Data Entry for Election to local self government during 2020 using - eDROP.


തദ്ദേശ തെരെഞ്ഞെടുപ്പ്-2020-തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ചേർക്കേണ്ടത് സ്ഥാപന മേധാവികൾ.



തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്  നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള മാർഗ്ഗ നിർദേശങ്ങൾ പുറത്തിറങ്ങി.  തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള പോസ്റ്റിംങ് നടപടിക്രമങ്ങൾ edrop.kerala.gov.in വെബ്സൈറ്റ് വഴിയാണ് നടത്തുന്നത്. ഓരോ സ്ഥാപനത്തിലെയും മേധാവികളാണ് അവരുടെ സ്ഥാപനത്തിൽ നിലവിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഡാറ്റ  എൻട്രി നടത്തേണ്ടത്. 

സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, എയ്ഡഡ് സ്ഥാപനങ്ങൾ, അർബൻ ബാങ്ക്, ജില്ലാ കോപ്പറേറ്റീവ് ബാങ്ക്, കേരള ബാങ്ക്, ഗ്രാമീണ ബാങ്ക്, പ്രാഥമിക സഹകരണ സംഘങ്ങൾ,  സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, പി എസ് സി , എയ്ഡഡ് കോളേജുകൾ, എയ്ഡഡ് സ്കൂളുകൾ, സംസ്ഥാന കോർപ്പറേഷനുകൾ, ബോർഡുകൾ, പി എസ് യുകൾ എന്നിവയിലെ ഉദ്യോഗസ്ഥരെയാണ് ഇലക്ഷൻ ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്.

ജോലി ക്രമീകരണം, ഡെപ്യൂട്ടേഷൻ എന്നി വ്യവസ്ഥകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ഡാറ്റ എൻട്രി ചെയ്യേണ്ടതാണ്.  സ്ഥാപന മേധാവിക്ക് ഉള്ള യൂസർ ഐഡി, പാസ് വേഡ് എന്നിവ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് ലഭിക്കും. (Nodal Officer) യൂസർ ഐഡി ലഭ്യമായെന്ന് സ്ഥാപന മേധാവി ഉറപ്പ് വരുത്തണം.  

സ്ഥാപന മേധാവി മുതൽ പിറ്റിഎസ് വരെയുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങളാണ്  ഡാറ്റ എൻട്രി നടത്തേണ്ടതാണ്. അടിയന്തര സാഹചര്യത്തിൽ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കേണ്ടവരുടെ വിവരങ്ങൾ റിമാർക്ക്സ് കോളത്തിൽ അടയാളപ്പെടുത്തണം. 
സംസ്ഥാന ഇലക്ഷൻ കമ്മീഷൻ അനുവദിച്ച കാരണങ്ങൾക്ക് മാത്രമേ ഒഴിവ് ലഭിക്കുകയുള്ളൂ. ഒഴിവാക്കേണ്ട കാരണത്തിന് അനുസ്തൃതമായ രേഖകൾ സ്ഥാപന മേധാവി പരിശോധിച്ച് ഒപ്പുവെച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പരിശോധനക്കായി സമർപ്പിക്കണം. 

ഈ രേഖകൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും ജില്ലാ തലത്തിലും പരിശോധനങ്ങൾക്ക് വിധേയമാക്കുന്നതാണ്. തെറ്റായ വിവരങ്ങൾ സമർപ്പിക്കുന്ന സ്ഥാപന മേധാവിക്കെതിരെ നടപടി സ്വീകരിക്കും. 

സ്ഥാപനങ്ങളിൽ നിന്നുള്ള ഡാറ്റ എൻട്രി നവംബർ 18 ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി പൂർത്തിയാക്കണം. ഡാറ്റ എൻട്രി സംബന്ധിച്ച സംശയ നിവാരണത്തിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ നോഡൽ ഓഫീസറുമായി ബന്ധപ്പെടുക.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment