നാളത്തെ (18.10.2021) +1 പരീക്ഷ ഉൾപ്പടെയുള്ള വിവിധ പരീക്ഷകൾ മാറ്റി

സംസ്​ഥാനത്ത്​ ശക്തമായ മഴ​​ക്കെടുതിയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ചത്തെ (ഒക്​ടോബർ 18, 2021) പ്ലസ്​ വൺ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട്​ അറിയിക്കും. ഹയർസെക്കൻഡറി പരീക്ഷ ബോർഡ്​ അറിയിച്ചതാണ്​ ഇക്കാര്യം. നാളെയാണ്​ അവസാന പരീക്ഷ നടക്കേണ്ടിയിരുന്നത്​.

 കേരള സർവകലാശാല നാളെ (18/10/2021) നടത്താൻ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്​ടിക്കൽ, എൻട്രൻസ്​ തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. മറ്റു ദിവസത്തെ പരീക്ഷകൾക്ക് മാറ്റമില്ല.

 മഹാത്മാഗാന്ധി സർവകലാ ശാല തിങ്കളാഴ്ച (ഒക്ടോബർ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

നാളെ ( ഒക്ടോബർ 18) നടത്താനിരുന്ന എച്ച് ഡി സി പരീക്ഷയും മാറ്റിവെച്ചു പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയൻ പരീക്ഷാ ബോർഡ് സെക്രട്ടറി അനിത ടി. .ബാലൻ അറിയിച്ചു.

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment