുമാനം മൂലമുള്ള അധിക നികുതി ബാധ്യത കുറക്കുന്നതിനുള്ള ഫോം 10 E ഇതിനുള്ളില്‍ തന്നെ തയ്യാറാക്കാന്‍ കഴിയും എന്നതും പ്രയോജനപ്പെടുമെന്ന് കരുതുന്നു. 2016-17 - സാമ്പത്തീക വര്‍ഷത്തെ (Assessment year 2017-18) വരുമാന നികുതി കണക്കാക്കി, ഈ വരുന്ന ഫെബ്രുവരി മാസത്തില്‍ ട്രഷറിയിലും, ബന്ധപ്പെട്ട വകുപ്പ്തല ഓഫീസിലും മറ്റും സമര്‍പ്പിക്കേണ്ട രേഖകള്‍ തയ്യാറാക്കുന്നതിനുള്ള ഇന്‍കം ടാക്സ് സോഫ്റ്റ്‌വെയറിനെ ചുവടെ പരിചയപ്പെടുത്തുന്നു. 

വരുമാന നികുതി കണക്കുകൂട്ടലുമായി ബന്ധപ്പെട്ട വിശദമായ കുറിപ്പ് തുടര്‍ദിവസങ്ങളില്‍ നല്‍കുന്നതാണ്. EXCEL ല്‍ പ്രവര്‍ത്തിക്കുന്ന ഈ ടൂളുകളെ കൂടുതല്‍ പ്രയോജനക്ഷമമാക്കുന്നതിനും User friendly ആകുന്നതിനും ആവശ്യമായ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ എപ്പോഴും സ്വാഗതം ചെയ്യുന്നു. 

ടൂളുകള്‍ ഉപയോഗിക്കുന്നവരുടെ വ്യത്യസ്ത അഭിരുചി മുന്നില്‍ കണ്ട് പല വ്യക്തികള്‍ തയ്യാറാക്കിയ സോഫ്റ്റ്‌വെയറുകളുടെ പതിപ്പുകള്‍ ലഭ്യമാകുന്ന മുറക്ക് പോസ്റ്റ്‌ ചെയ്യുന്നതാണ്.


To download ECTAX 2017 malayalam Income tax calculato






കുറിപ്പ് 


(ECTAX-2017-malayalam) ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുംപോള്‍ എപ്പോഴും SAVE FILE എന്ന ഓപ്ഷന്‍ സ്വീകരിക്കണം. അതായത് ഫയല്‍ സേവ് ചെയ്തതിനു ശേഷമേ ഓപ്പണ്‍ ചെയ്യാന്‍ പാടുള്ളൂ. പലപ്പോഴും ഡൌണ്‍ലോഡ് ചെയ്ത് ലഭിക്കുന്ന ഫയല്‍ ZIP FORMAT ല്‍ ആയിരിക്കും. (അതായത് Excel ഫയലല്ലാത്ത രൂപത്തില്‍ കണ്ടേക്കാം.) അത്തരം സാഹചര്യത്തില്‍ മാത്രം അത് പ്രവര്‍ത്തിപ്പിക്കാന്‍ ഫയലിനെ UNZIP ചെയ്യുക എന്ന പ്രവര്‍ത്തനം നടത്തുക.

അതിനായി ഫയല്‍ തുറക്കുന്നതിനു മുന്‍പ് File icon ല്‍ Right click ചെയ്ത് 'Extract here' എന്ന് നല്‍കുക . അതോടെ പുതിയ ഒരു folder സൃഷ്ടിക്കപ്പെടും. പുതിയ ഫോള്‍ഡര്‍ തുറന്നാല്‍ കാണുന്ന എക്സല്‍ ഫയലാണ് നികുതി statement തയ്യാറാക്കാന്‍ ഉപയോഗിക്കേണ്ടത്.

ഇത്തരം സോഫ്റ്റ്‌വെയറുകള്‍ ഒരു കമ്പ്യൂട്ടറില്‍ ആദ്യമായി പ്രവര്‍ത്തിക്കുമ്പോള്‍ "Macro Enable" എന്ന ഒരു സാങ്കേതിക പ്രവര്‍ത്തനം ചെയ്യേണ്ടി വരും ആ പ്രവര്‍ത്തനം പരിചയമില്ലാത്തവര്‍ക്കുള്ള ഒരു വീഡിയോ സഹായി ഡൌണ്‍ലോഡ് ചെയ്യണമെന്നുണ്ടെങ്കില്‍
 CLICK FOR HELP FILE ക്ലിക്ക് ചെയ്യുക

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment