കോവിഡ് കാലത്ത് വിദ്യാർഥി ആത്മഹത്യ 21 ശതമാനം വർധിച്ചു

കോവിഡ് മഹാമാരിയുണ്ടാക്കിയ നിസ്സഹായാവസ്ഥയുടെ നേർസാക്ഷ്യമായി ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2020-ലെ ആത്മഹത്യ നിരക്ക് റിപ്പോർട്ട്. പോയവർഷം 1,53,052 പേരാണ് രാജ്യത്ത് ജീവനൊടുക്കിയത്. 1967-ൽ കണക്കെടുക്കാൻ തുടങ്ങിയതുമുതൽ ഇതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ!

വിദ്യാർഥികളുടെ ആത്മഹത്യയിൽ 21.2 ശതമാനം വർധനയും രേഖപ്പെടുത്തി. സ്കൂളുകൾ തുറക്കാത്തതും വീടിനുള്ളിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്തതിന്റെ മാനസിക സംഘർഷവും വലിയ വിഭാഗം വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് സാധിക്കാത്തതുമൊക്കെ ഇതിനു കാരണമായെന്നാണ് വിലയിരുത്തൽ. ആത്മഹത്യ കൂടുതലുള്ള സംസ്ഥാനങ്ങളിൽ ആറാമതാണ് കേരളം.

  • ആകെ മരിച്ചവരിൽ 24.6 ശതമാനം ദിവസവേതനക്കാർ. 6.6 ശതമാനം സ്വകാര്യകമ്പനി ജോലിക്കാർ.
  •  ജോലിയില്ലാത്തവർ 10.2 ശതമാനം. കാർഷിക വൃത്തിയിലുള്ളവർ ഏഴു ശതമാനം.
  • കുടുംബപ്രശ്നം കാരണം ആത്മഹത്യ ചെയ്ത വീട്ടമ്മമാർ 14.6 ശതമാനം.
  • കോവിഡിനുമുമ്പ് കൂടുതൽ ആത്മഹത്യ 2011-ലും (1,35,585), 2012-ലും (1,35,445), 2019-ലും (1,39,123).
  • ശമ്പളക്കാരുടെ ആത്മഹത്യയിൽ മുൻ വർഷത്തേക്കാൾ 16.5 ശതമാനവും ദിവസവേതനക്കാരുടേതിൽ 15.7 -ഉം കച്ചവടക്കാരുടെയും ചെറുകിട വ്യാപാരികളുടെയും ഇടയിൽ യഥാക്രമം 26.1 -ഉം 49.9-ഉം ശതമാനം വർധന.
  • ആത്മഹത്യ കൂടുതലുള്ള ആറ് സംസ്ഥാനങ്ങൾ * മഹാരാഷ്ട്ര (19,909- 13 ശതമാനം)* തമിഴ്‌നാട് (14,578- 11 ശതമാനം)* മധ്യപ്രദേശ് (13,103-9.5 ശതമാനം)* പശ്ചിമബംഗാൾ (12,259- 8.6 ശതമാനം)* കർണാടകം (12,259-8 ശതമാനം)* കേരളം (8500-5.6 ശതമാനം)
  • പകുതി ആത്മഹത്യയും ആദ്യ അഞ്ച്‌ സംസ്ഥാനങ്ങളിൽ.
  • രാജ്യത്തിന്റെ 16.9 ശതമാനം ജനസംഖ്യയുമുള്ള ഉത്തർപ്രദേശിൽ ആത്മഹത്യ രാജ്യത്തെ ആകെയുള്ളതിന്റെ 3.1 ശതമാനം മാത്രം.
  • ആത്മഹത്യയുടെ കാരണങ്ങൾ: കുടുംബപ്രശ്നം (33.6 ശതമാനം), രോഗം (18), ലഹരി (6), ദാമ്പത്യ പ്രശ്നം (5), പ്രണയം (4.4), കടം (3.4), തൊഴിലില്ലായ്മ (2.3) പരീക്ഷാ തോൽവി (1.4), ജോലിപ്രശ്നം (1.2), ദാരിദ്ര്യം (1.2), അടുത്തവർ മരിച്ചതിന്റെ ദുഃഖം (0.9), സ്വത്തുതർക്കം (0.9), അവിഹിത ബന്ധം (0.5), അപമാനം(0.4), ഷണ്ഡത്വം(0.2), മറ്റു കാരണങ്ങൾ (9.8), കാരണമറിയാത്തത് (10.4) .
  • മരിച്ചവരിൽ 70.9 ശതമാനം പുരുഷന്മാർ. *കൂടുതലും 18-45 പ്രായക്കാർ. 18 വയസ്സിൽ താഴെയുള്ളവരിൽ കുടുംബപ്രശ്നം (4,006), പ്രണയനൈരാശ്യം (1,337) രോഗം (1327).
  • രോഗം കാരണം കേരളത്തിൽ ആത്മഹത്യ ചെയ്തത്‌ 3575 പേർ

إرسال تعليق